All News

കോട്ടയം മെഡിക്കൽ കോളേജ് വാർഡ് ഇടിഞ്ഞു വീണ സംഭവം :പഴയ കെട്ടിടമെന്നു മന്ത്രി വീണ ജോർജ്;പരിക്ക് ഗുരുതരമല്ലെന്ന് മന്ത്രി വി എൻ വാസവൻ

കോട്ടയം: മെഡിക്കൽ കോളേജിൽ പതിനാലാം വാർഡിന്റെ ഭാഗമായ ശോച്യാലയം ഇടിഞ്ഞു വീണ സംഭവത്തിൽ കെട്ടിടം പഴയതായിരുന്നെന്നും ഉപയോഗത്തിൽ ഉള്ളതല്ല എന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കെട്ടിടത്തിന്റെ ആ ഭാഗത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നതിനാൽ പുതിയ...

റസ്റ്ററന്റ് പൂട്ടിയപ്പോള്‍ ലഹരി ഇടപാടിലേക്ക് തിരിഞ്ഞു, വീട്ടില്‍ ഒതുങ്ങിക്കൂടി ഡാര്‍ക്ക് വെബ്ബില്‍ ലഹരി ശൃംഖലയുടെ തലവനായി; എഡിസന്റെ വളര്‍ച്ച അവിശ്വസനീയം

ഐടി ജോലി വിട്ട് സ്വന്തമായി തുടങ്ങിയ റസ്റ്ററന്റ് കോവിഡ് കാലത്ത് പൂട്ടിയതോടെയാണ് എന്‍സിബി അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബു ലഹരിക്കടത്തിലേക്ക് തിരിഞ്ഞത്. എഡിസണ്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ആളാണ്. ബാംഗ്ലൂര്‍...

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡ് ഇടിഞ്ഞു വീണു;രണ്ടു രോഗികൾക്ക് പരിക്ക്; പതിനാലാം വാർഡ് ആണ് ഇടിഞ്ഞു വീണത്

കോട്ടയം: മെഡിക്കൽ കോളേജിൽ വാർഡ് ഇടിഞ്ഞു വീണു. പതിനാലാം വാർഡ് ആണ് ഇടിഞ്ഞു വീണത്.ഓർത്തോ വിഭാഗത്തിന്റെ വാർഡാണിത്.വാർഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞു വീണിരിക്കുന്നത്.രണ്ടു രോഗികൾക്ക് പരിക്ക്.കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്....

അച്ഛൻ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയിൽ ;അമ്മയ്ക്കും പങ്കുണ്ടോയെന്നു സംശയമെന്നു പോലീസ്

ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍.’അമ്മ ജെസ്സി മോളെ ആണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജെസ്സിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. അച്ഛൻ ജോസിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍...

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും എഫ്ബിഐ മേധാവി കാഷ് പട്ടേലും ചർച്ച നടത്തി;കുറ്റകൃത്യം, ഭീകരവാദം എന്നിവ ചർച്ചയിൽ

വാഷിംഗ്ടൺ :വാഷിംഗ്ടൺ ഡിസിയിൽ ഉന്നതതല മീറ്റിങ്ങിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എഫ്ബിഐ മേധാവി കാഷ് പട്ടേലുമായി ചർച്ച നടത്തി.ഭീകരവാദത്തിനെതിരായ പോരാട്ടം, സംഘടിത കുറ്റകൃത്യങ്ങൾ, ഊർജ്ജ പരിവർത്തനം, പ്രതിരോധ സഹകരണം എന്നിവയുൾപ്പെടെയുള്ള നിർണായക മേഖലകളിൽ...

ചുമതലകള്‍ മറ്റ് ഡോക്ടര്‍മാര്‍ക്ക് കൈമാറി; അച്ചടക്ക നടപടിക്ക് തയ്യാറെന്ന് ഡോ. ഹാരിസ്

തുറന്നു പറച്ചിലിന്റെ പേരില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നുറപ്പിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. യൂറോളജി വകുപ്പിലെ ഉത്തരവാദിത്തങ്ങള്‍ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരെ ഏല്‍പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എന്ത് ശിക്ഷയും...

മാലി : ഭീകരാക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ട് പോയി;പിന്നിൽ ഭീകരസംഘടനയായ ജമാഅത്ത് നുസ്രത് അൽ ഇസ്ലാമെന്നു റിപ്പോർട്ട്

മാലി: പടിഞ്ഞാറൻ മാലിയിലുള്ള കയെസ് പട്ടണത്തിലെ ഒരു സിമൻ്റ് ഫാക്ടറിയിൽ നടന്ന ഭീകരാക്രമണത്തിനിടെ മൂന്ന് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ട് പോയി . അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ ജമാഅത്ത് നുസ്രത് അൽ ഇസ്ലാമിന്റെ...

പറക്കുന്നതിനിടെ വിമാനത്തിൻ്റെ വിൻഡോ ഇളകിയാടി;യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സ്‌പൈസ് ജെറ്റ്

പൂന :പറക്കുന്നതിനിടെ വിമാനത്തിൻ്റെ വിൻഡോ ഇളകിയാടി .സ്പൈസ് ജെറ്റ് വിമാനത്തിന്റെ വിൻഡോയാണ് ഇളകിയാടിയത്. എന്നാൽജനലിൻ്റെ കേടുപാട് യാത്രയുടെ സുരക്ഷയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലായെന്നും ലാന്‍ഡിംഗിന് ശേഷം ജനല്‍ ശരിയാക്കിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചു. ഗോവയില്‍...

ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആക്ഷേപം ശരിവച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട്; അച്ചടക്ക നടപടി വേണ്ടെന്നു ശുപാര്‍ശ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലിന്റെ ആക്ഷേപം ശരിവച്ച് നാലംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഡോക്ടര്‍ക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹാരിസ് ഉന്നയിച്ചത്...

‘കെറ്റാമെലോണ്‍’ ഡാര്‍ക്ക് നെറ്റിലൂടെ ലഹരി ഒഴുകിയത് പതിനായിരത്തിലേറെ പേര്‍ക്ക്

‘കെറ്റാമെലോണ്‍’ ഡാര്‍ക്ക് നെറ്റിലൂടെ അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ബാബു(29) ലഹരി ഒഴുക്കിയത് പതിനായിരത്തിലേറെ പേര്‍ക്ക്. ഏറ്റവും കൂടുതല്‍ ലഹരി പാര്‍സലുകള്‍ അയച്ചത് ബെംഗളൂരുവിലേക്കും പൂനെയിലേക്കുമാണെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എഡിസനു വേണ്ടി ഇടപാട്...

15 ദിവസം പ്രായമുള്ള കുഞ്ഞിനെ ട്രെയിനിൽ കൂടെ ഉണ്ടായിരുന്നവരുടെ കൈയിൽ കൊടുത്തു ;അമ്മ മുങ്ങി

മുംബൈ :ജനിച്ചിട്ട് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ട്രെയിനിലെ കൂടെ യാത്ര ചെയ്ത യുവതികളെ ഏല്പിച്ചു അമ്മ മുങ്ങി. മുംബൈക്കടുത്തു സീവുഡ്‌സ് സ്റ്റേഷനിൽ ആണ് സംഭവം.കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കല്‍ ബോർഡ്‌ നിർദ്ദേശം. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്നലെ രണ്ട്...

കരുവന്നൂരില്‍ സിബിഐ വരില്ല; ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് അന്വേഷിക്കാന്‍ സിബിഐ വരില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. യഥാര്‍ഥ പ്രതികളെ നിയമത്തിന്...

ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍; വി.സിക്കെതിരെ തെരുവില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതിനാണ് നടപടി....

ഇന്ത്യക്കും ചൈനക്കുമെതിരെ ‘ബങ്കര്‍ ബസ്റ്റര്‍’ നികുതി ബില്‍ പ്രയോഗിക്കാന്‍ യുഎസ്

റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പന്‍ നികുതി ചുമത്താനുള്ള നീക്കവുമായി അമേരിക്കന്‍ ഭരണകൂടം. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയാന്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി ചുമത്താനുള്ള...

ജപ്പാനില്‍ തുടര്‍ ഭൂചലനങ്ങള്‍; തത്സുകിയുടെ ദുരന്തപ്രവചനത്തില്‍ നാടെങ്ങും ഭീതി

ജൂലൈ അഞ്ചിന് വലിയ പ്രകൃതിദുരന്തമുണ്ടാകുമെന്ന പ്രചരണങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിരന്തരമുണ്ടാകുന്ന ഭൂകമ്പങ്ങളില്‍ വന്‍ ആശങ്ക. ജപ്പാനിലെ തോകാര ദ്വീപസമൂഹത്തിലാണ് രണ്ടാഴ്ചയായി തുടര്‍ച്ചയായി ഭൂകമ്പങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. രണ്ടാഴ്ചക്കിടെ മാത്രം ചെറുതും വലുതുമായി 875 ഭൂചലനങ്ങള്‍...

വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങി ‘ജങ്കാര്‍’ ; ജൂലൈ 4ന് തീയറ്ററുകളില്‍

അപ്പാനി ശരത്തും ശബരീഷ് വര്‍മയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ‘ജങ്കാര്‍’ ജൂലൈ 4 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. ത്രില്ലര്‍ മോഡില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്വേതാ മനോനും ഒരു പ്രധാന വേഷത്തില്‍...

മനോള മാര്‍ക്വേസ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു; പടിയിറക്കം തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്ന്

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് മനോള മാര്‍ക്വേസ് പടിയിറങ്ങി. ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ പരിശീലകസ്ഥാനത്തുനിന്ന് ഒഴിയുമെന്ന് മനോള വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മനോളയുടെ...

ശുചിത്വം ഈശ്വരാരാധന പോലെ പവിത്രമെന്ന് സുരേഷ് ഗോപി

പാലാ: വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഈശ്വര ആരാധനപോലെ പവിത്രമാണെന്നും മനുഷ്യരുള്‍പ്പെടെ സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനു ശുചിത്വബോധം അനിവാര്യമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ചുറ്റുപാടുകള്‍ വൃത്തിയാക്കുമ്പോള്‍ പ്രകൃതി സംരക്ഷണത്തിനോടൊപ്പം സഹ ജീവികള്‍ക്ക് വസിക്കാന്‍...

സത്യം പറയുന്നവരെ ഒറ്റപ്പെടുത്താന്‍ നീക്കം, ഡോക്ടറെ വളഞ്ഞിട്ടാക്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കിലിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഡോക്ടര്‍ ഹാരിസ് സത്യം വിളിച്ചുപറയുമ്പോള്‍ ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ഒന്നിച്ച് അതിനെ എതിര്‍ക്കുന്നുവെന്നും...

കൂട്ടനാടുകടത്തലും ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ വെട്ടിക്കുറക്കലും; ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി സെനറ്റ്; ടൈ ബ്രേക്കില്‍ നിര്‍ണായകമായി വൈസ് പ്രസിഡന്റ് വോട്ട്

ഇലോണ്‍ മസ്‌ക് അടക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നിട്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിമാന ബില്ലായി പരിഗണിക്കുന്ന ‘ബിഗ് ബ്യൂട്ടിഫുള്‍ നികുതി ബില്‍ പാസാക്കി യുഎസ് സെനറ്റ്. വൈസ് പ്രസിഡന്റ് ജെ...