All News

കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലാ ടൗൺ കുരിശുപള്ളിയിലെ പരിശുദ്ധ പ്രഭാത കുർബാനയിലും ആരാധനയിലും പങ്കെടുത്തു

പാലാ : എല്ലാ മാസവും ഒന്നാം തീയതി നടത്തപ്പെടുന്ന പാലാ ടൗൺ കുരിശുപള്ളിയിലെ പരിശുദ്ധ പ്രഭാത കുർബാനയിലും ആരാധനയിലും കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തു.സിനിമ ചിത്രീകരണത്തിനായി പാലായിൽ എത്തിയപ്പോഴാണ് സുരേഷ് ഗോപി വെളുപ്പിനെ അഞ്ചര...

മിന്നല്‍ പ്രളയം: അമേരിക്കയിലെ ടെക്‌സസില്‍  24 മരണം, 20 കുട്ടികളെ കാണാതായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയത്തിൽ 24 പേര്‍ മരിച്ചു. 20 കുട്ടികളെ കാണാതായി. ടെക്‌സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ടെക്‌സസില്‍ സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍...

കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

തൃശ്ശൂര്‍ : കേരളത്തിലേക്ക് വലിയതോതിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ അംഗം പൊലീസ് പിടിയിൽ. രാസലഹരിയുമായി പിടികൂടിയ ചാവക്കാട് സ്വദേശികളിലൂടെ നടത്തിയ അന്വേഷണത്തിലാണ് ഹരിയാന സ്വദേശി അറസ്റ്റിലായത്. ഫാസല്‍പൂര്‍ സ്വദേശിയായ സീമ സിന്‍ഹയെയാണ് പിടിയിലായത്. കേരളത്തിലേക്ക്...

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള :ഹൈക്കോടതി ജഡ്ജി ഇന്ന് സിനിമ കാണും.

കൊച്ചി : സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി ഇന്ന് നേരിൽ കാണും. രാവിലെ 10 മണിക്ക് എറണാകുളം ലാൽ മീഡിയയിലാണ്...

മനുഷ്യ- വന്യജീവി സംഘര്‍ഷം; സംസ്ഥാനം നിയമനിര്‍മ്മാ​ണം നടത്തും

തിരുവന്തപുരം : മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം പിമാരുടെ യോഗത്തില്‍ അറിയിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്...

മെഡിക്കൽ കോളേജ് അപകടം : മുൻകരുതലുകൾ ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ...

വെന്റിലേറ്റര്‍ സഹായമില്ലാതെ സ്പന്ദിച്ചു തുടങ്ങി’; വിഎസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് മുന്‍ സെക്രട്ടറിയുടെ കുറിപ്പ്

തിരുവനന്തപുരം :ഹൃദയാഘാതത്തെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി, പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വികെ ശശിധരന്റെ കുറിപ്പ്. വിഎസ് സ്വയം ശ്വസിക്കാന്‍ തുടങ്ങിയെന്ന്...

രാഹുൽ ഗാന്ധിയെ നിർബന്ധിച്ച് സാക്ഷിയാക്കാൻ കഴിയില്ലെന്ന് പൂനെ കോടതി

പൂനെ : 2023-ൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസംഗത്തിൽ ഒരു പുസ്തകത്തിൽ നിന്നും പരാമർശിച്ച വിഷയത്തിൽ പുസ്തകം ഹാജരാക്കാൻ നിർബന്ധിക്കണമെന്ന അപേക്ഷ പൂനെ കോടതി നിരസിച്ചു. കോടതിയുടെ വിധി പ്രകാരം,...

ലൈംഗിക പീഡനാരോപണം: രഞ്ജിത്തിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട് : സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി . ബംഗളൂരു വിമാനത്താവളത്തിന്റെ അടുത്തുള്ള താജ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നു യുവാവ് പരാതി നൽകിയിരുന്നു. ആ പരാതിയിൽ ഇട്ട എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

കോട്ടയം മെഡിക്കൽ കോളേജ് അപകടം – ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം : മെഡിക്കൽ കോളേജ് അപകടം – ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം. അപകടത്തിൽ തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു. വാരിയെല്ലുകൾ പൂർണമായും...

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; യാത്ര വിദഗ്‌ദ്ധ ചികിത്സക്കായി

തിരുവനന്തപുരം :ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്. നേരത്തേയും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. അന്ന്...

വെന്റിലേറ്റർ സപ്പോർട്ടും ഡയാലിസിസും തുടരുന്നു; വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല: മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം :ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‍ യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. വെന്റിലേറ്റർ സപ്പോർട്ടോട് കൂടിയാണ് ജീവൻ നിലനിർത്തുന്നതെന്നും ഡയാലിസിസ് തുടരുന്നു എന്നും മെഡിക്കൽ...

പന്നൂണിനെയും റിൻഡയെയും വെല്ലുവിളിച്ച് ബിജെപിയുടെ ഗ്രേവാൾ

ചണ്ഡീഗഡ് :പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് സംഘടിപ്പിക്കുന്ന ഡിജിറ്റൽ ഭീകരതയെ ഭാരതീയ ജനതാ പാർട്ടി നേതാവ് സുഖ്‌മീന്ദർപാൽ സിംഗ് ഗ്രേവാൾ രൂക്ഷമായി വിമർശിച്ചു . ഖാലിസ്ഥാനി നേതാക്കളായ ഗുർപത്വന്ത് സിംഗ് പന്നൂണും ഹർവീന്ദർ സിംഗ് റിൻഡയും...

നാട് കണ്ണീരണിഞ്ഞു;ബിന്ദുവിന് വിട നൽകി ഉറ്റവർ

കോട്ടയം :മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി.സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാജ്ഞലി അർപ്പിക്കാനും...

ബിന്ദുവിന്റെ മരണവും ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലും: ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹർജി

കോട്ടയം : മെ‍ഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന സ്ത്രീ മരിച്ച സംഭവത്തിലും ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തലിലും കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹർജി. സംസ്ഥാനത്തെ ആരോഗ്യ മേഖലയുമായി...

അധ്യക്ഷസ്ഥാനത്തേക്ക് വനിതകളെ പരിഗണിച്ച് ബിജെപി; നിർമല സീതാരാമനുൾപ്പെടെ മൂന്ന് പേർ പരിഗണനയിൽ

ബിജെപിയുടെ ദേശീയ അധ്യക്ഷ പദവിയിലേക്ക് വനിത എത്തുമെന്ന് സൂചന. ഇന്ത്യാടുഡേ റിപ്പോർട്ട് അനുസരിച്ച് ഇക്കാര്യം വിശദമായ ചർച്ചചെയ്യുകയാണ് മുതിര്‍ന്ന നേതാക്കള്‍. നിര്‍മലാ സീതാരാമന്‍, ഡി. പുരന്ദേശ്വരി, വാനതി ശ്രീനിവാസന്‍ എന്നീ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്....

ബിന്ദുവിന്റെ മകളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദു മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെയും ആരോഗ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും. ആരോഗ്യമന്ത്രി...

കുക്കി സായുധ ഗ്രൂപ്പുകളുമായി സമാധാന കരാറുകൾ അവസാനിപ്പിക്കണം : മണിപ്പൂർ സംഘടനകൾ

ഗുവാഹത്തി : കുക്കി സായുധ ഗ്രൂപ്പുകളുമായി സമാധാന കരാറുകൾ അവസാനിപ്പിക്കണമെന്ന് മണിപ്പൂർ സംഘടനകൾ കേന്ദ്രത്തോട് പറഞ്ഞു.കുക്കി തീവ്രവാദ ഗ്രൂപ്പുകളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് ( എസ്ഒഒ) കരാറുകൾ പുതുക്കരുതെന്ന് മെയ്തി, നാഗ, തഡോ സമുദായങ്ങളെ...

ബിന്ദുവിന്റെ മരണം :നാടെങ്ങും പ്രതിഷേധം; സമരക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചതില്‍ നാടെങ്ങും പ്രതിഷേധം ശക്തമായി.തലസ്ഥാനത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സിറ്റി ജില്ലാ...

39 വർഷം മുൻപത്തെ കൊലപാതകം ഏറ്റുപറഞ്ഞ് മധ്യവയസ്കൻ

മലപ്പുറം : 1986 ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ താൻ കൊന്നതാണ്’ എന്ന് പോലീസിനോട് വെളിപ്പെടുത്തി മധ്യവയസ്കൻ. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി (54) ആണ് പോലീസിൽ കീഴടങ്ങി റിമാൻ്റിലായത്....

ബിന്ദുവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകും : ചാണ്ടി ഉമ്മൻ എം എൽ എ

കോട്ടയം : മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി...