All News

അഹമ്മദാബാദ് വിമാനാപകടം: ബോയിംഗ് പരിശോധനകൾ പൂർത്തിയാക്കി എയർ ഇന്ത്യ; പ്രശ്നങ്ങളില്ല

ഡൽഹി: ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളുടെ ഫ്ലീറ്റിലെ ഫ്യുവൽ കൺട്രോൾ സ്വിച്ച് (എഫ്‌സി‌എസ്) ലോക്കിംഗ് മെക്കാനിസങ്ങളുടെ സമഗ്രമായ പരിശോധനകൾ എയർ ഇന്ത്യ പൂർത്തിയാക്കി. കഴിഞ്ഞ മാസമുണ്ടായ ദാരുണമായ അപകടത്തെ തുടർന്നാണ് മുൻകരുതൽ സുരക്ഷാ...

റെക്കോർഡ് ഉയരങ്ങളിലേക്ക് സ്വർണ്ണവില; ഇന്ന് വർധിച്ചത് 840 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപ വർധിച്ചു.ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നത്തെ...

മെസിയും സംഘവും കേരളത്തിലെത്തും; സാധ്യതകൾ തള്ളാതെ അർജന്റീന ടീം; ലുലു ഫോറെക്സ് പുതിയ സ്പോൺസർമാർ

കൊച്ചി: മലയാളി ഫുട്ബോൾ ആരാധകർ കഴിഞ്ഞ കുറച്ചധികം കാലമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട വിഷയമാണ് അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം. അനിശ്ചിതത്വങ്ങൾക്കിടയിലും കാൽപന്ത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ...

വെള്ളിത്തിരയിലും തിളങ്ങിയ വി.എസ്; സിനിമാ അരങ്ങേറ്റം 93-ാം വയസ്സിൽ

കണ്ണൂർ: അതിജീവനത്തിനായുള്ള പോരാട്ടങ്ങളുടെയും വിപ്ലവ സമരങ്ങളുടെയും ചരിത്ര രേഖകളിൽ അടയാളപ്പെടുത്തിയ വി.എസ് അച്യുതാനന്ദൻ എന്ന പേര് വെള്ളിത്തിരയിലും എഴുതി ചേർക്കപ്പെടുകയുണ്ടായി. തന്റെ 93-ാം വയസ്സിൽ അദ്ദേഹം ആദ്യമായി ഒരു സിനിമയിൽ അഭിനയിച്ചു. 2016 ൽ...

സഹോദരതുല്യൻ, പ്രവാസികൾക്കായി നടത്തിയത് വിസ്മരിക്കാനാകാത്ത ഇടപെടൽ; വിഎസ്സിന് അന്ത്യാഞ്ജലി അർപ്പിച്ച് യൂസഫലി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന് അന്ത്യാജ്ഞലി അർപ്പിച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി പുഷ്പചക്രം അർപ്പിച്ചു. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വി.എസ് എന്നും അതിലുപരി...

പാക്കിസ്ഥാനെ വിറപ്പിക്കാൻ വ്യോ​മ​സേ​ന; അതിർത്തിയിൽ സൈനികാഭ്യാസം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ സൈ​നി​കാ​ഭ്യാ​സ​ത്തി​നൊ​രു​ങ്ങി വ്യോ​മ​സേ​ന. നാ​ളെ മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ് സൈ​നി​കാ​ഭ്യാ​സം. ബാ​ർ​മ​ർ, ജോ​ധ്പു​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ലു​ള്ള സൈ​നി​കാ​ഭ്യാ​സം ന​ട​ത്തു​ക. വ്യോ​മ​സേ​ന​യു​ടെ പ​തി​വ് ഓ​പ്പ​റേ​ഷ​ണ​ൽ റെ​ഡി​ന​സ് ഡ്രി​ല്ലു​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്. അ​തി​ർ​ത്തി​യി​ൽ...

അടുത്ത ഉപരാഷ്ട്രപതി ആരാകും? സാധ്യതാപട്ടികയിൽ രണ്ടു മലയാളികളും !

കൊച്ചി: തികച്ചും അപ്രതീക്ഷിതമായിരുന്നു ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജിയും പടിയിറക്കവും. രാജ്യസഭ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വർഷകാല സമ്മേളനം ആരംഭിച്ച ദിവസം തന്നെ രാത്രി രാജി പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെങ്കിലും...

എന്നെന്നും ജ്വലിക്കുന്ന സമരാഗ്നി ; വിഎസ്സിനെ അനുസ്മരിച്ചു പ്രമുഖർ

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിനും പാർട്ടിക്കും നികത്താനാകാത്ത നഷ്ടമാണ് വി എസിൻ്റെ വിയോഗത്തിലൂടെ...

ജഗ്ദീപ് ധൻഖറിന്റെ രാജി: ഉപരാഷ്ട്രപതി ഇടക്കാലത്ത് പടിയിറങ്ങുമ്പോൾ ഇനിയെന്ത്? തിരഞ്ഞെടുപ്പുണ്ടാകുമോ?

ഡൽഹി: 2022 ഓഗസ്റ്റ് 11 മുതൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിക്കുന്ന 74 കാരനായ ജഗ്ദീപ് ധൻഖാറിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. രാജ്യസഭാ അധ്യക്ഷൻ കൂടിയായി ഉപരാഷ്ട്രപതി വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ചെയറിലുണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ്...

ബം​ഗ്ലാ​ദേ​ശ് വ്യോ​മ​സേ​ന വി​മാ​ന അ​പ​ക​ടം; മ​ര​ണ​സം​ഖ്യ 27 ആ​യി; 171 പേ​ർ​ക്ക് പ​രി​ക്ക്

ഈ ​വ​ർ​ഷം ത​ക​ർ​ന്നു​വീ​ഴു​ന്ന ര​ണ്ടാ​മ​ത്തെ ചൈ​നീ​സ് നി​ർ​മി​ത എ​ഫ്-7 വി​മാ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ മാ​സം, മ്യാ​ൻ​മ​ർ വ്യോ​മ​സേ​ന​യു​ടെ എ​ഫ്-7 യു​ദ്ധ​വി​മാ​നം സാ​ഗൈം​ഗ് മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു​വീ​ണ് പൈ​ല​റ്റ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് ധാ​ക്ക​യി​ലെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലേ​ക്ക് വ്യോ​മ​സേ​ന​യു​ടെ...

വി.എസ്. അച്യുതാനന്ദൻ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ അനുശോചന കുറിപ്പ്

മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പതിറ്റാണ്ടുകൾ നിറഞ്ഞു നിന്നിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദൻ നമ്മോട് വിട  വാങ്ങിയിരിക്കുകയാണ്.  വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ്...

അനാഥത്വവും ദാരിദ്ര്യവും നിറഞ്ഞ ബാല്യം; സമരപോരാട്ടങ്ങളുടെ യൌവനം; ദശാസന്ധികള്‍ക്കൊന്നും കെടുത്തിക്കളയാനാത്ത വിപ്ലവാഗ്നി

കാർത്തിക കേരള രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന ഒരു അധ്യായമാണ് വി.എസ്. അച്യുതാനന്ദൻ‌. അനാഥത്വവും ദാരിദ്ര്യവും നിറഞ്ഞ ബാല്യം. സമരപോരാട്ടങ്ങളുടെ യൌവനം. ദശാസന്ധികള്‍ക്കൊന്നും കെടുത്തിക്കളയാനാത്ത വിപ്ലവാഗ്നിയായി പടർന്ന വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ വളര്‍ന്നു. ആലപ്പുഴ...

കൃഷ്ണപിള്ള തിരഞ്ഞെടുത്ത പതിനേഴുകാരൻ; സർ സിപിക്കെതിരെ നടത്തിയ സന്ധിയില്ലാത്ത സമരങ്ങൾ; വി.എസ് തീയാണ്

എം.എസ് ഇനി ഇതുപോലൊരു വിപ്ലവ നക്ഷത്രം കേരളത്തിൽ പിറക്കണമെന്നില്ല. നിലാപാടുകൾ കൊണ്ട് മറ്റ് കമ്യൂണിസ്റ്റ് നേതാക്കളിൽ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു വി.എസ് അതിനാൽ തന്നെ പാർട്ടിയിൽ പോലും എതിരാളികളുണ്ടായി. ഒരു കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ...

മലയാളത്തിന്റെ ഫിദൽ കാസ്ട്രോ ! പുന്നപ്ര വയലാർ സമര നായകൻ; വെട്ടിനിരത്തിയിട്ടും പിന്തിരിയാത്ത നേതാവ്

മലയാളത്തിന്റെ ഫിദൽ കാസ്ട്രോ, കമ്യൂണിസ്റ്റ് ആചാര്യൻ വി.എസ് അച്യുതാനന്തൻ വിടവാങ്ങി.ഇന്ന് ഉച്ചതിരിഞ്ഞ് 3:10 നാണ് മെഡിക്കൽ ബോർഡ് യോ​ഗം ചേർന്നതിന് ശേഷം മരണം സ്ഥിരീകരിച്ചത്. രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ ആരോ​ഗ്യനില...

സമര നായകന് വിട ;സംസ്കാരം ബുധനാഴ്ച ആലപ്പുഴയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം ഇപ്പോൾ പഴയ എ കെ ജി സെൻ്ററിലും തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലും എത്തിക്കും.നാളെ രാവിലെ 9.30 മുതൽ ദർബാർ ഹാളിൽ...

വിപ്ലവ സൂര്യൻ അസ്തമിച്ചു; വി എസ്സിന് വിട

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ (101) അന്തരിച്ചു. എസ് യു ടി ആശുപത്രിയില്‍ വെന്റിലേറ്ററിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിനെ...

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർകോടുവരെയുള്ള ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ...

ബം​ഗ്ലാദേശിൽ വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നു വീണു

ധാക്ക: ബം​ഗ്ലാദേശിൽ വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നു വീണ് അപകടം. ധാക്കയിലെ വടക്കൻ പ്രദേശത്തുള്ള സ്കൂൾ കാമ്പസിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്. ഒരാൾ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈനിക വ്യത്തങ്ങൾ...

എയർ ഇന്ത്യ അപകടം: അന്വേഷണം സുതാര്യം; പാശ്ചാത്യ മാധ്യമങ്ങൾ നുണക്കഥ പ്രചരിപ്പിക്കുന്നുവെന്ന് വ്യോമയാന മന്ത്രി

ഡൽഹി: എയർ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് പക്ഷപാതപരമാണെന്ന അവകാശവാദങ്ങൾ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ശക്തമായി നിഷേധിച്ചു. തിങ്കളാഴ്ച രാജ്യസഭയിൽ സംസാരിക്കവെ,അട്ടിമറി സാധ്യത സൂചനകൾ നൽകുന്ന പാശ്ചാത്യ മാധ്യമ...

ഇറ്റലിയിൽ നടന്ന ജി.ടി4 യൂറോപ്യൻ സീരീസ് റേസിനിടയിൽ നടൻ അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു; താരം രക്ഷപ്പെട്ടത് അത്ഭുതകരമായി

റോം: ഇറ്റലിയിൽ നടന്ന ജി.ടി4 യൂറോപ്യൻ സീരീസ് റേസിനിടയിൽ നടൻ അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന് പരിക്കുകൾ ഇല്ലെന്നാണ് പ്രാഥമിക വിവരം. ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ മത്സരിക്കുന്നതിനിടെ മിസാനോ സർക്യൂട്ടിലാണ് അപകടം സംഭവിച്ചത്....

അറ്റകുറ്റപ്പണികൾ പൂർത്തിയായി; പറക്കലിനൊരുങ്ങി F35B

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 നാളെ മടങ്ങും. ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവുകളും, ഓക്സിലറി പവർ യൂണിറ്റിന്റെ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ യുദ്ധവിമാനത്തെ...