കാർത്തിക
കേരള രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന ഒരു അധ്യായമാണ് വി.എസ്. അച്യുതാനന്ദൻ. അനാഥത്വവും ദാരിദ്ര്യവും നിറഞ്ഞ ബാല്യം. സമരപോരാട്ടങ്ങളുടെ യൌവനം. ദശാസന്ധികള്‍ക്കൊന്നും കെടുത്തിക്കളയാനാത്ത വിപ്ലവാഗ്നിയായി പടർന്ന വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ വളര്‍ന്നു.
ആലപ്പുഴ നോർത്ത് പുന്നപ്ര വേലിക്കകത്ത് വീട്ടിൽ ശങ്കരന്‍റെയും അക്കമ്മയുടെയും നാലാമനായി 1923 ഒക്‌ടോബർ 20ന് ജനനം. നാലരവയസുള്ളപ്പോൾ അമ്മ മരിച്ചു. പതിനൊന്നാം വയസ്സില്‍ അച്‌ഛനും. അനാഥനായ അച്യുതാനന്ദന്‍ ഏഴാം ക്സാസ്സില്‍ പഠനം അവസാനിപ്പിച്ചു. ജ്യേഷ്‌ഠന്‍റെ തുണിക്കടയിൽ സഹായിയായി തൊഴിലാളി ജീവിതം. അത് പിന്നെ ആലപ്പുഴയുടെ പരമ്പരാഗത തൊഴില്‍ മേഖലയായ കയർ ഫാക്ടറിയിലേക്ക്. ഇതിനിടെ തിരുവിതാംകൂറില്‍ കൊടുമ്പിരിക്കൊണ്ട നിവർത്തനപ്രക്ഷോഭം അച്യുതാനന്ദനിലെ നീതിബോധത്തെ പ്രചോദിപ്പിച്ചു. പതിനെഴാമത്തെ വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായി. വി.എസ്സിലെ സംഘടാകമികവിനെ തിരിച്ചറിഞ്ഞ സഖാവ് പി കൃഷ്ണപിള്ള കുട്ടനാട്ടില്‍ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നിയോഗിച്ചു.
ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ ചോര കൊണ്ട് ഒപ്പുവെച്ച പുന്നപ്ര-വയലാർ സമരമുന്നണിയില്‍ പോരാളിയായ വി എസ്സിനെ 1946 ഒക്ടോബർ 26 ന് സർ സിപിയുടെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കാലുകളും ലോക്കപ്പിന്‍റെ അഴികള്‍ക്കിടയിലൂടെ പുറത്തെടുത്ത് തോക്കിന്‍റെ ബയണറ്റ് കാലില്‍ കുത്തിയിറക്കി. ക്രൂരമർദ്ദനമേറ്റ് ബോധം പോയ വി.എസ്സിനെ മരിച്ചെന്നു കരുതി പൊലീസ് കാട്ടിലിലുപേക്ഷിച്ചു. കള്ളന്‍ കോരപ്പന്‍ ഞരക്കം കേട്ട് പാലായിലെ ആശുപത്രിയിലെത്തിച്ചതുകൊണ്ട് മരണമുഖത്തുനിന്ന് ഉയർത്തെഴുന്നേറ്റു. തളരാത്ത ആ പോരാട്ടവീര്യം അവസാന ശ്വാസം വരെയും വി എസ്സില്‍ ഒരു കനാലായി എരിഞ്ഞതിന് കാലം സാക്ഷി.
സമരം തന്നെ ജീവിതം എന്നാണ് 31 പേജുള്ള ആത്മകഥയ്ക്ക് വി.എസ്സിട്ട തലക്കെട്ട്. “ജൗളിക്കടയില്‍നിന്ന് നിയമനിര്‍മ്മാണ സഭ വരെയുള്ള ഒരു കയറ്റമാണ് വി.എസ്സിന്റെ ജീവിതം









