മുഖ്യമന്ത്രി അമേരിക്കയിലേക്ക്; യാത്ര വിദഗ്‌ദ്ധ ചികിത്സക്കായി

തിരുവനന്തപുരം :ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്.

നേരത്തേയും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. അന്ന് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. തുടർ ചികിത്സയുടെ ഭാ​ഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് വിവരം. പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ ഫ്ലൈറ്റ്.

Leave a Reply

Your email address will not be published. Required fields are marked *