കോട്ടയം മെഡിക്കൽ കോളേജ് അപകടം – ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം : മെഡിക്കൽ കോളേജ് അപകടം – ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം. അപകടത്തിൽ തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു. വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞു. ശ്വാസകോശം , ഹൃദയം , കരൾ ഉൾപ്പെടെ ആന്തരീക അവയങ്ങൾക്ക് ഗുരുതരക്ഷതമേതായും റിപ്പോർട്ടിലുണ്ട്.

മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായിട്ടാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായത്.അപകടം നടന്നു രണ്ടു മണിക്കൂർ കഴിഞ്ഞാണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു എന്ന സ്ത്രീയെ കാണാനില്ല എന്ന ഭർത്താവിൻ്റെ പരാതിയെ തുടർന്ന് ജെ സി ബി ഉപയോഗിച്ച് പരിശോധന നടത്തിയത്.തുടർന്ന് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *