All News

ഞാൻ മരിച്ചിട്ടില്ല ;ജീവനോടെയുണ്ട് ;മരിച്ചെന്നു ബന്ധുക്കള്‍ അവകാശപ്പെട്ട സ്ത്രീ ജീവനോടെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസില്‍

ഉത്തർപ്രദേശ് : സ്വത്ത് തട്ടിയെടുക്കാനായി മരിച്ചുവെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ട സ്ത്രീ ജീവനോടെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസില്‍ എത്തി.ഞാന്‍ ജീവനോടെയുണ്ട്, എന്നാല്‍ എന്റെ സ്വത്ത് തട്ടിയെടുക്കാനായി ഞാന്‍ മരിച്ചുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് പറഞ്ഞാണ് യു പി...

ദളിതനാണെങ്കിൽ വേദിക്ക് താഴെ നിന്നാൽ മതി :ബിജെപി എംഎൽഎ ;ഗ്രാമമുഖ്യനെ ജാതി നോക്കി അപമാനിച്ചുവെന്ന് ആരോപണം

ഹൈദരാബാദ്: പൊതുപരിപാടിയിൽ വെച്ച് ദളിത് ഗ്രാമമുഖ്യനെ ആന്ധ്രാപ്രദേശിലെ ബിജെപി എംഎൽഎ ജാതീയമായി അപമാനിച്ചുവെന്ന് ആരോപണം. എംഎൽഎ പി വി പാർത്ഥസാരഥിക്കെതിരെയാണ് ആരോപണം.പരിപാടിക്കിടയിൽ ഗ്രാമമുഖ്യൻ ദളിതനാണെന്ന് അറിഞ്ഞതോടെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റുന്നതിന് പകരം താഴെ നിൽക്കാൻ എംഎൽഎ...

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇംഗ്ലണ്ട്: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം ,യുവനായകന്‍ ശുഭ്മാന്‍ ഗില്ലിന് കീഴിലാണ് ഇന്ത്യന്‍ ടീം ഹെഡിങ്‌ലിയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് മത്സരം...

എട്ടാം ക്ലാസ് മുതലുള്ള പ്രണയം ; ഗർഭം ധരിച്ചത് കാമുകനിൽ നിന്ന് ; 21 കാരിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പത്തനംതിട്ട :നവജാത ശിശുവിന്റെ മരണം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ . എട്ടാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്ന കാമുകനിൽ നിന്നാണ് താൻ ഗർഭം ധരിച്ചതിന്നു യുവതി മൊഴി നൽകിയതായി റിപ്പോർട്ട്. ഗർഭം മറച്ചുവച്ചു പ്രസവ ശേഷം...

തെരുവുനായ ആക്രമണം : മൂന്ന് വയസുകാരന് കടിയേറ്റു

കോഴിക്കോട് :വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നുവയസുകാരനു നേരെ തെരുവുനായയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.ഒളവണ്ണ ചെറോട്ടുകുന്നു ബിജുല -ഷാജി ദമ്പതികളുടെ മകൻ സഞ്ജൽ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. നിലവിളി...

ലഹരി ഉപയോഗിക്കില്ല എന്ന് സത്യവാങ്മൂലം വാങ്ങും : നിർമാതാക്കളുടെ സംഘടന

കൊച്ചി : സിനിമാപ്രവർത്തകരിൽ നിന്ന് ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം എഴുതി വാങ്ങുമെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു. സിനിമ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ടു താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നൽകേണ്ടത്....

ജനാധിപത്യത്തിന് ഗവർണർ സ്ഥാനം ഭീഷണി : തോമസ് ഐസക്

കൊച്ചി :ജനാധിപത്യത്തിന് ഗവർണർ സ്ഥാനം ഭീഷണി എന്ന് സി പി എം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്. ഭാരതാംബ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന പ്രോട്ടോക്കോളിന് മുകളിൽ ആണെന്നും ആ ഭരണഘടന...

ഗിനിയയിലെ റെയിൽ പാതകളിൽ ഇനി ഇന്ത്യൻ നിർമ്മിത ട്രെയിൻ: ആദ്യത്തെ ലോക്കോമോട്ടീവ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

.പട്ന: റിപ്പബ്ലിക് ഓഫ് ഗിനിയയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ബീഹാറിലെ മർഹൗറ ഫാക്ടറിയിൽ നിർമ്മിച്ച ആദ്യത്തെ ലോക്കോമോട്ടീവ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ആഫ്രിക്കയിലേക്ക് 3,000 കോടി രൂപയുടെ 150 ലോക്കോമോട്ടീവുകൾ...

കഞ്ചാവ് വേട്ട : നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു

കോട്ടയം : പൊൻപള്ളിയിൽ കഞ്ചാവുമായി നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കോട്ടയം കളത്തിപ്പടി – പൊൻപള്ളി റോഡിൽ ആഞ്ഞിലിമൂട് ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തിവന്നിരുന്ന നാല് യുവാക്കളെയാണ് കഞ്ചാവ് സഹിതം കോട്ടയം എക്സൈസ്...

ആൾക്കൂട്ട നിയന്ത്രണത്തിന് പുതിയ നിയമം കൊണ്ടുവരും : കർണാടക സർക്കാർ

കർണാടക :ആൾക്കൂട്ട നിയന്ത്രണത്തിന് പുതിയ നിയമം കൊണ്ടുവരാൻ കർണാടക സർക്കാർ തീരുമാനം. ജൂൺ നാലിന് ബെംഗളൂരുവിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 60ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് തീരുമാനം. മന്ത്രിസഭാ...

മന്തിയിൽ ഒച്ച് : ഹോട്ടലിൽ മിന്നൽ പരിശോധന

തൃശൂർ : ഒല്ലൂർ സെൻ്ററിൽ പ്രവർത്തിക്കുന്നഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ഒച്ചിനെ കണ്ടതായി പരാതി. ഹോട്ടലിൽനിന്ന് പാഴ്‌സലായി വാങ്ങിയ കുഴിമന്തിയിലാണ് ഒച്ചിനെ കണ്ടെത്തിയത്. പാഴ്‌സലായി വാങ്ങിയ മന്തി വീട്ടിലെത്തി തുറന്ന് ഭക്ഷിക്കുന്നതിനിടയിലാണ് ഒച്ചിനെ കണ്ടത്....

രക്ഷകനായി മെസ്സി- ക്ലബ് ലോകകപ്പിൽ പോർട്ടോയെ തോൽപ്പിച്ച് ഇന്റർ മയാമി.

ഫിഫ ക്ലബ് ലോകകപ്പിൽ ലയണൽ മെസ്സിയുടെ കിടിലൻ ഫ്രീ കിക്ക് ഗോളിൽ ഇന്റർ മയാമിക്ക് ജയം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് എഫ്സി പോർട്ടോയെയാണ് ഇന്റർ മിയാമി തോൽപിച്ചത്. ഒരു ഗോളിന്...

എയർ ഇന്ത്യ:38 അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ചു ; സുരക്ഷ ഉറപ്പാക്കാനെന്ന് ടാറ്റ ഗ്രൂപ്പ്

ഡൽഹി : 38 അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശ സർവീസുകൾ റദ്ദാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് നിയന്ത്രണം...

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് :സൗബിന്‍ ഷാഹിർ ഹാജരായില്ല ;സമയം നീട്ടി നൽകി

കൊച്ചി : മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിർ ഇന്ന് ഹാജരായില്ല. ഹാജരാകാനുള്ള സമയം കോടതി നീട്ടി നൽകിഎന്നും ഈ മാസം 27നു ഹാജരാകാൻ നിർദേശം നൽകിയതായതും പൊലീസ് പറഞ്ഞു....

യുവതിയുടെ ആത്മഹത്യ- സദാചാരഗുണ്ടായിസമെന്ന് പൊലീസ് ; കാരണം സുഹൃത്തെന്ന് കുടുംബം.

കണ്ണൂർ : കായലോട്ട് യുവതി ആത്മഹത്യ ചെയ്തതിന് കാരണം ആൺസുഹൃത്തെന്ന് കുടുംബം. റസീനയുടെ പണവും സ്വർണവും സുഹൃത്ത് തട്ടിയെടുത്തു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു....

ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്നുറച്ച് ഗവര്‍ണര്‍, നിയമോപദേശം തേടി സര്‍ക്കാര്‍, രാജ്ഭവനില്‍ ഇനി സര്‍ക്കാര്‍ ചടങ്ങുകള്‍ നടത്തില്ല

ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നും വ്യക്തമാക്കി രാജ്ഭവന്‍ നിലപാട് കടുപ്പിച്ചതോടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ രണ്ടാമധ്യായത്തിന് കേരളത്തില്‍ തുടക്കമായി. ഭാരതാംബ വിവാദത്തില്‍ നിയമപരമായ നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ നടപടി...

ബ​ന്ദി​പ്പൂ​രി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി മ​രി​ച്ചു

ബം​ഗ​ളൂ​രു: ബ​ന്ദി​പ്പൂ​രി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി മ​രി​ച്ചു. ഗു​ണ്ട​ൽ​പേ​ട്ട് താ​ലൂ​ക്കി​ലെ ദേ​ശി​പു​ര കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഹാ​ദി​യ പു​ട്ട​മ്മ​യാ​ണ് (36) മ​രി​ച്ച​ത്. ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ൽ ബ​ന്ദി​പ്പൂ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഓം​കാ​ർ വ​ന​മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​യ ദേ​ശി​പു​ര...

തമിഴ്‌നാട് എഡിജിപിയെ ഹൈക്കോടതി വളപ്പില്‍ നിന്ന് അറസ്റ്റ് ചെയ്തു, തടഞ്ഞ് സുപ്രീം കോടതി

ഇതര ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകാന്‍ എഡിജിപി ഔദ്യോഗിക വാഹനം നല്‍കിയെന്ന കേസിലാണ് നടപടി തമിഴ്‌നാട് എഡിജിപി എച്ച്.എം. ജയറാമിനെ അറസ്റ്റ് ചെയ്യാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം...

ഇറാനില്‍ യുദ്ധത്തിന് അമേരിക്ക ഇറങ്ങുമോ? തീരുമാനം രണ്ടാഴ്ചക്കകമെന്ന് വൈറ്റ് ഹൗസ്

ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ്. ഇറാനുമായി ഉടനടി ചര്‍ച്ചകള്‍ നടക്കാനോ നടക്കാതിരിക്കാനോ ഉള്ള സാധ്യത കൂടുതലായതിനാല്‍ അടുത്ത...

ഡിജിപിയാകാന്‍ റവാഡ ചന്ദ്രശേഖര്‍, മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് കേരളം നല്‍കിയ പട്ടികയില്‍ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും വിശദമായ ചര്‍ച്ച നടത്തി. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ...

അഞ്ച് ദിവസം കൂടി മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തി ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് കാറ്റ് ശക്തമാകുന്നത്. സംസ്ഥാനത്ത് പരമാവധി 5060...