All News

വ്യവസായിയെ ഫോണ്‍കെണിയില്‍ കുരുക്കിപണം തട്ടിയ യുവതി പിടിയില്‍

അറസ്റ്റിലായത് സോഷ്യല്‍മീഡിയ ഇന്‍ഫ്ളൂന്‍സര്‍ കീര്‍ത്തി പട്ടേല്‍ ഗുജറാത്തിലെ സൂറത്തില്‍ വ്യവസായിയെ ഫോണ്‍കെണിയില്‍ കുരുക്കി രണ്ടുകോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്ളൂന്‍സറായ യുവതി അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കീര്‍ത്തി പട്ടേലിനെയാണ് പത്തുമാസത്തോളം നീണ്ട...

രാഹുൽ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാൾ;പിറന്നാളിനോട് അനുബന്ധിച്ചു മെഗാ ജോബ് ഫെയർ

ഡൽഹി : പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാൾ. ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെ ഡൽഹി യൂണിറ്റും യൂത്ത് കോൺഗ്രസും സംയുക്തമായി തൽക്കത്തോറ സ്റ്റേഡിയത്തിൽ ഒരു...

ഗവർണറെ മന്ത്രി അപമാനിച്ചു;പ്രോട്ടോകോൾ ലംഘിച്ചത് തെറ്റായ കീഴ് വഴക്കം : രാജ്ഭവൻ

തിരുവനന്തപുരം : ഭാരതാംബ വിവാദത്തിൽ മന്ത്രി ശിവൻകുട്ടിക്കെതിരെ വാർത്താ കുറിപ്പിറക്കി രാജ്ഭവൻ.ഗവർണറെ മന്ത്രി അപമാനിച്ചെന്ന് രാജ്ഭവൻ. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഗവർണർ വേദി വിട്ടശേഷമേ മറ്റുള്ളവർ വേദി വിടാവൂ എന്നിരിക്കെ...

അമ്മ :വാർഷിക ജനറൽ ബോഡിയോഗം ജൂൺ 22 ന്; പ്രസിഡൻറ് സ്ഥാനത്തേക്ക് വീണ്ടും മോഹൻലാൽ എത്തുമെന്ന് സൂചന

കൊച്ചി : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ജൂൺ 22ന് കൊച്ചിയിൽ നടക്കും. സംഘടനയുടെ ഭാവി നേതൃത്വത്തെ കുറിച്ചുള്ള പ്രധാന തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകും എന്നാണ് സൂചന....

ഇലോൺ മസ്ക് സ്പേസ് എക്സ് സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു

ഫ്ലോറിഡ : പരീക്ഷണത്തിനിടെ ഇലോൺ മസ്ക് സ്പേസ് എക്സ് സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു സ്റ്റാറ്റിക് ഫയർ ടെസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്ഫോടനം . ബഹിരാകാശത്തേക്ക് പറക്കുന്നതിന് അവസാന ഘട്ടത്തിലായിരുന്നു റോക്കറ്റ് . ഇന്ത്യൻ സമയം രാവിലെ...

അതൃപ്തി പരസ്യമാക്കി ശശി തരൂര്‍, നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ല

നിലമ്പൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രചാരണത്തിന് ക്ഷണിക്കാതിരുന്നതിലെ അതൃപ്തി തിരഞ്ഞെടുപ്പു ദിനത്തില്‍ പരസ്യമാക്കി ശശി തരൂര്‍. കേരളത്തില്‍ എത്തിയപ്പോഴും മറ്റു മെസ്സേജുകള്‍ ഒന്നും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മിസ്സ് കാള്‍ പോലും ആരും...

ഗവര്‍ണറുടേത് അഹങ്കാരം, ധിക്കാരം: മന്ത്രി ശിവന്‍കുട്ടി

രാജ്ഭവനെ ആര്‍എസ്എസ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ല ഗവര്‍ണര്‍ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാജ് ഭവനെ രാഷ്ട്രീയവല്‍ക്കരിച്ച് ആര്‍എസ്എസിന്റെ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് നേരത്തെ...

യുവതി ജീവനൊടുക്കിയ സംഭവം : ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തെന്ന് പോലീസ്

പിണറായി : കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തെന്ന് പോലീസ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാക്കളെ റിമാൻഡ് ചെയ്തു. ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് റസീന മൻസിലില്‍ റസീനയെയാണ് (40) ചൊവ്വാഴ്ച...

”സത്യപ്രതിജ്ഞയ്ക്ക് കാൽനടയായി പോവും- ആര്യാടൻ ഷൌക്കത്തിന് സ്വസ്ഥമായി കഥയെഴുതാം”.. മാസ് ഡയലോഗുമായി പി വി അൻവർ

നിലമ്പൂർ :നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാൽ സത്യപ്രതിജ്ഞ ചെയ്യാൻ നിലമ്പൂരിൽനിന്ന് കാൽനടയായി പോകുമെന്ന് പി.വി. അൻവർ. ഇത് അമിതമായ ആത്മവിശ്വാസമല്ലെന്നും ജനങ്ങളെ അറിയാവുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണെന്നും അൻവർ പറഞ്ഞു നിയമസഭയിലേക്ക് പോവുക പി.വി. അൻവർ ഒറ്റക്കല്ല ....

കപ്പല്‍ കമ്പനിയുമായുള്ള സര്‍ക്കാരിന്റെ നഷ്ടപരിഹാര ചര്‍ച്ചകള്‍ ഹൈക്കോടതി തടഞ്ഞു

കൊച്ചി :കപ്പല്‍ കമ്പനിയുമായുള്ള സര്‍ക്കാരിന്റെ നഷ്ടപരിഹാര ചര്‍ച്ചകള്‍ ഹൈക്കോടതി തടഞ്ഞു. ഇക്കാര്യത്തില്‍ അടുത്തയാഴ്ച വിശദവാദം കേട്ട് ഹൈക്കോടതി തീരുമാനമെടുക്കും. അതുവരെ നഷ്ടപരിഹാര ചര്‍ച്ചകള്‍ പാടില്ലെന്ന് ഹൈക്കോടതി. ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തുക എത്രയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നഷ്ടപരിഹാരത്തുക...

ഇസ്രായേലിലെ ഇന്റലിജൻസ് ആസ്ഥാനം ലക്ഷ്യമിട്ട് ഇറാൻ;സമീപത്തെ ആശുപത്രിയ്ക്ക് സാരമായ കേടുപാടുകൾ

ഇറാൻ :ഇറാനിലെ അറാക് ആണവനിലയം ആക്രമിച്ച് ഇസ്രയേൽ. ഇതുവരെ റേഡിയേഷൻ ഭീഷണിയില്ലെന്നും ആക്രമണത്തിന് മുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച രാവിലെതന്നെ...

ബ്ലാക്‌ബോക്‌സിന് തകരാറ്, പരിശോധന അമേരിക്കയിലെ ലബോറട്ടറിയില്‍

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് തകരാറുണ്ടായതായി റിപ്പോര്‍ട്ട്. തകരാറുണ്ടായ സാഹചര്യത്തില്‍ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനും പരിശോധനയ്ക്കുമായി ബ്ലാക് ബോക്‌സ് അമേരിക്കയിലേക്ക് അയക്കുമെന്നാണ് വിവരം. ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (ഡിഎഫ്ഡിആര്‍) വാഷിംഗ്ടണിലെ നാഷണല്‍ സേഫ്റ്റി...

സസ്‌പെന്‍സിനൊടുവില്‍ വി.വി. പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യാനെത്തി

അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യാനെത്തിയത് സസ്‌പെന്‍സിനൊടുവില്‍. തിരഞ്ഞെടുപ്പു ദിനത്തില്‍ രാവിലെ കണ്ണൂരിലെ കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിന് കുടുംബം പോയതാണ് അനിശ്ചിതത്വമുണ്ടാക്കിയത്. ഇതോടെ പ്രകാശിന്റെ കുടുംബം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന...

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് : തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്താ റിപ്പോർട്ട് വീഡിയോകൾ വ്യാപകമാകുന്നു

ഡൽഹി : തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ തയ്യാറാക്കുന്ന വാർത്താ റിപ്പോർട്ട് വീഡിയോ മലയാളത്തിൽ വ്യാപകമാകുന്നു. ഗൂഗിളിന്റെ വിഇഒ 3 (veo 3) എഐ മോഡല്‍ അടിസ്ഥാനമാക്കിയുള്ള തേഡ് പാർട്ടി ആപ്പുകളും മറ്റ്...

ഭാരതാംബയുടെ ചിത്രം മാറ്റിയില്ല, രാജ്ഭവനിലെചടങ്ങ് ബഹിഷ്‌കരിച്ച് മന്ത്രി വി. ശിവന്‍കുട്ടി

രാജ്ഭവനില്‍ നടക്കുന്ന ഔദ്യോഗിക പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഒഴിവാക്കാതിരുന്നതിനെത്തുടര്‍ന്ന് ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പരിപാടി ബഹിഷ്‌കരിച്ച് മടങ്ങി. മന്ത്രി പ്രോട്ടോകോള്‍ ലംഘിച്ചതായി രാജ്ഭവനും ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ചതായി മന്ത്രിയും...

കെട്ടിപ്പിടുത്തം വേണ്ടെന്ന് അന്‍വര്‍, കൈകൊടുത്ത് മടങ്ങി ആര്യാടന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനത്തില്‍ സ്ഥാനാര്‍ഥികള്‍ തമ്മില്‍ കണ്ടപ്പോള്‍ കൗതുകകരമായ രംഗങ്ങളുണ്ടായി. മാനവേദന്‍ സ്‌കൂളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തന്റെ അടുത്തേക്ക് വന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ കെട്ടിപ്പിടുത്തം വേണ്ടെന്ന് പറഞ്ഞു. കെട്ടിപ്പിടിക്കരുതെന്ന്...

ഗോവിന്ദന്റെ ആര്‍എസ്എസ് പരാമര്‍ശം തിരിച്ചടിച്ചു, തിരഞ്ഞെടുപ്പു ദിനത്തില്‍ വിവാദം കത്തിച്ച് യുഡിഎഫ്

സിപിഎം-ആര്‍എസ്എസ് ബന്ധം എണ്ണിപ്പറഞ്ഞ് കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിവാദ ആര്‍എസ്എസ് പരാമര്‍ശം കത്തിച്ചു നിര്‍ത്തി യുഡിഎഫ് നേതാക്കള്‍. സിപിഎമ്മിന്റെ ആര്‍എസ്എസ്...

കൊട്ടാരക്കര ഉണ്ണിയപ്പം വഴിപാട് നിർമ്മാണം : തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും; ഉത്തരവ് റദ്ദാക്കി എന്ന വാർത്ത വാസ്തവ വിരുദ്ധം

.കൊട്ടാരക്കര : മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് നിർമ്മാണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്ത് നേരിട്ട് നടത്തും. 2025 മെയ് 21ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാരുടെ യോഗത്തിലാണ്...

പ്രളയ സാധ്യത മുന്നറിയിപ്പ് :നദികളിൽ ജലനിരപ്പ് ഉയരുന്നു;സംസ്ഥാന ജലസേചന വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

തിരുവനന്തപുരം : അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. രണ്ടു നദി തീരത്തു ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. പത്തനംതിട്ട...

ജിയോ പേയ്‌മെന്റ്‌സ് ബാങ്കിലെ എസ്‌ബി‌ഐയുടെ 17.8 ശതമാനം ഓഹരികൾ 105 കോടി രൂപയ്ക്ക് ജിയോ ഫിനാൻഷ്യൽ ഏറ്റെടുത്തു

ന്യൂഡൽഹി: ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 17.8 ശതമാനം ഓഹരികൾ 104.54 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ജെ‌എഫ്‌എസ്‌എൽ) ബുധനാഴ്ച അറിയിച്ചു.ഓഹരി വാങ്ങിയതിലൂടെ ,...

രാജ്യാന്തര സർവീസുകൾ കുറച്ച് എയർ ഇന്ത്യ ;എൺപത് ശതമാനം വിമാനവും സുരക്ഷാ പരിശോധന പൂർത്തിയാക്കി

ഡൽഹി :വലിയ വിമാനങ്ങളുടെ രാജ്യാന്തര സർവീസ്സ വെട്ടിക്കുറച്ച് എയർ ഇന്ത്യ. പതിനഞ്ച് ശതമാനം സർവീസാണ് കുറച്ചത്. ജൂൺ 20 മുതൽ ജൂലൈ പകുതി വരെയാണ് സർവീസുകൾ കുറച്ചത്. പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുക, തടസങ്ങൾ കുറയ്ക്കുക,...