All News

അമ്പലപ്പുഴ പാൽപ്പായസത്തിന് വില കൂടുംപുതിയ വില ചിങ്ങം ഒന്ന് മുതൽ

ആലപ്പുഴ:പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യനിവേദ്യമായ അമ്പലപ്പുഴ പാൽപായസത്തിന്റെ വില കൂട്ടുന്നു. പ്രതിദിനം ഉണ്ടാക്കുന്ന പായസത്തിന്റെ അളവ് കൂട്ടാനും തീരുമാനമായി. ചിങ്ങം ഒന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തി. വരും. ലിറ്ററിന് 260 രൂപയാണ് പുതിയ...

യുഎഇ :മൂന്നു എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപ്പോർട്ട്.

യുഎഇ : യുഎഇയിലെ ഖോര്‍ഫക്കാന് സമീപത്ത് മൂന്നു എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപ്പോർട്ട്. ഖോര്‍ഫക്കാന്‍ തുറമുഖത്ത് നിന്ന് 22 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് സംഭവം നടന്നതെന്ന് യു.കെ മാരിടൈം സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. പക്ഷേ, അത്...

ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജകൾ ബുക്ക് ചെയ്യാനും സംഭാവനകൾ നൽകാനുമുള്ള സൗകര്യം കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കണമെന്ന് ഹൈക്കോടതി.

കൊച്ചി : ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജകൾ ബുക്ക് ചെയ്യാനും സംഭാവനകൾ നൽകാനുമുള്ള സൗകര്യം കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കണമെന്ന് ഹൈക്കോടതി. ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ്, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ എല്ലാ ക്ഷേത്രങ്ങളിലും...

സ്വന്തം പേരിൽ ഫോണും ടെലികോം കമ്പനിയും; കൂടുതൽ മേഖലയിൽ സേവനം ഉറപ്പാക്കാൻ ട്രംപ്

അമേരിക്ക : സ്വന്തം പേരിൽ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാനും മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ഒരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് മൊബൈല്‍ എന്നാണ് മൊബൈല്‍ ഫോണിന്റെ പേര്. അമേരിക്കയില്‍ നിര്‍മിച്ച ഫോണുകളാവും വിപണിയിലിറക്കുകയെന്ന് ട്രംപിന്റെ...

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കുന്ന കേരള സർവകലാശാല സെനറ്റ് യോഗം ഇന്ന്

. തിരുവനന്തപുരം :ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കുന്ന കേരള സർവകലാശാല സെനറ്റ് യോഗം ഇന്ന്. ഭാരതാംബ ചിത്രവും, ആർഎസ്എസ് സൈദ്ധാന്തികരുടെ ചിത്രവും രാജ്ഭവനിൽ സ്ഥാപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം ഇന്നും തുടരും. മഹാത്മാ ഗാന്ധിയുടെയും,...

കൈക്കൂലിക്കേസ് :ഇ.ഡി അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി : കൈക്കൂലിക്കേസിൽ ഇ.ഡി അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ വിജിലൻസ് മറുപടി നൽകിയേക്കും. കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നേരത്തെ...

ആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

ആലപ്പുഴ :ആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. അർത്തുങ്കൽ ഫിഷ് ലാന്റിംഗ്‌ സെന്ററിന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. വിദേശ പൗരന്റേതാണ് മൃതദേഹമെന്ന് സൂചന.അറബി കടലിൽ തീപിടിച്ച കപ്പലിലെ ജീവനക്കാരനാണോ എന്ന് സംശയം. നാട്ടുകാർ...

നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം;പുറമേ നിന്നെത്തിയ നേതാക്കൾ വൈകീട്ടോടെ നിലമ്പൂർ വിടും

നിലമ്പൂര്‍ :നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ച ശബ്ദകോലാഹലങ്ങളില്ലാതെയാകും വോട്ടഭ്യര്‍ഥന.നിയമപ്രകാരം, വോട്ടെടുപ്പ് തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. അതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള...

കൊച്ചി മെട്രോ റെയിലിന് എട്ട് വയസ്

പ്രവര്‍ത്തനത്തിന്റെ എട്ടാം വാര്‍ഷികം ആഘോഷിക്കുന്ന കൊച്ചി മെട്രോ ഇന്ന് നഗര ഗതാഗത സേവന ദാതാവ് എന്നതില്‍ നിന്ന് സംസ്ഥാനത്തെയും രാജ്യത്തെയും അടിസ്ഥാന സൗകര്യവികസനത്തിലെ ശക്തമായ ഒരു ബ്രാന്‍ഡായി ഉയര്‍ന്നിരിക്കുന്നു. കൊച്ചിയില്‍ വിജയകരമായി മെട്രോ റെയിലും...

ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുംപിന്തുണ ഉറപ്പാക്കുമെന്ന് ഇസ്രായേൽ

ഇസ്രായേൽ : പശ്ചിമേഷ്യയിൽ ഇസ്രായേൽ – ഇറാൻ പോരാട്ടം കനക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തി വഴി ഒഴിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു....

വിമാനാപകടം: ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടി വരുന്നത് 4000 കോടി

വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുക അഹമ്മദാബാദില്‍ 275 പേര്‍ കൊല്ലപ്പെട്ട വിമാനദുരന്തവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടി വരുന്നത് 4000 കോടിയോളം രൂപ. ഇന്ത്യയുടെ വിമാനാപകട ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര...

റേഷന്‍ തിരമറിക്ക് തടയിടാന്‍ ഇ-ത്രാസുമായി ഭക്ഷ്യവകുപ്പ്

റേഷന്‍ കടകളിലെ തിരിമറി തടയാന്‍ ഇ ത്രാസുമായി ഭക്ഷ്യവകുപ്പ്. ഇ ത്രാസിനെ ഇ പോസ് മെഷീനുമായി ബന്ധിപ്പിച്ച് തൂക്കത്തിലെ വെട്ടിപ്പ് തടയാനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി ഇ ടെന്‍ഡര്‍ നടപടി തുടങ്ങി.ഇ പോസ് സംവിധാനം...

വിമാനദുരന്തം; മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ആറുകോടിയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഡോക്ടർ ഷംസീർ വയലിൽ. കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി ധനസഹായം നൽകും. ഗുരുതരമായി...

ക്ലബ് ലോകകപ്പില്‍ പിഎസ്ജിക്ക് തകര്‍പ്പന്‍ തുടക്കം

അത്ലറ്റിക്കോ മാഡ്രിഡിനെ നാലുഗോളിന് തകര്‍ത്ത് പിഎസ്ജി, ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ തുടക്കം ഗംഭീരമാക്കി. ലോസ് ആഞ്ജലിസിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ 80,619 കാണികളെ സാക്ഷിയാക്കിയാണ് ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കളായ ഫ്രഞ്ച് ക്ലബ് ജയംകുറിച്ചത്.ഫാബിയന്‍...

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനംപട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള കമ്പനികളേയില്ല

അഹമ്മദാബാദിലെ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ നിർദേശ പ്രകാരം വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിരിക്കയാണ്. സാങ്കേതിക തകരാറും വിമാനത്തിന്റെ പഴക്കവും ഉൾപ്പെടെയുള്ളവ പരിശോധിച്ചു വരികയാണ്. അതിനിടയിലാണ് മറ്റൊരു സുപ്രധാന വിവരം പുറത്തുവരുന്നത്. ലോകത്തിലെ...

ഇന്നും ശക്തമായ മഴ, റെഡ് അലർട്ട് ഇല്ലകാസർക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് എവിടെയുമില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

നടി കാവ്യാമാധവന്റെ പിതാവ് അന്തരിച്ചു

ചെ​ന്നൈ: ന​ടി കാ​വ്യാ മാ​ധ​വ​ന്‍റെ പി​താ​വ് പി.​മാ​ധ​വ​ന്‍(75) അ​ന്ത​രി​ച്ചു.​കാ​സ​ർ‌​ഗോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​ണ്.  ചെ​ന്നൈ​യി​ല്‍ വച്ചാ​യി​രു​ന്നു അ​ന്ത്യം. സം​സ്‌​കാ​രം പി​ന്നീ​ട് കൊ​ച്ചി​യി​ല്‍ ന​ട​ക്കും. ഭാ​ര്യ: ശാ​മ​ള. മ​ക​ന്‍: മി​ഥു​ന്‍(​ഓ​സ്‌​ട്രേ​ലി​യ) മ​രു​മ​ക്ക​ള്‍: റി​യ(​ഓ​സ്‌​ട്രേ​ലി​യ), ന​ട​ന്‍ ദി​ലീ​പ്‌.

പോലീസ് ചമഞ്ഞു മർദിച്ചു പണം തട്ടി ; 25 ലക്ഷം കവർന്നതായി പരാതി

ദേശീയപാത സുരക്ഷിതമല്ലെന്ന പേടിയിൽ യാത്ര ട്രെയിനിൽ പൊലീസ് ചമഞ്ഞെത്തി മർദ്ദിച്ച് പണം തട്ടയെടുത്തു പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ 5 അംഗ സംഘം ട്രെയിൻ യാത്രക്കാരായ വ്യാപാരികളെ കബളിപ്പിച്ച് ട്രെയിനിൽ നിന്ന് ഇറക്കി കാറിൽ കയറ്റി...

പശ്ചിമേഷ്യ കത്തുന്നു ; ഇറാൻ -ഇസ്രായേൽ സംഘർഷം അടുത്ത ഘട്ടത്തിലേക്ക്

അമേരിക്കൻ ഇടപെടലിൽ തീരുമാനം ഇന്ന്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കുന്നതോടെ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിക്കൂ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എബിസി ന്യൂസിന് നൽകിയ...

ഇറാന്‍ സ്റ്റേറ്റ് ടിവി ആസ്ഥാനം തത്സമയം തകര്‍ത്തു

മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ ആകാശം ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ കൈയടക്കിയപ്പോള്‍ സൈനിക താവളവും ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനവുമടക്കം സ്‌ഫോടനങ്ങളില്‍ വിറകൊണ്ടു. വനിതാമാധ്യമ പ്രവര്‍ത്തക വാര്‍ത്താ സ്റ്റുഡിയോയില്‍ തത്സമയ യുദ്ധ റിപ്പോര്‍ട്ടിംഗ്...

കനത്ത മഴ, നദികളിലും കടലിലും റെഡ് അലര്‍ട്ട്

കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 8.30 വരെ 3.2 മുതല്‍ 4.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം കാപ്പില്‍ മുതല്‍...