All News

മണ്ണന്തലയിലെ ഷെഹീനയുടെ കൊലപാതകം;പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്

മണ്ണന്തല :മണ്ണന്തലയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ്. കൊല്ലപ്പെട്ട ഷെഹീനയുടെ സഹോദരൻ ഷംഷാദ്, സുഹൃത്ത് വിശാഖ് എന്നിവരെയാണ് കൊല നടന്ന അപ്പാർട്ട്മെൻ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സഹോദരിയെ കൊല്ലാൻ വേണ്ടിയാണ് അപ്പാർട്ട്മെന്റ്...

കോട്ടയം : അതിദരിദ്രരില്ലാത്ത ആദ്യജില്ല;അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം പൂർണമായി തുടച്ചു നീക്കാനാണ് ലക്ഷ്യമെന്ന് സർക്കാർ

കോട്ടയം: അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചതായി മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ തന്നെ ആദ്യ അതിദരിദ്രരില്ലാത്ത ജില്ലയായിരിക്കും കോട്ടയം.രണ്ടാം പിണറായി...

ഹാളില്‍ കയറി പ്രതിഷേധിക്കുന്നത് അന്തസുള്ള പരിപാടിയല്ല, വെറും ഷോ: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ സജി ചെറിയാന്‍

ചെല്ലാനം : ഹാളില്‍ കയറി പ്രതിഷേധിക്കുന്നത് അന്തസുള്ള പരിപാടിയല്ല, വെറും ഷോയാണെന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചെല്ലാനത്ത് കടലേറ്റമുണ്ടായതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനെതിരെയാണ്...

ഒന്നര വർഷം മുമ്പ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി;കൊലപാതകമെന്ന് സംശയം

കോഴിക്കോട്: ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.കൊലപാതകമെന്ന് സംശയം . തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി സ്വദേശികളായ രണ്ടു...

താജ്മഹലില്‍ ചോര്‍ച്ച :തുടര്‍ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കി അറ്റകുറ്റപണികള്‍ ആരംഭിക്കും

ലഖ്‌നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിൽ കണ്ടെത്തിയ ചോര്‍ച്ചയെ തുടർന്ന് പരിശോധനകള്‍ ഏതാണ്ട് പൂര്‍ത്തിയായതായും തുടര്‍ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കി അറ്റകുറ്റപണികള്‍ ആരംഭിക്കുമെന്നും താജ്മഹലിന്റെ സീനിയര്‍ കണ്‍സര്‍വേറ്റര്‍ അറിയിച്ചു. . താജ്മഹലിന്‍റെ പ്രധാന താഴികക്കുടത്തിലാണ് 73...

ചുരുളി വിവാദം: ജോജുവിനെതിരായ പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി : ചുരുളി വിവാദം ചൂടുപിടിച്ചതിന് പിന്നാലെ ജോജു ജോർജിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമയിൽ അഭിനയിച്ചതിന് ജോജുവിന് പ്രതിഫലം നൽകിയിട്ടുണ്ട് എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഈ...

തലമുറകളെ ഭയപ്പെടുത്തിയ രക്തരക്ഷസുമായി വീണ്ടും ഏരീസ് കലാനിലയം;പുതിയ അങ്കത്തിൽ ഡോള്‍ബി 7.1 സറൗണ്ട് സൗണ്ട് സിസ്റ്റം

തലമുറകളായി ഭയപ്പെടുത്തിയ രക്തരക്ഷസുമായി വീണ്ടുമെത്തുകയാണ് ഏരീസ് കലാനിലയം. സിനിമയെ വെല്ലുന്ന തരത്തിലാണ് രക്തരക്ഷസ് നാടകത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ ഒറ്റയ്ക്ക് രക്തരക്ഷസ് നാടകം കാണാന്‍ വെല്ലുവിളിക്കുന്ന ഒരു പോസ്റ്റര്‍ ഇന്നും കേരളക്കര മറന്നിട്ടില്ല.നിലവിലും സാഹചര്യങ്ങൾക്ക് മാറ്റമില്ല...

കൊല്‍ക്കത്ത കൂട്ടബലാത്സംഗ കേസ്: സഹായം ചെയ്ത സുരക്ഷാ ജീവനക്കാരനും അറസ്റ്റില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ലോ കോളേജിലെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ . സുരക്ഷാ ജീവനക്കാരന്‍ ബലാത്സംഗത്തിന് സഹായം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം...

കേരളത്തിലെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വി സിമാരില്ല; ദുരവസ്ഥയ്‌ക്കെതിരെ വിമർശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വിസിമാർ ഇല്ലാത്തതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഈ സ്ഥിതി ഗുരുതരവും ആശങ്കാജനകവുമാണെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു....

സൂംബ ഡാൻസ്: തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നു മന്ത്രി വി. ശിവൻകുട്ടി

കോഴിക്കോട്: സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സ‍ർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അൽപ വസ്ത്രം ഇടാൻ പറഞ്ഞിട്ടില്ലെന്നും കുട്ടികൾ യൂണിഫോമിലാണ് സൂംബ ഡാൻസ് ചെയ്യുന്നതെന്നും മന്ത്രി മന്ത്രി...

മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു; മാതാപിതാക്കൾക്കെതിരെ അന്വേഷണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു.മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ...

കേരള കോണ്‍ഗ്രസ് (എം ) വരവ് യു ഡി എഫിൽ അനിവാര്യമല്ല; മുന്നണി നല്ലതെന്നു പറഞ്ഞാൽ എതിർക്കില്ല :പി ജെ ജോസഫ്

തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ് (എം)ന്റെ യുഡിഎഫിലേക്കുള്ള വരവ് അനിവാര്യമല്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം.എന്നാൽ മുന്നണി മൊത്തത്തില്‍ ചര്‍ച്ച ചെയ്ത് നല്ലതെന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. ഞങ്ങളുടെ മുന്നണി ഒറ്റക്കെട്ടായി...

പരാതിയും പരിഭവവുമുണ്ടെങ്കിലുംഎൽഡിഎഫ് വിടില്ല; തദ്ദേശത്തിൽ കൂടുതൽ സീറ്റുകൾ ചോദിക്കാൻ കേരള കോൺഗ്രസ് എം

കോട്ടയം: പരാതികളും പരിഭവങ്ങളും ഉണ്ടെങ്കിലും കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ ഉറച്ചു നിൽക്കാൻ തയ്യാറെടുപ്പുകളുമായി കേരളാ കോൺഗ്രസ് എം. ആത്മവിശ്വാസമില്ലാത്ത മുന്നണിയായി യുഡിഎഫ് മാറിയെന്നും അതിൻ്റെ ഭാഗമാണ് യു ഡി എഫ് കൺവീനർ അടൂർ...

ഗുണ്ടകളുടെ ആക്രമണത്തിൽ നാലു പൊലീസുകാർക്ക് പരിക്ക്

തൃശൂർ : നല്ലെങ്കരയിൽ ഗുണ്ടകളുടെ ആക്രമണത്തിൽ നാലു പൊലീസുകാർക്ക് പരിക്ക്. മൂന്ന് ജീപ്പുകളും തകർന്നു. അക്രമത്തിൽ കൊലക്കേസ് പ്രതി ഉൾപ്പടെ ആറുപേരെ പൊലീസ് അറസ്‌റ്റ് ചെയ്തു. പ്രദേശത്ത് ലഹരിപ്പാർട്ടി നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതനുസരിച്ച് പരിശോധനയ്ക്ക്...

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതില്‍ നിയമോപദേശം തേടി സർക്കാർ.

തിരുവന്തപുരം :സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതില്‍ നിയമോപദേശം തേടി സർക്കാർ. യുപിഎസ്‌സി കൈമാറിയ അന്തിമ പട്ടികയ്ക്ക് പുറത്തുളള ഉദ്യോഗസ്ഥന് ചുമതല നല്‍കാമോയെന്ന കാര്യത്തിലാണ് സർക്കാർ പരിശോധന നടത്തുന്നത്. യുപിഎസ്‌സി കൈമാറിയ അന്തിമ പട്ടികയ്ക്ക്...

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകൻ വി എ അരുണ്‍കുമാർ

തിരുവനന്തപുരം : വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകൻ വി എ അരുണ്‍കുമാർ.മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ എന്നും അരുണ്‍കുമാർ പറഞ്ഞു. ഫേസ്ബുക്കിലൂടെ അരുണ്‍ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം പട്ടം എസ്...

നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു.

മുംബൈ :നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് സൂചന. ആൽബങ്ങളിലൂടെയും ബിഗ്...

കണ്വതീർഥ ബീച്ചിൽ സ്ഥാപിച്ച കണ്ടെയ്നറുകൾ കടലേറ്റത്തിൽ തകർന്നു.

മഞ്ചേശ്വരം: കണ്വതീർഥ ബീച്ചിൽ സ്ഥാപിച്ച കണ്ടെയ്നറുകൾ കടലേറ്റത്തിൽ തകർന്നു. ശുചിമുറിക്ക് വേണ്ടി നിർമിച്ച കെട്ടിടവും ഇരിപ്പിടങ്ങളും കടലേറ്റത്തിൽ പൂർണമായും തകർന്നു. മഞ്ചേശ്വരത്താണ് സംഭവം.രണ്ട് ദിവസങ്ങളിലായുണ്ടായ ശക്തമായ കടലേറ്റത്തിലാണ് വൻ നാശമുണ്ടായത്. നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലെത്തി...

വിമാന ദുരന്തം : തിരിച്ചറിയാനുള്ള അവസാന ഡിഎൻഎ ഫലവും പുറത്ത്

അഹമ്മദാബാദ് : വിമാനാപകടത്തിൽ തിരിച്ചറിയാനുള്ള അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും പുറത്തു വന്നു. ഭുജ് സ്വദേശി അനിൽ ഖിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. രണ്ടാഴ്ച്ചയായിട്ടും മൃതദേഹം കിട്ടാതെ വന്നതോടെ അനിലിൻ്റെ വീട്ടുകാർ മൂന്ന് ദിവസം മുൻപ്...

നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റ് അറസ്റ്റിൽ

കോട്ടയം :213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റിനെ അറസ്റ്റ് ചെയ്തു. നട്ടാശ്ശേരി സ്വദേശി മിനു മാത്യു എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. ഏറ്റുമാനൂരും കോട്ടയത്തും ഫാർമസിസ്റ്റായി നേരത്തെ ജോലി നോക്കിയിരുന്ന ഇയാൾ പിന്നീട് ജോലി ഉപേക്ഷിച്ച്...

വീണ്ടും പുലിയിറങ്ങി ; വനം വകുപ്പ് കര്യകക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ

പെരിന്തൽമണ്ണ : മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി .നാട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. മാസങ്ങളായി പുലി ഇടക്കിടെ ജനവാസമേഖലയിൽ ഇറങ്ങുന്നുണ്ട് .വനം വകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായില്ല. വനം...