All News

വാഹനം പഴയതാണോ ;ഇനി ഇന്ധനം കിട്ടില്ല;ഡൽഹിയിൽ ഇന്നുമുതൽ നിയന്ത്രണം

ന്യൂഡൽഹി: വാഹന മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും ഇന്ന് മുതൽ ഡൽഹിയിലെ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. കമ്മീഷന്‍...

എംജിആര്‍-ജയലളിത ചരിത്രം ആവര്‍ത്തിക്കുമോ?, വിജയ്ക്ക് രാഷ്ട്രീയത്തിലും തുണയാകാന്‍ തൃഷ

എംജി രാമചന്ദ്രനും അദ്ദേഹത്തിന്റെ രഹസ്യഭാര്യയായ ജയലളിതയും തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തില്‍ ജനപ്രിയരായി മാറിയ ചരിത്രത്തിന് വിജയ്-തൃഷ താര ജോഡികളിലൂടെ തുടര്‍ച്ചയുണ്ടാകുമോ എന്ന ചര്‍ച്ചയിലാണ് ആരാധകര്‍. രാഷ്ട്രീയത്തിലിറങ്ങി അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള നീക്കങ്ങളില്‍ വിജയ് മുഴുകിയിരിക്കുമ്പോഴാണ്...

മേട്ടൂരില്‍ വീരപ്പന് സ്മാരകം വേണം :ഭാര്യ മുത്തുലക്ഷ്മി; വീരപ്പൻ വനത്തിന്റെയും വനവിഭവങ്ങളുടെയും സംരക്ഷകനെന്നു ഭാര്യ

സേലം : വീരപ്പനെ അടക്കം ചെയ്ത സേലം മേട്ടൂരില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി ആവശ്യപ്പെട്ടു. മന്ത്രി ഐ. പെരിയസാമിയോടാണ് മുത്തുലക്ഷ്മി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വീരപ്പന്‍ വനം കൊള്ളക്കാരൻ അല്ലെന്നും വനത്തിന്റെയും...

കളിപ്പാട്ടത്തിനടിയിൽ രാജവെമ്പാല

കണ്ണൂർ :കളിപ്പാട്ടത്തിനടിയിൽ രാജവെമ്പാല കണ്ടെത്തി .കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. വീട്ടിലെ കുട്ടിയുടെ ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്....

ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടി ;വീട്ടമ്മ നീന്തി രക്ഷപ്പെട്ടു; യുവാവിനെ കാണാനില്ല ;തിരച്ചിൽ തുടരുന്നു

കണ്ണൂർ : വളപട്ടണം പുഴയിൽ ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടിയ വീട്ടമ്മ നീന്തി രക്ഷപ്പെട്ടു. യുവാവിനെ കാണാനില്ല .തിരച്ചിൽ തുടരുകയാണ്.നിർമാണത്തൊഴിലാളിയായ പെരിയാട്ടടുക്കത്തെ രാജു (39 ) വിനെയാണ് കാണാതായത്. ഇയാൾക്കൊപ്പം ചാടിയ വീട്ടമ്മ നീന്തി...

വേടന്റെ പാട്ട് :കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തിൽ വിശദീകരണം തേടി ചാന്‍സലര്‍

കോഴിക്കോട്: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കർ വിശദീകരണം തേടി. കാലിക്കറ്റ് വിസിയോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ അന്വേഷണത്തിന്...

മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കൽ റിപ്പോർട്ട്.

തിരുവനന്തപുരം :പട്ടം എസ് യൂ ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കൽ റിപ്പോർട്ട്. എസ് യു ടി...

ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തിലെ സുരക്ഷാ വീഴ്ച എഐജി പൂങ്കുഴലി അന്വേഷിക്കും

സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം. എ.ഐ.ജി പൂങ്കുഴലിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ കണ്ണൂര്‍ സ്വദേശി വി.പി. ബഷീര്‍ എന്നയാളാണ് മാധ്യമപ്രവര്‍ത്തകന്‍ എന്ന...

അന്തസ് വേണമെടാ അന്തസ് ;കോലാപുരി അടിച്ചുമാറ്റിയ പ്രാഡക്കെതിരെ ഇന്ത്യൻ നിർമ്മാതാക്കൾ

ഐക്കണിക് ആഡംബര ഫാഷൻ ഹൗസായ പ്രാഡ മിലാൻ ഫാഷൻ വീക്കിൽ ഇന്ത്യൻ കോലാപൂരി ചെരുപ്പുകൾ കോപ്പിയടിച്ചതായി പരാതി. ഇന്ത്യൻ ചെരുപ്പ് ഡിസൈനുകൾ ക്രെഡിറ്റ് നൽകാതെ മോഷ്ടിച്ച പ്രാഡക്കെതിരെ കോലാപുരി ചെരുപ്പ് നിർമ്മാതാക്കളുടെ ഒരു സംഘം...

മൂന്നാറില്‍ ട്രെക്കിങ്ങിനിടെ ജീപ്പ് മറിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു

മൂന്നാറില്‍ ട്രെക്കിങ്ങിനിടെ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചെന്നൈ സ്വദേശി പ്രകാശ്(58) ആണ് മരിച്ചത്. മൂന്നാര്‍ പോതമേടില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പ്രകാശും കുടുംബവും വിനോദ സഞ്ചാരികളായി മൂന്നാറിലെത്തിയതാണ്. മൂന്നാറില്‍ നിന്ന് ട്രെക്കിങ് ജീപ്പില്‍...

മാനാണെന്നു കരുതി യുവാവിനെ വെടിവെച്ചുകൊന്നു; ബന്ധുക്കൾ അറസ്റ്റിൽ

കോയമ്പത്തൂർ: തമിഴ്നാട് കോയമ്പത്തൂരിൽ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്.മദ്യലഹരിയിലായിരുന്നു പ്രതികൾ.സംഘത്തിൽ ഉണ്ടായിരുന്ന ബന്ധുക്കൾ അറസ്റ്റിലായി. കാരമട വെള്ളിയങ്കാട് കുണ്ടൂർ സ്വദേശി കെ മുരുകേശൻ, അൻസൂർ സ്വദേശി എൻ പാപ്പയ്യൻ...

ക്യാപ്റ്റൻ കൂൾ വേറെയാർക്കും തരില്ല ; ട്രേഡ് മാർക്ക് ആക്കാൻ ധോണി അപേക്ഷ നൽകി

മുംബൈ: കായിക ലോകത്തെ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഉസൈൻ ബോൾട്ടമൈക്കൽ ജോർദാൻ എന്നിവരെ പോലെ ക്രിക്കറ്റ് ഫീൽഡിലെ തന്റെ വിളിപ്പേര് ട്രേഡ് മാർക് ആകാൻ ഒരുങ്ങുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്രസിംഗ് ധോണി....

ഡോ.ഹാരിസിന്റെ പരാതി ഫലം കണ്ടു;തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ചികിത്സ പ്രതിസന്ധിയ്ക്ക് പരിഹാരമായി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഡോ.ഹാരിസിന്റെ പരാതി ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ്...

കീഹോള്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ചു, രാജഗിരി ആശുപത്രിക്കെതിരെ കേസ്

കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് ചികിത്സാപിഴവിനെ തുടര്‍ന്ന് തിങ്കളാഴ്ച മരിച്ചത്. ബിജുവിന്റെ സഹോദരന്‍ ബിനു നല്‍കിയ പരാതിയിലാണ്...

വിസി നിയമനം റദ്ദാക്കുന്നതിനെതിരായ ഗവര്‍ണറുടെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍മാരുടെ നിയമനം റദ്ദാക്കിയതിരെതിരായ അപ്പീല്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പിവി ബാലകൃഷ്ണന്‍...

പാചകവാതക വില കുറച്ചു;കേരളത്തിൽ 57.5 രൂപ കുറഞ്ഞു

കേരളത്തിൽ പാചകവാതക വില കുറച്ചു .വാണിജ്യാവശ്യത്തിനുള്ള എൽപിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. 57.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ വില 1,672 രൂപയായി. കോഴിക്കോട്ട് 1,704...

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമമാണു ഇപ്പോൾ നടക്കുന്നത്. മെഡിക്കൽ ബോർഡ് ഇന്ന് രാവിലെ യോഗം ചേരും.ഇന്നലെ...

പ്രതിഷേധവുമായി ‘നരിവേട്ട’യിലെ ‘ബഷീര്‍’; ഡിജിപിക്ക് നേരിട്ട് പരാതി നല്‍കി, വാര്‍ത്താസമ്മേളനത്തില്‍ നാടകീയരംഗം

നരിവേട്ട സിനിമയില്‍ തന്റെ പേര് ദുരുപയോഗം ചെയ്തതിനെതിരെ പരാതിയുമായി ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ പോലീസുദ്യോഗസ്ഥന്‍. ഇപ്പോള്‍ ഗള്‍ഫിലെ ഓണ്‍ലൈന്‍ മാധ്യമത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി വി.പി. ബഷീറാണ് റവാഡ ചന്ദ്രശേഖരന്‍ സംസ്ഥാന ഡിജിപിയായി...

റവാഡയുടെ വാര്‍ത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; സര്‍വ്വീസിൽ ദുരിതം അനുഭവിച്ചെന്ന പരാതിയുമായി മുൻ ഉദ്യോഗസ്ഥൻ

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തി. സര്‍വ്വീസില്‍ ദുരിതം അനുഭവിച്ചെന്നാണ് പരാതി. മുപ്പത് വര്‍ഷം സര്‍വ്വീസില്‍...

സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു.

തിരുവനന്തപുരം : പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. ഭാര്യക്കൊപ്പമാണ് അദ്ദേഹം പൊലീസ് ആസ്ഥാനത്ത് ചുമതലയേൽക്കാനെത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം രാവിലെ പത്തരയ്ക്കുള്ള...

ഗാസ വീണ്ടും കത്തുന്നു ;ഇസ്രയേല്‍ ബോംബാക്രമണത്തിൽ 95 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗാസ : ഇസ്രയേലിന്റെ കടുത്ത ബോംബാക്രമണത്തില്‍ 95 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരന്തരമായുണ്ടായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിരവധി ആളുകൾ സ്‌കൂളുകളില്‍ അഭയം തേടിയിരുന്നു.ആക്രമണത്തില്‍ സ്കൂളിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഭക്ഷണം...