മൂന്നാറില്‍ ട്രെക്കിങ്ങിനിടെ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചെന്നൈ സ്വദേശി പ്രകാശ്(58) ആണ് മരിച്ചത്. മൂന്നാര്‍ പോതമേടില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പ്രകാശും കുടുംബവും വിനോദ സഞ്ചാരികളായി മൂന്നാറിലെത്തിയതാണ്. മൂന്നാറില്‍ നിന്ന് ട്രെക്കിങ് ജീപ്പില്‍ പോതമേടിലെ റിസോര്‍ട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ജീപ്പ് 50 അടി താഴ്ചയിലേക്ക് മലക്കം മറിഞ്ഞു. സ്ഥലത്ത് ആ സമയത്ത് ഉണ്ടായിരുന്ന തോട്ടം തൊഴിലാളികളാണ് ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ജീപ്പില്‍ നിന്ന് പുറത്തെടുത്തത്. ഉടനടി മൂന്നാര്‍ ടാറ്റാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടികളടക്കം പ്രകാശിന്റെ ബന്ധുക്കളായ പത്തുയാത്രക്കാരാണ് ട്രക്കിലുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരതരമല്ല.









