All News

മുടിവെട്ടാൻ ആവശ്യപ്പെട്ടതിന് പ്രിൻസപ്പിലിനെ കൊലപ്പെടുത്തി വിദ്യാർത്ഥികൾ

ചണ്ഡീഗഡ്: മുടിവെട്ടാൻ ആവശ്യപ്പെട്ടതിന് പ്രിൻസപ്പിലിനെ കൊലപ്പെടുത്തി വിദ്യാർത്ഥികൾ. ഹരിയാനയിൽ നിന്നുമാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. ഹരിയാനയിലെ ഹിസാറിലുള്ള കത്താർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പളായ ജ​ഗദീർ സിങ്ങിനിയൊണ് രണ്ട് വിദ്യാർത്ഥികൾ ചേർന്ന് കൊലപ്പെടുത്തിയത്....

കോഴിക്കോട് സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കോ​ഴി​ക്കോ​ട്: ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഓ​മ​ശേ​രി – തി​രു​വ​മ്പാ​ടി റോ​ഡി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കാണ് അപകടം സംഭവിച്ചത്. പ​രി​ക്കേ​റ്റ​വ​രെ ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​മ​ശേ​രി – തി​രു​വ​മ്പാ​ടി റോ​ഡി​ൽ...

സൗദി അറേബ്യയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു ; ജിദ്ദയിലെ അൽ-ബാഗ്ദാദിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

ജിദ്ദ : സൗദി അറേബ്യയുടെ വിഷൻ 2030 ന് കരുത്തേകി, റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി ലുലു. ജിദ്ദയിലെ അൽ-ബാഗ്ദാദിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദി ടൂറിസം ഡവലപ്പ്മെന്റ് ഫണ്ട് ബോർഡ് മെംബർ ഇഹ്സാൻ...

കീം റാങ്ക് പട്ടിക: സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി

കൊച്ചി: കീം 2025 റാങ്ക് ലിസ്റ്റ് വിവാദത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി . റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ...

കണ്ണൂർ ഖദീജ കൊലക്കേസ് ;പ്രതികൾക്ക് ജീവപര്യന്തം

തലശ്ശേരി :ഉളിയിൽ പഠികച്ചാൽ ഷാഹദാ മൻസിലിൽ ഹദീജ (28 )യെ കൊലപ്പെടുത്തിയ കേസിലാണ് വിധി.ഖദീജയുടെ സഹോദരങ്ങളായ കെഎൻ ഇസ്മായിൽ, കെഎൻ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.അന്തിമ വാദത്തിൽ ഖദീജയുടെ ദുരഭിമാനക്കൊല...

ജാനകി വി പുതുക്കിയ പതിപ്പ് നാളെ സെൻസർ ബോർഡിൽ സമർപ്പിക്കും; ഇന്ന് രാത്രി റീ എഡിറ്റ് പൂർത്തിയാകും;സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയാന്‍ പറ്റാത്തത് : സംവിധായകൻ പ്രവീൺ നാരായണൻ

കൊച്ചി : ജാനകി വി ആയി മാറിയ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതുക്കിയ പതിപ്പ് നാളെ സെൻസർ ബോർഡിൽ സമർപ്പിക്കുമെന്നു സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. റീ എഡിറ്റിംഗ് ഇന്ന് രാത്രിയോടെ...

“മ​നു​ഷ്യ​രാ​ശി​യെ ന​ശി​പ്പി​ക്കും’; 2030 ആ​കു​മ്പോ​ഴേ​ക്കും നിർമിതബുദ്ധി നശിപ്പിക്കുമെന്ന് പഠനം

മ​നു​ഷ്യ​ത​ല​ത്തിൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​ലി​ജ​ൻ​സ് (എ​ഐ) എന്നറിയപ്പെടുന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ജ​ന​റ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ജി​ഐ) 2030ഓ​ടെ മ​നു​ഷ്യ​രാ​ശി​യെ ശാ​ശ്വ​ത​മാ​യി ന​ശി​പ്പി​ക്കു​മെ​ന്ന് ഗൂ​ഗി​ൾ ഡീ​പ് മൈ​ൻ​ഡിന്‍റെ പു​തി​യ ഗ​വേ​ഷ​ണഫലങ്ങൾ പ്ര​വ​ചി​ക്കു​ന്നു. എജിഐയുടെ വ​ൻ​തോ​തി​ലു​ള്ള ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ, ഗു​രു​ത​ര​മാ​യ ദോ​ഷ​ത്തി​നു...

പോരാട്ടവീര്യത്തോടെ “‌കാന്താര’ എത്തുന്നു ഒക്‌ടോബർ രണ്ടിന്

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വൻ ഹിറ്റുകളിലൊന്നായിരുന്നു കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം കർണാടകയിൽ സൂപ്പർ ഹിറ്റ് ആയതോടെ മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു. പാൻ ഇന്ത്യൻ ചിത്രമായ കാന്താര കേരളത്തിലും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും...

ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 74 പേർ കൊല്ലപ്പെട്ടു;നവജാത ശിശുക്കളുടെയും ഡയാലിസിസ് രോഗികളുടെയും കൂട്ട മരണങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്

ഗാസ : ഗാസയിലുടനീളം ഇസ്രായേൽ ബോംബാക്രമണം തുടരുന്നതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 74 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . അതേസമയം, ഇന്ധനക്ഷാമം മൂലം നവജാത ശിശുക്കളുടെയും ഡയാലിസിസ് രോഗികളുടെയും കൂട്ട മരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്...

ചൂതാട്ട ആപ്ലിക്കേഷനിലൂടെ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചു; പരസ്യത്തിനായി താരങ്ങൾ വാങ്ങിയത് കോടികൾ; ജം​ഗ്ലി റമ്മി അടക്കമുള്ള ആപ്പുകൾ ഇഡി നിരീക്ഷണത്തിൽ; പ്രകാശ് രാജും ദേവർകൊണ്ടയും അന്വേഷണ പരിധിയിൽ

ന്യൂഡൽ​ഹി: അനധികൃതമായി ചൂതാട്ട ആപ്ലിക്കേഷനുകൾ പ്രചരിപ്പിച്ച സംഭവത്തിൽ തെന്നിന്ത്യയിലെ പ്രമുഖ നടന്മാർക്കെതിരെ ഇ.ഡി കേസ് മുറുകുന്നു. ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കണ്ടെത്തൽ. പരസ്യ പ്രചരണത്തിനായി താരങ്ങൾ വാങ്ങിയത് കോടികൾ...

കോന്നി പാറമട അപകടം: പാറമട ഉടമയ്ക്കെതിരെ കേസെടുക്കും; വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് തൊഴിൽ വകുപ്പ്

കോന്നി :പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറക്കല്ല് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പാറമട ഉടമയ്ക്കെതിരെ കേസെടുക്കും. കോന്നിയിൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത വകുപ്പു മേധാവികളുടെ യോഗത്തിലാണ് തീരുമാനം .തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നില്ലെന്ന്...

​ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്ഐ; രാജ് ഭവൻ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോ​ഗം; സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് കൂടുതൽ വിദ്യാർത്ഥി മുന്നണികൾ

തിരുവനന്തപുരം: ​ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി ഉൾപ്പടെ പ്രയോ​ഗിച്ചു. ബലപ്രയോ​ഗത്തിലൂടെ പ്രതിഷേധക്കാരെ മാറ്റാനുള്ള ശ്രമം തുടരുകയാണ്. ‌‌ സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണറെ ഉപയോഗിച്ച് ആർഎസ്‌എസ്‌ നടത്തുന്ന...

രജിസ്ട്രാര്‍ക്കുള്ള ഇ- ഫയലുകള്‍ അനില്‍കുമാറിന് അയക്കരുതെന്ന് വി സി ;നിര്‍ദേശം കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ഡയറക്ടര്‍ക്ക്

തിരുവനന്തപുരം:കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലും രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറും തമ്മിലുള്ള പോര് മുറുകുന്നതിനിടയിൽ വി സിയുടെ വക പുതിയ നിർദേശമെത്തി. രജിസ്ട്രാര്‍ക്കുള്ള ഇ-ഫയലുകള്‍ അനില്‍കുമാറിന് അയക്കരുതെന്നാണ് പുതിയ നിര്‍ദേശം. കമ്പ്യൂട്ടര്‍...

നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെനിന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി; തിങ്കളാഴ്ച വിശദവാദം കോടതി കേൾക്കും

ന്യൂഡൽഹി: നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെനിന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. തിങ്കളാഴ്ച വിശദവാദം കോടതി കേൾക്കും. ​ഹർജിയെ സംബന്ധിച്ച വിവരം അറ്റോർണി ജനറൽ മുഖേന കോടതിയെ അറിയിക്കണമെന്ന് അറിയിച്ചു. കൊല്ലപ്പെട്ട ?െമൻ പൗരന്റെ കുചുംബം ദയാദനം...

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ല ; മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറങ്ങി

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻെറ ആരോഗ്യനിലയിൽ മാറ്റമില്ല.ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ ആണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചു വിശദീകരിച്ചത് . വൃക്കകളുടെ പ്രവർത്തനവും...

നിയമവിരുദ്ധ വാതുവെപ്പ് ആപ്പ് കേസ് : ദേവരകൊണ്ടയ്ക്കും ദഗ്ഗുബട്ടിയ്ക്കുമെതിരെ ഇഡി കേസെടുത്തു

ഡൽഹി : നിയമവിരുദ്ധ വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടന്മാരായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി എന്നിവരുൾപ്പെടെ 29 പേർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു.സെലിബ്രിറ്റികളുടെ പിന്തുണയുള്ള ചൂതാട്ട പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള വ്യാപകമായ ആശങ്കയ്ക്ക്...

ചരിത്ര നേട്ടം :വിപണി മൂല്യം നാലു ലക്ഷം കോടി ഡോളര്‍ മറികടന്ന ഏക കമ്പനിയായി എന്‍വിഡിയ

ന്യൂയോര്‍ക്ക്: വിപണി മൂല്യം നാലു ലക്ഷം കോടി ഡോളര്‍ മറികടന്ന ഏക കമ്പനി എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ.കമ്പനിയുടെ ഓഹരിവില ഇന്നലെ 2.5 ശതമാനം...

ആ​ക്‌​സി​യം 4 ദൗത്യം: ശു​ഭാം​ശു​ ശുക്ലയുടെയും സം​ഘ​ത്തി​ന്‍റെ​യും മ​ട​ക്ക​യാ​ത്ര വൈകും

വാഷിങ്ടൺ ഡിസി: അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്നു​ള്ള ശു​ഭാം​ശു ശു​ക്ല​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും മ​ട​ക്ക​യാ​ത്ര മാ​റ്റി. ആ​ക്‌​സി​യം 4 ദൗ​ത്യ​ത്തി​ലെ നാ​ലം​ഗ സം​ഘം ഭൂ​മി​യി​ലേ​ക്കു മ​ട​ങ്ങു​ക ജൂ​ലൈ 14നു ​ ശേ​ഷം. ദൗ​ത്യ​സം​ഘം മ​ട​ങ്ങാ​നി​രു​ന്ന​ത് ഇ​ന്ത്യ​ൻ...

ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്‍റെ വീൽ ഊരിപ്പോയി; ഒഴിവായത് വലിയ അപകടം

കൊച്ചി: ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്‍റെ വീൽ ഊരിപ്പോയി. ആളപാമയമില്ല. തോപ്പുംപടി സിറിയാനി പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. ഇന്ന് രാവിലെയോടെയാണ് അപകടം സംഭവച്ചിത്. സാങ്കേിത പ്രശ്നങ്ങളാണ് വീൽ ഊരിപ്പോകാൻ കാരണമായത്. വീൽ ഊരിപോയപ്പോൾ തന്നെ...

ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം; മസ്കിന്‍റെ കമ്പനിയ്ക്ക് ഇന്ത്യയിൽ അനുമതി

ന്യൂ​ഡ​ൽ​ഹി: ഇ​ലോ​ൺ മ​സ്കി​ന്‍റെ ക​മ്പ​നി​ക്ക് ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി രാ​ജ്യ​ത്തെ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ സ്പേ​സ് പ്രൊ​മോ​ഷ​ൻ ആ​ൻ​ഡ് ഓഥ​റൈ​സേ​ഷ​ൻ സെ​ന്‍റ​ർ (ഇ​ൻ-​സ്പേ​സ്).സ്റ്റാ​ർ​ലി​ങ്ക് ജെ​ൻ 1 ലോ ​എ​ർ​ത്ത്...

പൗരത്വം തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ അല്ല; വിമർശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി:പൗരത്വം തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ അല്ലെന്ന് സുപ്രിംകോടതി. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം എന്തിനാണെന്നും സുപ്രിംകോടതി ചോദിച്ചു. വോട്ടര്‍...