All News

മലപ്പുറത്ത് പഴക്കടയ്ക്ക് തീ പിടിച്ചു: ആളപായമില്ല

മലപ്പുറം : മഞ്ചേരിയിൽ വൻ തീപിടുത്തം. ഫ്റൂട്ട്സ് കടയ്ക്കാണ് തീപിടിച്ചത്. ആളപായമില്ലയെന്നാണ് പ്രാഥമിക വിവരം. ട്രാൻസ്ഫോമറിൽ നിന്ന് തീ പടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അ​ഗ്നമിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​ നി​ന്ന് ഇ​രു​മ്പു​ക​മ്പി വീണ് അപകടം

കൊ​ല്ലം: കൊ​ല്ലം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ഇ​രു​മ്പു​ക​മ്പി വീണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഒ​രു സ്ത്രീ​യ്ക്കും പു​രു​ഷ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒരാൾ മൈനാ​ഗപ്പള്ളി സ്കൂളിലെ അധ്യാപികയാണ്. അപകടത്തിൽപ്പെട്ട മറ്റൊരാൾ ശാസ്താംകോട്ട...

യൂട്യൂബർ റിൻസി എം ഡി എം എ യുമായി പിടിയിലായ സംഭവം; കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

കൊച്ചി: യൂട്യൂബർ റിൻസി എം ഡി എം എ യുമായി പിടിയിലായ സംഭവത്തിൽ കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് റിൻസി ജോലി ചെയ്തിരുന്ന കമ്പനി ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്,. റിൻസി കമ്പനി സ്റ്റാഫ് അല്ല ,ഔട്ട്‌ സോഴ്സ്...

സൺഗ്രൂപ്പ് നെറ്റ് വർക്കിലെ ഓഹരിപങ്കാളിത്തം; കലാനിധിമാരനും ദയനിധി മാരനും തമ്മിലുള്ള തർക്കം അവസാനിച്ചുജയം കണ്ടത് സ്റ്റാലിന്റെ മധ്യസ്ഥതയിൽ നടന്നചർച്ചയിൽ

ചെന്നൈ: കലാനിധി മാരനും ദയാനിധി മാരനും തമ്മിലുള്ള തർക്കം രമ്യാമായി പരിഹരിച്ചു. ഇവരുടെ അടുത്ത ബന്ധുകൂടിയായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇടപെടൽമൂലമാണ് തർക്കം പരിഹരിച്ചത്. ഒത്തുതീർപ്പിന്റെ ഭാഗമായി കലാനിധി മാരൻ 800 കോടി...

കായിക മന്ത്രി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം :കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസ് അസിസ്റ്റന്റ് ബിജു സിവി (25) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിഹർനഗറിലെ കോർട്ടേഴ്സിലെ അടുക്കളയിലാണ് തൂങ്ങി മരിച്ച...

“ബ​ഹി​രാ​കാ​ശസത്കാരം’; ശുഭാംശുവിന്‍റെയും സംഘത്തിന്‍റെയും ചിത്രങ്ങൾ കാണാം

ഫ്ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്നുള്ള ആക്സിയം 4 ദൗത്യസംഘാംഗങ്ങളുടെ “വിരുന്ന്’-ന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഘത്തിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല സംഘാംഗങ്ങളോടൊപ്പം വിരുന്നുകഴിക്കുന്നതിന്‍റെ ദൃശ്യങ്ങളാണു പുറത്തുവിട്ടത്. 14 ദിവസത്തെ ദൗത്യത്തിനായി എത്തിയ സംഘം 14ന്...

ആലപ്പുഴ ഡി എം ഓ ഓഫീസിൽ പ്രതിഷേധം ;യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം ;പോലീസുമായി വാക്കേറ്റം

ആലപ്പുഴ : ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടു ആലപ്പുഴ ഡി എം ഓ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം.പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റം നടന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു...

ബംഗളൂരുവിൽ സ്ത്രീ​ക​ളെ പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തിയ യു​വാ​വ് അ​റ​സ്റ്റി​ൽ

പിടിയിലായത് പഞ്ചാബ് സ്വദേശിയായ 26കാരൻ * 45ലേറെ വീഡിയോ പങ്കുവച്ചതായി കണ്ടെത്തൽ * മൊബൈൽ ഫോണിൽ നിരവധി അശ്ലീലദൃശ്യങ്ങൾ ബം​ഗ​ളൂ​രു: കർണാടകയിൽ സ്ത്രീകളുടെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത സംഭവത്തിൽ യുവാവ്...

ട്രം​പ് ഇ​ന്ന് ടെ​ക്സ​സി​ൽ: പ്ര​ള​യ​ത്തി​ൽ മ​ര​ണം 121 ആ​യി; 170 പേ​ർ​ക്കാ​യിതെ​ര​ച്ചി​ൽ തു​ട​രു​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ക്സ​സി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് ഇന്നു സ​ന്ദ​ർ​ശി​ക്കും. മെ​ലാ​നി​യ ട്രം​പ്, സെ​ന​റ്റ​ർ ജോ​ൺ കോ​ണി​ൻ, ടെ​ക്സ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ട്രം​പി​നൊ​പ്പം ഉ​ണ്ടാ​കും. കെ​ർ കൗ​ണ്ടി​യി​ലെ ഹി​ൽ...

ന്യൂ​ന​പ​ക്ഷവേട്ട: ബംഗ്ലാദേശിൽ 330 ദിവസങ്ങൾക്കിടെ ന്യൂനപക്ഷങ്ങൾക്കെതിരേയുണ്ടായത് 2,442 ക​ലാ​പ​ങ്ങ​ൾ

ധാ​ക്ക: അയൽരാജ്യമായ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ ഭീഷണിയുടെ നിഴലിൽ. ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷവേട്ടയ്ക്കെതിരേ വ്യാപക പ്രതിഷേധങ്ങൾ ഉ‍യരുന്പോഴും ‌ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസഹമാകുന്നതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് നാ​ലു മു​ത​ലു​ള്ള 330 ദി​വ​സ​ങ്ങ​ളി​ൽ ബം​ഗ്ലാ​ദേ​ശി​ൽ...

ഹമാസിനെ ഉന്‍മൂലനം ചെയ്യുകയാണ് ലക്ഷ്യം-അത് ചർച്ചകളിലൂടെ നടന്നാൽ നല്ലത് ഇല്ലെങ്കിൽ മറ്റ് വഴികൾ തേടേണ്ടിവരും- ഇസ്രായേൽ

ഹമാസിനെ ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യത്തില്‍നിന്ന് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്ന് ആവർത്തിച്ച് ഇസ്രയേല്‍. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ പ്രസ്താവന. ചര്‍ച്ചകളിലൂടെ ഗാസയിലെ ഹമാസിന്റെ അവശേഷിപ്പ് ഇല്ലാതാക്കാനാകുമോ എന്ന് നോക്കാം....

ബം​ഗ്ലാ​ദേ​ശ് ക​ലാ​പം: ഷേ​ഖ് ഹ​സീ​ന​യെ വി​ചാ​ര​ണ ചെ​യ്യാൻ കോടതി; വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങൾ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യെ വി​ചാ​ര​ണ ചെ​യ്യാനുള്ള നടപടികൾ ആരംഭിച്ചു. ഓ​ഗ​സ്റ്റ് മൂ​ന്നി​നു വി​ചാ​ര​ണ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​നാണു പ്ര​ത്യേ​ക ട്രൈ​ബ്യൂ​ണ​ൽ കോടതിയുടെ തീ​രു​മാനം. കൂ​ട്ട​ക്കൊ​ല, പീ​ഡ​നം ഉൾപ്പെടെ അ​ഞ്ച് കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ്...

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നു;പിണറായി അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി :പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി : നിസ്സാര പ്രശ്നത്തിന്റെ പേരിൽ തുടങ്ങിയ സംഘർഷത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നെന്നും സർവകലാശാലയിലെ ഫയലുകൾ നീങ്ങുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്എഫ്ഐ കുട്ടികളെകൊണ്ട് ചുടു ചോറ് വാരിക്കുകയാണ്...

അവിവാഹിതയായ അമ്മ നവജാതശിശുവിനെ 50,000 രൂപയ്ക്കു വിറ്റു

ഗുവാഹത്തി: അസമിൽ നവജാതശിശുവിനെ വിറ്റ സംഭവത്തിൽ അവിവാഹിതയായ അമ്മ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. 50,000 രൂ​പ​യ്ക്കാണ് കുഞ്ഞിനെ വിറ്റത്. ശി​വ​സാ​ഗ​ർ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ അ​ടു​ത്തി​ടെ പ്രസവിച്ച 22കാരിയാണ് കുഞ്ഞിനെ വിറ്റത്. കു​ട്ടി​യെ ക​ണ്ടെ​ത്താ​നു​ള്ള അന്വേഷണം...

അമിത് ഷാ ഇന്ന് കേരളത്തിൽ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. ​ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാണ് അമിത് ഷാ എത്തുന്നത്. ഇ​ന്ന് രാ​ത്രി പ​ത്തിന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തുന്ന അമിത് ഷായെ സം​സ്ഥാ​ന മ​ന്ത്രി​മാ​രും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി...

മ്യാന്മർ മനുഷ്യക്കടത്ത് : 44 ഇന്ത്യക്കാരുടെ മോചനം ഉറപ്പാക്കണമെന്ന് കെ സി വേണുഗോപാൽ; ഇരകളെ ക്രൂരമായ ശാരീരിക ആക്രമണത്തിന് വിധേയരാക്കിയെന്നു സൂചന

ഡൽഹി : മ്യാൻമറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറിയും ലോകസഭാംഗമായ കെ സി വേണുഗോപാൽ വിദേശകാര്യമന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു .മനുഷ്യക്കടത്ത് റാക്കറ്റിന് ഇരയായ 44 ഇന്ത്യക്കാരുടെ മോചനം ഇപ്പോഴും ആശങ്കയിലാണ് ....

എനിക്കൊരു സിനിമയെടുക്കണം ;ആണ്‍ ദൈവങ്ങളെത്ര, പെണ്‍ ദൈവങ്ങളെത്ര; ദൈവങ്ങളുടെ പട്ടിക തേടി ഹരീഷ് വാസുദേവന്റെ വിവരാവകാശ അപേക്ഷ

കൊച്ചി: സെന്‍സര്‍ ബോര്‍ഡിനോട് ദൈവങ്ങളുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ട് അഭിഭാഷകനായ ഹരീഷ് വാസുദേവ ൻ വിവരാവകാശ അപേക്ഷ നൽകി .താനൊരു സിനിമയെടുക്കുന്നുണ്ടെന്നും തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതിന് വേണ്ടിയാണ് പട്ടിക ആവശ്യപ്പെട്ടതെന്നും...

കീം പരീക്ഷാഫല വിവാദത്തിൽ സർക്കാർ ഇടപെടലുകൾ സദുദ്ദേശ പരമെന്ന് മന്ത്രി ആർ ബിന്ദു; മാധ്യമങ്ങൾ സി ഐ .ഡികൾ ആണല്ലോ എന്നും മന്ത്രി

തിരുവനന്തപുരം: കീം പരീക്ഷാഫല വിവാദത്തിൽ സർക്കാർ ഇടപെടലുകൾ സദുദ്ദേശ പരമെന്ന് വിശദീകരിച്ച് ഉന്നത വിദ്യഭ്യാസമന്ത്രി ആർ. ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമമെന്നും മന്ത്രി വിശദീകരിച്ചു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം...

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ):റീ എഡിറ്റിംഗ് പൂർത്തിയായി; പുതുക്കിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമർപ്പിക്കും

തിരുവനന്തപുരം: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് അല്പസമയത്തിനുള്ളിൽ സെന്‍സര്‍ ബോര്‍ഡിന് സമർപ്പിക്കും . രാവിലെ തന്നെ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിൽ സമര്‍പ്പിക്കാനാണ് തീരുമാനം ....

റോഡിൽ വച്ച് പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം; ഒഡീസ സ്വദേശി പിടിയിൽ

അങ്കമാലി : അങ്കമാലി തുറവൂരിൽ റോഡിൽ വച്ച് പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം. ഒഡീസ സ്വദേശി സന്തനൂർ ബിസ്വാലയെ പോലീസ് അറസ്റ്റ് ചെയ്തു. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ...

സർവകലാശാലക്ക് കേന്ദ്രസേനയുടെ സുരക്ഷ വേണം; ഹൈക്കോടതിയെ സമീപിക്കാൻ ബി.ജെ.പി അം​ഗങ്ങൾ

കൊച്ചി: തുടർച്ചയായുള്ള വിദ്യാർത്ഥി സംഘടനാ പ്രതിഷേധങ്ങൾക്ക് പിന്നാലെ കേരള സർവകലാശാല സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ ഹൈക്കോടതിയിലേക്ക്. സർവകലാശാലയുടെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്നുംസർവകലാശാലയിൽ സുരക്ഷാ വീഴ്ചയാണെന്നും അം​ഗങ്ങൾ ആരോപിക്കുന്നത്. സസ്പെൻഷനിലുള്ള രജിസ്ട്രാർ അനധികൃതമായി ഓഫീസിൽ പ്രവേശിച്ചു...