All News

‘ഇസ്രായേലിന് വിവരം ചോര്‍ത്തി നല്‍കുന്നു’ വാട്‌സാപ്പ് നിരോധിച്ച് ഇസ്രായേല്‍

പൗരന്മാരോട് വാട്‌സാപ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ഇറാന്‍. പൗരന്മാരുടെ ഡാറ്റ വാട്‌സാപ് ഇസ്രയേലിന് കൈമാറുന്നുവെന്ന് ആരോപിച്ചാണ് ദേശീയ മാധ്യമത്തിലൂടെയുള്ള ഇറാന്റെ വാട്‌സാപ്പ് ബഹിഷ്‌കരണ ആഹ്വാനം. എന്നാല്‍ ആരോപണം വാട്‌സാപ് നിഷേധിച്ചു. ഡാറ്റ ആര്‍ക്കും ഒരു കാരണവശാലും...

എംആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഹര്‍ജി ഇന്ന് പരിഗണിക്കും

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.നേരത്തെ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പില്ല എന്ന റിപ്പോര്‍ട്ടായിരുന്നു...

നടി കാവ്യ മാധവൻ്റെ പിതാവ് നിര്യതനായി;സംസ്കാരം നാളെ;മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി: ന​ടി കാ​വ്യാ മാ​ധ​വ​ന്‍റെ പി​താ​വ് പള്ളിക്കര വീട്ടിൽ പി. മാധവൻ (75) അന്തരിച്ചു . കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ചാണ് മരിച്ചത്. മൃതദേഹം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും.​കാ​സ​ർ‌​ഗോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​ണ്. ഇന്ന് വൈകിട്ട്...

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം, ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി എംബസി

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ നല്‍കി ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ പൗരന്മാര്‍ ടെല്‍ അവീവിലെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അയല്‍ രാജ്യങ്ങളായ ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും കര അതിര്‍ത്തി...

ഖമേനി ഉടന്‍ കീഴടങ്ങണം: ട്രംപ്

ഖമേനി എവിടെയെന്ന് അറിയാം, പക്ഷേ ഇപ്പോൾ ഒന്നും ചെയ്യില്ല ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി ഉടന്‍ കീഴടങ്ങണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഖമേനി എവിടെയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോള്‍ അദ്ദേഹത്തെ...

കൈക്കൂലി കേസില്‍ പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ ഒന്നാം പ്രതിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ സ്ഥലംമാറ്റി. മേഘാലയായുടെ തലസ്ഥാനമായ ഷില്ലോംഗിലേക്കാണ് ശേഖര്‍ കുമാറിനെ മാറ്റി നിയമിച്ചത്.കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനെ ഇഡി...

പിഞ്ചുകുഞ്ഞിനെ ഒന്നരലക്ഷത്തിന് വിറ്റ തമിഴ്‌നാട് ദമ്പതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ തമിഴ്‌നാട് സേലം സ്വദേശികള്‍ അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തില്‍ കുമാര്‍,...

ആവേശം വാനോളം, കലാശക്കൊട്ട് കഴിഞ്ഞു,നേതാക്കള്‍ അരങ്ങൊഴിഞ്ഞു, നിലമ്പൂര്‍ നിശബ്ദം

വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴിന് തുടങ്ങും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം മുന്നണികളുടെ ശക്തിപ്രകടനത്തോടെ അവസാനിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നിശബ്ദപ്രചാരണത്തിലേക്ക് കടന്നു.കലാശക്കൊട്ടിനായി വൈകിട്ട് മൂന്ന് മണിയോടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ അങ്ങാടി ജനസമുദ്രമായി. നിലമ്പൂരില്‍ സിഎന്‍ജി...

പവിത്രന് മാപ്പില്ല, രഞ്ജിതയെ അപമാനിച്ച് കമന്റിട്ട ഉദ്യോഗസ്ഥനെതിരേ കടുപ്പിച്ച് സര്‍ക്കാര്‍

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ജി.നായരെ അപമാനിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ. പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികളുമായി മുന്നോട്ട് പോവാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി...

ആര്‍ ആശ്വിന് ആശ്വാസം, പന്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം തള്ളി ടി എന്‍ പി എല്‍

തെളിവുകള്‍ ഹാജരാക്കാനാവാതെ മധുരൈ പാന്തേഴ്‌സ് തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പന്തില്‍ കൃത്രിമത്വം നടത്തിയെന്ന ആരോപണത്തില്‍ സ്പിന്നര്‍ ആര്‍ അശ്വിന് ആശ്വാസം. രവിചന്ദര്‍ അശ്വിനും രവിചന്ദ് അശ്വിനും ഫ്രാഞ്ചൈസിയായ ദിണ്ടിഗല്‍ ഡ്രാഗണ്‍സും രാസവസ്തുക്കള്‍ ഉപയോഗിച്ച്...

ആറന്‍മുളയില്‍ വയല്‍ നികത്തിയുള്ള വികസനം അനുവദിക്കില്ല: കൃഷിമന്ത്രി

വന്‍കിട കെട്ടിടങ്ങള്‍ ഉണ്ടാകുന്നത് മാത്രമല്ല വികസനമെന്ന് പി പ്രസാദ് ആറന്മുള പദ്ധതിയുടെ കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നതിനെ ആണ് എതിര്‍ക്കുന്നത്. വികസന പദ്ധതിയെ അല്ല എതിര്‍ക്കുന്നത്....

എംഎസ് സി എൽസ 3 കപ്പലപകടം: കോസ്റ്റൽ പോലീസ് നാവികരുടെ പാസ്പോർട്ട് പിടിച്ചെടുത്തു

കൊച്ചി :അറബിക്കടലിൽ മുങ്ങിയ എം എസ് സി എൽസ 3 കപ്പലിലെ നാവികരുടെ പാസ്പോർട്ട് കോസ്റ്റൽ പോലീസ് പിടിച്ചെടുത്തു.കപ്പലിലെ മാസ്റ്റർ അടക്കം അഞ്ച് നാവികരുടെ പാസ്പോർട്ടാണ് പിടിച്ചെടുത്തത്. നാവികർക്കെതിരെ കേസ് എടുത്തതിന്റെ തുടർനടപടി ആയിട്ടാണ്...

കൊട്ടിയൂരില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങവേ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. . ഞായാറാഴ്ച വൈകിട്ടാണ് ഇയാളെ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്. ക്ഷേത്രത്തില്‍ നിന്നും...

മുംബൈയില്‍ ബോട്ടോടിക്കാന്‍ കൊച്ചി മെട്രോ, കെ.എം.ആര്‍.എല്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കാനായി നടത്തുന്ന സാധ്യത പഠന റിപ്പോര്‍ട്ട് മഹാരാഷ്ട്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചതോടെ കെ.എം.ആര്‍.എല്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ ദേശീയതലത്തില്‍ തന്നെ സുപ്രധാനമായ ഒരു ചുവടുവയ്പ് നടത്തി. മുംബെ മെട്രോപൊളിറ്റന്‍...

ആരാധകരെ ശാന്തരാകുവിൻ ;വെട്രിമാരനും ചിമ്പുവും ഒരുമിക്കുന്ന ചിത്രം തുടങ്ങി

ചെന്നൈ : ആരാധകർ നിരന്തരം അന്വേഷിച്ചു കൊണ്ടിരുന്ന വെട്രിമാരൻ – ചിമ്പു ചിത്രം തുടങ്ങിയതായി റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു എന്നാണ് വിവരം. ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ലീക്കായ ഒരു ചിത്രത്തിൽ...

നവജാത ശിശുവിന്റെ മൃതദേഹം പറമ്പില്‍, അവിവാഹിത അമ്മ നിരീക്ഷണത്തില്‍

നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മ ആശുപത്രിയില്‍ ചികിത്സയില്‍. പത്തനംതിട്ടയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം.ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. 21 കാരി ആയ അവിവാഹിതയാണ്...

പലിശക്കെടുത്ത പണം തിരിച്ചടച്ചില്ല ;യുവതിയെ മരത്തിൽ കെട്ടിയിട്ടു

ഹൈദരാബാദ്: ഭർത്താവ് വാങ്ങിയ വായ്പ തിരിച്ചടച്ചില്ല എന്ന കാരണത്താൽ ഭാര്യയെ പലിശക്കാരൻ മരത്തിൽ കെട്ടിയിട്ടു.ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. നാട്ടുകാർ നോക്കി നിൽക്കെ യുവതിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു....

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍- ഇനി സ്റ്റാറ്റസുകള്‍ക്കിടയില്‍ പരസ്യവും

വാട്സാപ്പില്‍ ഇനി മുതല്‍ പരസ്യങ്ങളും . വാട്സാപ്പില്‍ നിന്ന് വരുമാന മാര്‍ഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ അപ്ഡേറ്റ്. വാട്സാപ്പിലെ അപ്ഡേറ്റ്സ് ടാബിലുള്ള സ്റ്റാറ്റസ് ഫീച്ചര്‍ വഴിയാണ് സ്പോണ്‍സേര്‍ഡ് കണ്ടന്റ്...

ബോംബ് ഭീഷണി: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം നാഗ്പൂരില്‍ ഇറക്കി

കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. രാവിലെ 9:31-ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 6 ഇ 648 നമ്പര്‍ വിമാനത്തില്‍ 157 യാത്രക്കാരുണ്ടായിരുന്നു.വിമാനം...

ദുരന്തത്തിന് ശേഷമുള്ള എയര്‍ ഇന്ത്യയുടെ ആദ്യ സര്‍വീസ് മുടങ്ങി, വിമാനത്തിന് സാങ്കേതിക തകരാര്‍

കഴിഞ്ഞയാഴ്ചത്തെ അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് എ ഐ 159 പറന്നുയരേണ്ടിയിരുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ്...

ഇറാനിലെ പുതിയ സൈനിക മേധാവി മേജർ ജനറല്‍ അലി ശദ്മാനി കൊല്ലപ്പെട്ടു

ഇറാൻ : ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അല്‍ അൻബിയാ സെൻട്രല്‍ ഹെഡ്ക്വാർട്ടേഴ്‌സ് മേധാവി മേജർ ജനറല്‍ അലി ശദ്മാനിയാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച...