All News

രാജ്യത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്നത് അഞ്ചിടങ്ങളിൽ; ഫലങ്ങൾ പുറത്ത്

ഡൽഹി :രാജ്യത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിലെ ഫലങ്ങൾ പുറത്ത്. നിലമ്പൂർ, ഗുജറാത്തിലെ കഡി, വിസാവദർ, പഞ്ചാബിൽ ലുധിയാന വെസ്റ്റ്, പശ്ചിമബം​ഗാളിലെ കാലിഗഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിലെ വിസവദർ മണ്ഡത്തിലും പഞ്ചാബിലെ ലുധിയാന...

അഹമ്മദാബാദ് വിമാന ദുരന്തം :രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് : വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ പത്തനംതിട്ടയിൽ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എന്‍ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ...

ഇടഞ്ഞ ഒറ്റയാന്റെ കരുത്തുമായി നിലമ്പൂര്‍ സുല്‍ത്താനായി അന്‍വര്‍

നിലമ്പൂരില്‍ വിജയിച്ചത് യുഡിഎഫും ആര്യാടന്‍ ഷൗക്കത്തുമാണെങ്കിലും ഒറ്റക്ക് മത്സരിച്ച് ഇരുപതിനായിരത്തോളം വോട്ടുകള്‍ നേടിയ പി.വി. അന്‍വര്‍ തന്നെയാണ് നിലമ്പൂരില്‍ ഷോ സ്റ്റീലറായത്.പിണറായിസത്തിനെതിരെ കലഹിച്ച് എല്‍ഡിഎഫ് വിട്ട് എംഎല്‍എ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിന് നിലമ്പൂരില്‍ കളമൊരുക്കിയ...

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത;ജൂൺ 23 -27 വരെ കാറ്റ് ശക്തമാകും

തിരുവനന്തപുരം : കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂൺ 23 മുതൽ 27 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 23 -27...

ഓപ്പറേഷൻ സിന്ധു : ഒരു മലയാളി കൂടി തിരിച്ചെത്തി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഒരു മലയാളി കൂടി തിരിച്ചെത്തി. ഇന്ന് (22/06/2025) 4.30 ന് ഡൽഹിയിലെത്തിയ യാത്ര സംഘത്തിലെ ഏക മലയാളി കണ്ണൂർ സ്വദേശിയായ ദിനേശ് കുർജനാണ്. ദീർഘകാലമായി അഹമ്മദാബാദ്...

കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്ന് എ.കെ. ആന്റണി

നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ഇനിയുള്ള പിണറായി സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നും ആരു വിചാരിച്ചാലും എല്‍ഡിഎഫ് കേരളത്തില്‍ തിരിച്ചുവരില്ലെന്നും എല്‍ഡിഎഫിന്റെ...

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13 ന് ; പൂജകൾക്കായി ജൂലൈ 11 ന് നട തുറക്കും.

ഇന്ന് (23.06. 2025 ) മുതൽ വെർച്ചൽ ക്യൂ വഴി ദർശനത്തിനുള്ള സമയം ബുക്ക് ചെയ്യാം. (WWW.sabarimalaonline.org) ശബരിമല : ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ 13 ന്(കൊല്ലവർഷം 1200 മിഥുനം...

2026 ലെ യുഡിഎഫിന്റെ തിരിച്ചുവരവിനുള്ള ഇന്ധനമാണ് നിലമ്പൂരിലെ വിജയം : വി ഡി സതീശൻ

നിലമ്പൂർ :2026 ലെ യുഡിഎഫിന്റെ തിരിച്ചുവരവിനുള്ള ഇന്ധനമാണ് നിലമ്പൂരിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വിജയത്തിൽ നിലമ്പൂർ ജനതയോട് നന്ദി പറയുന്നു.കേരളത്തെ പ്രതിനിധാനം ചെയ്താണ് അവർ വോട്ട് ചെയ്തത്. വലിയ...

അൻവർ കഴിവും ജനപിന്തുണയും ഉള്ള നേതാവ് : കെ സുധാകരൻ

തിരുവനന്തപുരം :അൻവർ കഴിവും ജനപിന്തുണയും ഉള്ള നേതാവ് ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ . സുധാകരൻ . യുഡിഎഫിലെക്ക് എത്താൻ താല്പര്യം ഉണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്യും .പാർട്ടിക്ക് ഇക്കാര്യത്തിൽ മറ്റൊരു അഭിപ്രായം...

അച്ഛാ നമ്മൾ ജയിച്ചുട്ടോ : നന്ദന പ്രകാശ്

നിലമ്പൂർ :അച്ഛാ നമ്മൾ ജയിച്ചുട്ടോ എന്ന് പറഞ്ഞാണ് വി.വി പ്രകാശിന്റെ മകൾ നന്ദനയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിലമ്പൂരിൽ അന്തരിച്ച മുതിർന്ന കോൺ​ഗ്രസ് നേതാവ് വി വി പ്രകാശിന്റെ മകൾ “നന്ദന പ്രകാശാണ് ആര്യാടൻ ഷൗക്കത്ത്...

ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നു, സംസ്ഥാന ഭരണത്തിൻ്റെ പ്രതിഫലനമാണെന്ന് പറയാൻ സാധിക്കില്ല. എം. സ്വരാജ്.

നിലമ്പൂർ : വിജയത്തിൽ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്നും സംസ്ഥാന ഭരണത്തിൻ്റെ പ്രതിഫലനമാണെന്ന് പറയാൻ സാധിക്കില്ലെന്നും – എം. സ്വരാജ് . ഉപതെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമായിട്ടാണ് എൽഡിഎഫ് കാണുന്നത്. നാടിൻ്റെ വികസനവും, ജനങ്ങളുടെ ബാധിക്കുന്ന...

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം – എ.കെ ആൻ്റണി

തിരുവന്തപുരം :സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണി പറഞ്ഞു. മികച്ച വിജയം നിലമ്പൂരിൽ യുഡിഎഫ് നേടും. അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ വ്യക്തമായതെന്നും എ...

വി.എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായതായാണ് സൂചന.ആരോഗ്യനില തൃപ്തികരമെന്നും വിവരം.ചെക്കപ്പിനിടെ ഹൃദയഘാതം ഉണ്ടായതായാണ് വിവരം. എസ് യു ടി ആശുപത്രിയിൽ പതിവ് പരിശോധനയ്ക്ക് എത്തിച്ചതായിരുന്നു.

നിലമ്പൂരിലേത് ലീഗിന്റെ വിജയം : വെള്ളാപ്പള്ളി

നിലമ്പൂർ :നിലമ്പൂരിലേത് ലീഗിന്റെ വിജയമെന്ന് വെള്ളാപ്പള്ളി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിന്റേതല്ല. ലീഗ് ആത്മാർത്ഥമായി പ്രവർത്തിച്ചു. ലീഗ് മുസ്ലിം വികാരം അഴിച്ചു വിട്ടു. യു ഡി എഫിൽ കോൺഗ്രസ് അല്ല, ലീഗാണ് പ്രധാനം.ഇടതുപക്ഷത്തിന് അഭിമാനകരമായ...

ചാരവൃത്തി; ഇറാനില്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി; മൊസാദ് ഏജന്റിന് ആഴ്ചകള്‍ തോറും വിവരം കൈമാറി

പ്രതിഫലമായി ക്രിപ്‌റ്റോ കറന്‍സിഇറാൻ :ചാരവൃത്തി കേസിൽ ഇറാനില്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി. മൊസാദ് ഏജന്റിന് ആഴ്ചകള്‍ തോറും ഇയാള്‍ റിപ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മജീദ് മൊസയേദി എന്നയാളെയാണ് തൂക്കിക്കൊന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ...

തടിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്.

കൊച്ചി : തടിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. ദേശീയപാതയിൽ എളവൂർ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട തടിലോറി റോഡരികിലെ മീഡിയനിൽ ഇടിച്ച് വൈദ്യുത പോസ്റ്റും തകർത്ത് തല കീഴായി മറഞ്ഞു....

കൗണ്ടിങ് സെന്ററിന് പുറത്ത് ആവേശക്കടൽ തീർത്ത് യുഡിഫ്, ലീഗ് പ്രവർത്തകർ;താൻ പിടിച്ചത് യുഡിഎഫിന്റെ വോട്ട് അല്ലെന്ന് പി.വി അൻവർ

നിലമ്പൂർ : ഉപതിരഞ്ഞെടുപ്പിൽ ഒൻപതു റൗണ്ട് പൂർത്തിയാകുമ്പോൾ വിജയം ഉറപ്പിച്ച യുഡിഫ്, ലീഗ് പ്രവർത്തകർ കൗണ്ടിങ് സെന്ററിന് പുറത്ത് ആവേശക്കടൽ തീർത്തു. ആദ്യ റൗണ്ടിൽ തന്നെ മുന്നേറ്റമാണ് യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്. പതിനായിരം മുതൽ...

നിലമ്പൂരിൽ നിന്ന് സന്തോഷകരമായ വാർത്ത – പാണക്കാട് സാദിഖലി തങ്ങൾ

നിലമ്പൂർ : നിലമ്പൂരിൽ നിന്ന് സന്തോഷകരമായ വാർത്തയെന്നു പാണക്കാട് സാദിഖലി തങ്ങൾ.പ്രതീക്ഷിച്ച ലീഡിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. വഴിക്കടവിൽ മികച്ച നേട്ടം ഉണ്ടാക്കി, മറ്റു പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നു. ഭരണവിരുദ്ധ വികാരം നേട്ടമുണ്ടാക്കും. അൻവറിന്റെ മുന്നേറ്റത്തെ ക്കുറിച്ചുള്ള...

കണ്ണൂരിലെ യുവതിയുടെ മരണംരണ്ട് പേർക്കായുള്ള തെരച്ചിൽ ഊർജ്ജിതം; ബന്ധുക്കൾ നൽകിയ പരാതി തളളി പൊലീസ്

കണ്ണൂർ : ആള്‍ക്കൂട്ടവിചാരണയെത്തുടര്‍ന്ന് കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്തതിൽ രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ് . പറമ്പായി സ്വദേശി റസീന യുടെ സുഹൃത്ത് മയ്യില്‍ കൊളച്ചേരി സ്വദേശി പി.റഹീസിന്റെ പരാതി പ്രകാരമാണ് സുനീര്‍,...

അതിരപ്പിള്ളിയില്‍ ട്രക്കിങ്ങിന് പോയ ഇരിങ്ങാലക്കുടയില്‍ നിന്നുള്ള സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം.

അതിരപ്പിള്ളി : വനം വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള കാട്ടിലൂടെ ഉള്ള ട്രക്കിങ്ങിന്‍റെ ഭാഗമായാണ് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള സംഘം ഞായറാഴ്ച്ച യാത്ര തിരിച്ചത്. വാച്ചറും ഫോറസ്റ്റ് ഗാർഡും ഉള്‍പ്പെടെ ഏഴുപേർ അടങ്ങുന്ന സംഘമാണ് ട്രക്കിങ്ങിന് പോയത്. കാട്ടിലൂടെ...

സ്വർണവ്യാപാരിയിൽ നിന്ന് രണ്ടരക്കോടി രൂപ തട്ടിയ കേസിൽ പ്രതിയായ പൊലീസുദ്യോഗസ്ഥന് സസ്പെൻഷൻ

കോഴിക്കോട് :ജപ്തി നടപടി ഒഴിവാക്കിക്കൊടുക്കാമെന്നു പറഞ്ഞ് സ്വർണക്കട ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്തു എന്ന കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോഴിക്കോട് നോര്‍ത്ത് ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ കെ.എ. സുരേഷ്ബാബുവിനെയാണ്...