All News

അഹമ്മദാബാദ് വിമാനദുരന്തം : മരിച്ച 247 പേരെ തിരിച്ചറിഞ്ഞു; എട്ടു പേരുടെ കുടുംബം വീണ്ടും ഡിഎൻഎ സാമ്പിൾ നൽകണം

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു.മലയാളിയായ രഞ്ജിത ഉൾപ്പെടെ എട്ട് പേരെക്കൂടി തിരിച്ചറിയാൻ അവരുടെ കുടുംബാംഗങ്ങളോട് വീണ്ടും ഡിഎൻഎ സാമ്പിളുകൾ നൽകാൻ നിർദേശം . രഞ്ജിതയുടെ സഹോദരൻ രതീഷും അമ്മാവൻ ഉണ്ണികൃഷ്ണനും...

കേരളം നാളെ നിലമ്പൂരിലേക്ക് ; രാവിലെ 11 നകം ഫലമറിയാം

നിലമ്പൂർ : കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച.രാവിലെ 7.30ന് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂം തുറക്കും. രാവിലെ എട്ടുമുതൽ ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ.തടസ്സങ്ങളുണ്ടായില്ലെങ്കിൽ രാവിലെ 11-നകം...

വ്യാജ വാർത്തക്കാർ സൂക്ഷിക്കുക; ; കർണാടകത്തിൽ കരട് ബിൽ തയ്യാറായി ;ഏഴുവർഷം വരെ ജയിൽ ശിക്ഷ

കർണാടക : സാമൂഹിക മാധ്യമങ്ങൾവഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ ഏഴുവർഷം വരെ ജയിൽ ശിക്ഷയും പത്തുലക്ഷം രൂപവരെ പിഴയും ലഭിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെ കർണാടകത്തിൽ നിയമനിർമാണം വരുന്നു. ഇതിനുള്ള കരട് ബിൽ തയ്യാറായി. കർണാടക ‘മിസിൻഫർമേഷൻ ആൻഡ്...

ആശ വർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം ലഭിക്കും; 54 കോടി രൂപഅനുവദിച്ചു

തിരുവനന്തപുരം :ആശ വർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം നല്‍കാനുള്ള തുക എന്‍എച്ച്‌എമ്മിന് അനുവദിച്ചു. ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ വിതരണം ചെയേണ്ട തുകയാണ് അനുവദിച്ചത്. 7000 രൂപ വീതം നല്‍കാന്‍ 54 കോടി...

ഇസ്രായേലില്‍ മിസൈല്‍ വര്‍ഷിച്ച് ഇറാന്റെ തിരിച്ചടി

ആണവകേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ ഇസ്രായേലില്‍ ആക്രമണം നടത്തി തിരിച്ചടിച്ച് ഇറാന്‍. ഇസ്രായേലിലേക്ക് 30 മിസൈലുകള്‍ അയച്ചെന്നും തെല്‍അവിവിലും ജറുസലേമിലും സ്ഫോടനമുണ്ടായെന്നും ഇറാന്‍ സൈനിക വക്താവ് അറിയിച്ചു. അതിശക്തമായ ആക്രമണമാണ് ഇസ്രായേലില്‍ നടന്നതെന്നും സേന...

ആഗോള മേധാവിത്വം ഒരിക്കല്‍ കൂടി പ്രഖ്യാപിച്ച് അമേരിക്ക

ലോകമേധാവിത്വം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ഇറാനില്‍ നടത്തിയ ആക്രമണത്തിലൂടെ അമേരിക്ക. വലിയ വെല്ലുവിളികളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയാണ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളെ ഇറാനിയന്‍ ആണവകേന്ദ്രങ്ങളിലേക്കയച്ചത്. റഷ്യയുടെയും ചൈനയുടെയും ഭീഷണി വകവയ്ക്കാതെയായിരുന്നു അമേരിക്കയുടെ...

ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് യുഎസ്

നാശനഷ്ടങ്ങള്‍ നിസാരമെന്ന് ഇറാന്‍ ഇറാനിനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ടതോടെ പത്തുദിവസം പിന്നിട്ട ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തിന്റെ രൂപം മാറി. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയത്....

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകാരനെ പണം നഷ്ടപ്പെട്ടയാള്‍ കുടുക്കി

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പു സംഘത്തിലെ പ്രധാനിയെ തട്ടിപ്പിനിരയായയാള്‍ പോലീസ് സഹായത്തോടെ പിടികൂടി. തമിഴ്‌നാട് സ്വദേശി രമേശിനെ( 38 )നെയാണ് വാണിമേല്‍ സ്വദേശി അര്‍ഷാദ് കുടുക്കിയത്.ടെലഗ്രാം ഗ്രൂപ്പിലൂടെ രമേശുമായി ക്രിപ്‌റ്റോ കറന്‍സി ഇടപാടു നടത്തിയ അര്‍ഷാദ്...

ഹോട്ട് എയര്‍ ബലൂണ്‍ തീപിടിച്ച് തകര്‍ന്ന് എട്ട് മരണം

ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ സാന്താ കാറ്ററിനയില്‍ 21 യാത്രക്കാരുമായി പോയ ഹോട്ട് എയര്‍ ബലൂണ്‍ തകര്‍ന്ന് 8 പേര്‍ മരിച്ചു. പുലര്‍ച്ചെ നടന്ന പറക്കലിനിടെയായിരുന്നു സംഭവം. സഞ്ചാരികളുമായി ആകാശത്ത് നീങ്ങുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണില്‍ തീപ്പിടിത്തമുണ്ടായതാണ്...

സഹോദരന്‍ യുവതിയെ അടിച്ചുകൊന്നു

തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഹീന (33) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ഷംസാദിനെയും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖിനെയും മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.പിതാവിന്റെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂണ്‍ 14നാണ്...

കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യ, സദാചാര ഗുണ്ടായിസത്തിന് അഞ്ച് പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍ കായലോട് സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുബഷീര്‍, ഫൈസല്‍, റഫ്‌നാസ്, സുനീര്‍, സഖറിയ എന്നിവരെയാണ് പിണറായി പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ആത്മഹത്യ...

ഇന്ത്യ 471ന് പുറത്ത്, തിരിച്ചടിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 471 ന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് 40 ഓവറില്‍ രണ്ട് വിക്കറ്റിന് 171 എന്ന മികച്ച നിലയിലാണ് കളി തുടരുന്നത്.മിന്നുന്ന തുടക്കം സമ്മാനിച്ച മുന്‍നിരക്കാരുടെ തകര്‍പ്പന്‍...

ഇറാന് പകരം ഇസ്രായേല്‍, യുഎന്നില്‍ യു എസ് പ്രതിനിധിയ്ക്ക് നാക്കുപിഴ

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ വെള്ളിയാഴ്ച നടന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ യുഎസ് പ്രതിനിധിയുടെ വാക്കുകള്‍ കേട്ടവര്‍ ഒന്ന് ഞെട്ടി. പശ്ചിമേഷ്യയിലെ ഭീകരതയ്ക്കും കഷ്ടപ്പാടിനും ഇസ്രയേലിനെ കുറ്റപ്പെടുത്തിയാണ് യുഎസ് പ്രതിനിധി സംസാരിച്ചത്.അതൊരു നാക്കുപിഴയായിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ യുഎസ്...

സംസ്ഥാനത്ത് മഴ കനക്കുന്നു, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച 7 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,...

ലഹരിക്കടത്ത് കേസില്‍ രണ്ട് പേര്‍ക്ക് 60 വര്‍ഷം തടവും പിഴയും

ആഫ്രിക്കയില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ കടത്തിയ കേസില്‍ രണ്ട് പേര്‍ക്ക് തടവ് ശിക്ഷ. 130 കോടി വില വരുന്ന 22.60 കിലോ ഹെറോയിന്‍ ലഹരിമരുന്ന് കടത്തിയ കേസില്‍ രണ്ടു പ്രതികളെ 60 വര്‍ഷം വീതം...

ശേഖര്‍കുമാര്‍ യാദിവിനെതിരായ നടപടി സുപ്രീം കോടതി തീരുമാനിക്കും: അമിത്ഷാ

വിദ്വേഷ പരാമര്‍ശം നടത്തിയ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ നടപടി സുപ്രീം കോടതി നിശ്ചയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശേഖര്‍ കുമാര്‍ യാദവിന്റേത് സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമല്ല...

പതിനഞ്ചുകാരിയെ 14 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത് രണ്ട് വര്‍ഷം; എട്ട് മാസം ഗര്‍ഭിണി- പതിനേഴ് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ആന്ധ്രാപ്രദേശില്‍ 15 വയസ്സുള്ള പെണ്‍കുട്ടി രണ്ടു വര്‍ഷത്തിനിടെ പലപ്പോഴായി ലൈംഗിക പീഡനത്തിനിരയായി. 14 പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണിയായതോടെയാണ്...

കോഴിക്കോട്- മംഗളൂരു പാതയില്‍ ട്രെയിനുകള്‍ക്കിനി 130 കി.മീ. വേഗം

കോഴിക്കോട്- മംഗളൂരു പാതയില്‍ ട്രെയിനുകളുടെ വേഗം ഉയരുന്നു. വേഗം മണിക്കൂറില്‍ 130 കിലോ മീറ്ററാക്കാന്‍ ഈ പാത സജ്ജമായി. ഓസിലേഷന്‍ മോണിറ്ററിങ് സിസ്റ്റം (ഒ എം എസ്) വാഹനം മുഖേന വേഗപരിശോധന നടത്തി. നിലവില്‍...

ഭാരതാംബയില്‍ പ്രതിഷേധം തുടരും, സുരക്ഷ കേരളാ പൊലീസിന് തന്നെ, കേന്ദ്രസേന വേണ്ടെന്ന് രാജ്ഭവന്‍

ഭാരതാംബമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിളിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി രാജ്ഭവന്‍. കേരളാ പൊലീസില്‍ ഗവര്‍ണര്‍ക്കു പൂര്‍ണ വിശ്വാസമുണ്ടെന്നു രാജ്ഭവന്‍ അറിയിച്ചതോടെ പ്രതിഷേധമുണ്ടായാല്‍ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം...

യാത്രക്കാരുടെ ശ്രദ്ധക്ക് : ഖത്തർ എയർവേയ്‌സ് സർവീസുകളിൽ സമയമാറ്റമുണ്ടാകും

യാത്ര ചെയ്യുന്നതിന് മുമ്പ് qatarairways.com വഴിയോ ഖത്തർ എയർവേയ്‌സ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുറപ്പെടൽ സമയം പരിശോധിക്കണമെന്ന് കമ്പനിഖത്തർ : ഖത്തർ എയർവേയ്‌സിന്റെ ആഗോള സർവീസ് ശൃംഖലയിലുടനീളമുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും തടസ്സങ്ങൾ കുറയ്ക്കുന്നതിനുമായി 2025...

ഇസ്ഫഹാന്‍ ആണവകേന്ദ്രത്തില്‍ ബോംബിങ്, സയീദ് ഇസാദിയെ വധിച്ചെന്ന് ഇസ്രായേല്‍

ഇറാന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രമായ ഇസ്ഫഹാനില്‍ ഡ്രോണ്‍ ആക്രണം നടത്തി ഇസ്രായേല്‍. മധ്യ ഇറാനിയന്‍ നഗരമായ ഇസ്ഫഹാനില്‍ ആണവ ഇറാന്റെ മര്‍മപ്രധാന ആണവ കേന്ദ്രവും പ്രധാന വ്യോമതാവളം, ഡ്രോണ്‍ ഫാക്ടറികള്‍, സൈനിക ഉല്‍പ്പാദന...