All News

കെട്ടിടം ഇടിഞ്ഞ് അതിഥി തൊഴിലാളികൾ മരിച്ച സംഭവം: മൃതദേഹങ്ങള്‍ തൊഴില്‍ വകുപ്പ് നാട്ടിലെത്തിക്കും ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

തൃശൂര്‍: കൊടകരയില്‍ കെട്ടിടം ഇടിഞ്ഞ് ഉണ്ടായ അപകടത്തില്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു . മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ തൊഴില്‍ വകുപ്പ് നാട്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കൊടകരയില്‍ പഴയ...

ജയസൂര്യയുടെ ചിത്രമെടുത്തു; ഒപ്പമുണ്ടായിരുന്നവർ ഫോട്ടോഗ്രാഫറെ മർദ്ദിച്ചു ;ചികിത്സ തേടി ദേവസ്വം ഫോട്ടോഗ്രാഫർ

കണ്ണൂർ : കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സിനിമാതാരം ജയസൂര്യയുടെ ചിത്രമെടുത്തു എന്നാരോപിച്ചു കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനം ഏറ്റത്. ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മർദിച്ചെന്നാണ് പരാതി....

ബങ്കർ വിവരങ്ങൾ ശേഖരിച്ച റഷ്യൻ ഫോട്ടോഗ്രാഫർക്ക് 16 വർഷം തടവ്

മോസ്കോ: സോവിയറ്റ് കാലത്തെ ബങ്കർ വിവരങ്ങൾ ശേഖരിച്ച റഷ്യൻ ഫോട്ടോഗ്രാഫറെ 16 വർഷം തടവിന് ശിക്ഷിച്ചു. വിവരങ്ങൾ അമേരിക്കൻ മാധ്യമ പ്രവർത്തകനുമായി പങ്കുവച്ച ഫോട്ടോഗ്രാഫർ ഗ്രിഗറി സ്ക്വോർട്സോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് റഷ്യൻ കോടതി ശിക്ഷിച്ചത്....

ജാനകി സിനിമ വിവാദം: സിനിമാ സംഘടനകള്‍ പ്രത്യക്ഷ സമരത്തിലേക്ക്, കോടതിയെ സമീപിക്കുമെന്നും ഫെഫ്ക

സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിനിമ സംഘടനകള്‍ പ്രത്യക്ഷ സമരത്തിലേക്ക്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ തിങ്കളാഴ്ച്ച സമരം നടത്തും. അമ്മ,ഫെഫ്ക,പ്രൊഡ്യൂസേഴ്‌സ് സംഘടനകളുടെ അംഗങ്ങള്‍ പങ്കെടുക്കും. നിയമപരമായും നീങ്ങുമെന്ന്...

സജികുമാർ പോത്തൻകോട് അന്തരിച്ചു

തിരുവനന്തപുരം :ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അനൗൺസറും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ കൃഷിദർശൻ അവതാരകനുമായ സജികുമാർ പോത്തൻകോട് അന്തരിച്ചു. 49 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചലച്ചിത്ര പ്രവർത്തകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്നു.

ദളിത് സ്ത്രീയ്ക്കെതിരെ വ്യാജ പരാതി നൽകിയത്തിനു കേസ് എടുക്കണം : SC/ST കമ്മിഷന്‍

തിരുവനന്തപുരം : മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ പരാതി നല്‍കിയ സ്ത്രീക്കെതിരെ കേസെടുക്കണമെന്നു എസ്‌സി – എസ്ടി കമ്മീഷൻ ഉത്തരവിട്ടു .പീഡനത്തിന് ഇരയായ ബിന്ദുവിന്റെ പരാതിയിലാണ്...

യുഡിഎഫുമായി ചർച്ച നടക്കുന്നു എന്നതിൽ വസ്തുതയില്ല : കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി

കോട്ടയം : യുഡിഎഫുമായി ചർച്ച നടക്കുന്നു എന്നത് വസ്തുതയല്ലന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഒരു നേതാക്കളും തങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ല.ഇടതുമുന്നണിയിൽ ഹാപ്പിയാണ്. മുന്നണി മാറേണ്ട ഒരു സാഹചര്യവുമില്ല. നിലമ്പൂരിലെ...

ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനവുമായി സ്പെഷ്യൽ ട്രൈബ്യൂണൽ.

ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനവുമായി സ്പെഷ്യൽ ട്രൈബ്യൂണൽ. കേസ് പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ പ്രതിയായ വർഗീസ് മണവാളനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതും ധാരണയുണ്ടാക്കിയതും ഗുരുതരമായ വീഴ്ചയെന്ന് കണ്ടെത്തൽ. ശിക്ഷണ നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഫാ....

ദളിത് സ്ത്രീയെ പാചകക്കാരിയാക്കി, രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചു, കര്‍ണാടക ഗ്രാമങ്ങളില്‍ അയിത്താചരണം രൂക്ഷം

കര്‍ണാടകയില്‍ ദലിത് വിഭാഗത്തില്‍നിന്നുള്ള സ്ത്രീയെ പ്രധാന പാചകക്കാരിയായി നിയമിച്ചതിനെതുടര്‍ന്ന് ഗവ. ഹയര്‍ പ്രൈമറി സ്‌കൂളില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ കൂട്ടത്തോടെ വിദ്യാര്‍ഥികളെ പിന്‍വലിച്ചു. ചാമരാജനഗര്‍ ഹൊമ്മ ഗ്രാമത്തിലാണ് സംഭവം.സ്‌കൂളില്‍ ചേര്‍ന്ന 22 വിദ്യാര്‍ഥികളില്‍ 21 പേരുടെയും...

കെഎസ്ആർടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചു : ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം :കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി...

ഇന്ദിര എന്നാല്‍ ഹിറ്റ്‌ലര്‍ :ബിജെപി വീഡിയോയ്ക്കെതിരെ കോണ്‍ഗ്രസിൻ്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അഡോള്‍ഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് എക്സ് ഹാന്ഡിലിൽ പോസ്റ്റിട്ട കര്‍ണാടക ബിജെപിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എ ഐ സഹായത്തോടെ ആണ് വീഡിയോ നിർമ്മിക്കപ്പെട്ടിരിക്കുന്നത്....

ഭരണഘടനാ ആമുഖം പുനഃപരിശോധിക്കണമെന്ന് ആർ.എസ്.എസ് :സ്വന്തം ഭരണഘടനയെക്കുറിച്ച് ലജ്ജിക്കുന്നുണ്ടോയെന്നു കോൺഗ്രസ്

ഡൽഹി: ഭരണഘടനയുടെ ആമുഖത്തെ ചൊല്ലി വീണ്ടും ആർ എസ് എസും കോൺഗ്രസും നേർക്കുനേർ.ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ എന്ന ആർ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയുടെ വിവാദ...

റിവ്യു ബോംബിങ്ങ് തടയണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി, റിവ്യു തടയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കോടതി

ഓണ്‍ലൈന്‍ സിനിമാ റിവ്യൂ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സിനിമ റിലീസ് ചെയ്യുന്ന ആദ്യ മൂന്ന് ദിവസങ്ങളില്‍ റിവ്യൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. റിവ്യൂ പാടില്ലെന്ന ആവശ്യം...

ഇരുനില കെട്ടിടം തകർന്നു വീണു : 3 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തൃശൂർ: കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ രൂപേൽ, രാഹുൽ,ആലിം എന്നിവരാണ് മരിച്ചത്. കൊടകര ജംഗ്ഷനില്‍ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡില്‍ നിര്‍മിച്ച ഓടിട്ട...

ആര്യാടൻ ഷൗക്കത്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നിലമ്പൂർ : നിലമ്പൂരിന്റെ എംഎല്‍എയായി ആര്യാടൻ ഷൗക്കത്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് മൂന്നരയ്ക്കാണ് ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ശങ്കരനാരായണൻ തമ്ബി ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സ്പീക്കർ എ എൻ...

കരടി ആക്രമണം :ഒരാള്‍ക്ക് പരിക്കേറ്റു

നെല്ലിയാമ്പതി :നെല്ലിയാമ്പതിയില്‍ കരടി ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ സുരേന്ദ്ര ബാബുവിനാണ് (57) പരിക്കേറ്റത്. ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടായതായാണ് പ്രാഥമിക വിവരം. റാണിമേട് എസ്റ്റേറ്റിലെ തൊഴിലാളിയാണ് സുരേന്ദ്ര ബാബു. നെന്മാറ സിഎച്ച്‌സിയിലെ...

കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന്; മലപ്പുറത്ത് ലീഗ് നേതൃയോഗം

മലപ്പുറം : കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് ചേരും.രാവിലെ 10.30 ന് ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. പൂഞ്ഞാറിൽ ആയൂര്‍വേദ ചികിത്സയിലായതിനാല്‍ കെപിസിസി...

ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു, നിഫ്റ്റി ഒമ്പത് മാസത്തെ ഉയര്‍ന്ന നിലയില്‍

പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഒഴിഞ്ഞതോടെ മൂന്നാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ തിരുത്തലും ഡോളര്‍ സൂചികയിലെ ദുര്‍ബലാവസ്ഥയും ഓഹരി വിപണിക്ക് കരുത്തായി. വിദേശ നിക്ഷേപ പ്രതീക്ഷകൂടിയായപ്പോള്‍ വിപണിയില്‍ മികച്ച നേട്ടമാണ് മൂന്ന്...

വിഷ്ണു മഞ്ജുവിന്റെ ഓഫീസുകളില്‍ ജി.എസ്.ടി റെയ്ഡ്

ആക്ഷന്‍ ഫാന്റസി ചിത്രമായ കണ്ണപ്പ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ നിര്‍മാതാവും നായകനുമായ വിഷ്ണു മഞ്ജുവിന്റെ ഹൈദരാബാദിലെ ഓഫീസുകളില്‍ ജിഎസ്ടി റെയ്ഡ്. ജി.എസ്.ടി ഇന്റലിജന്‍സ് വകുപ്പിലെ വിവിധ സംഘങ്ങളാണ് വിഷ്ണുവിന്റെ മാധാപൂരിലെയും കാവൂരി ഹില്‍സിലെയും...

സ്വര്‍ണവില ഇടിയുന്നു, കേരളത്തില്‍ പവന് 200 രൂപ കുറഞ്ഞു

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അയവുണ്ടായതോടെ സ്വര്‍ണ വില ഇടിയുന്നു. സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയായി. പവന് 72,560 രൂപയാണ് ഇന്നത്തെ വിപണി വില....

സ്വകാര്യ ബസുകള്‍ 8ന് പണിമുടക്കും; വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് അഞ്ചു രൂപയാക്കണമെന്ന് ആവശ്യം

വിദ്യാര്‍ഥികളുടെ സൗജന്യ യാത്രാ നിരക്ക് അഞ്ച് രൂപയാക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകള്‍ ജൂലൈ 8ന് സൂചനാ പണിമടക്ക് നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് ബസുടമ സംയുക്ത സമിതി...