All News

തലമുറകളെ ഭയപ്പെടുത്തിയ രക്തരക്ഷസുമായി വീണ്ടും ഏരീസ് കലാനിലയം;പുതിയ അങ്കത്തിൽ ഡോള്‍ബി 7.1 സറൗണ്ട് സൗണ്ട് സിസ്റ്റം

തലമുറകളായി ഭയപ്പെടുത്തിയ രക്തരക്ഷസുമായി വീണ്ടുമെത്തുകയാണ് ഏരീസ് കലാനിലയം. സിനിമയെ വെല്ലുന്ന തരത്തിലാണ് രക്തരക്ഷസ് നാടകത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ ഒറ്റയ്ക്ക് രക്തരക്ഷസ് നാടകം കാണാന്‍ വെല്ലുവിളിക്കുന്ന ഒരു പോസ്റ്റര്‍ ഇന്നും കേരളക്കര മറന്നിട്ടില്ല.നിലവിലും സാഹചര്യങ്ങൾക്ക് മാറ്റമില്ല...

കൊല്‍ക്കത്ത കൂട്ടബലാത്സംഗ കേസ്: സഹായം ചെയ്ത സുരക്ഷാ ജീവനക്കാരനും അറസ്റ്റില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ലോ കോളേജിലെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ . സുരക്ഷാ ജീവനക്കാരന്‍ ബലാത്സംഗത്തിന് സഹായം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം...

കേരളത്തിലെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വി സിമാരില്ല; ദുരവസ്ഥയ്‌ക്കെതിരെ വിമർശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വിസിമാർ ഇല്ലാത്തതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഈ സ്ഥിതി ഗുരുതരവും ആശങ്കാജനകവുമാണെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു....

സൂംബ ഡാൻസ്: തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നു മന്ത്രി വി. ശിവൻകുട്ടി

കോഴിക്കോട്: സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സ‍ർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അൽപ വസ്ത്രം ഇടാൻ പറഞ്ഞിട്ടില്ലെന്നും കുട്ടികൾ യൂണിഫോമിലാണ് സൂംബ ഡാൻസ് ചെയ്യുന്നതെന്നും മന്ത്രി മന്ത്രി...

മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു; മാതാപിതാക്കൾക്കെതിരെ അന്വേഷണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു.മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ...

കേരള കോണ്‍ഗ്രസ് (എം ) വരവ് യു ഡി എഫിൽ അനിവാര്യമല്ല; മുന്നണി നല്ലതെന്നു പറഞ്ഞാൽ എതിർക്കില്ല :പി ജെ ജോസഫ്

തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ് (എം)ന്റെ യുഡിഎഫിലേക്കുള്ള വരവ് അനിവാര്യമല്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം.എന്നാൽ മുന്നണി മൊത്തത്തില്‍ ചര്‍ച്ച ചെയ്ത് നല്ലതെന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. ഞങ്ങളുടെ മുന്നണി ഒറ്റക്കെട്ടായി...

പരാതിയും പരിഭവവുമുണ്ടെങ്കിലുംഎൽഡിഎഫ് വിടില്ല; തദ്ദേശത്തിൽ കൂടുതൽ സീറ്റുകൾ ചോദിക്കാൻ കേരള കോൺഗ്രസ് എം

കോട്ടയം: പരാതികളും പരിഭവങ്ങളും ഉണ്ടെങ്കിലും കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ ഉറച്ചു നിൽക്കാൻ തയ്യാറെടുപ്പുകളുമായി കേരളാ കോൺഗ്രസ് എം. ആത്മവിശ്വാസമില്ലാത്ത മുന്നണിയായി യുഡിഎഫ് മാറിയെന്നും അതിൻ്റെ ഭാഗമാണ് യു ഡി എഫ് കൺവീനർ അടൂർ...

ഗുണ്ടകളുടെ ആക്രമണത്തിൽ നാലു പൊലീസുകാർക്ക് പരിക്ക്

തൃശൂർ : നല്ലെങ്കരയിൽ ഗുണ്ടകളുടെ ആക്രമണത്തിൽ നാലു പൊലീസുകാർക്ക് പരിക്ക്. മൂന്ന് ജീപ്പുകളും തകർന്നു. അക്രമത്തിൽ കൊലക്കേസ് പ്രതി ഉൾപ്പടെ ആറുപേരെ പൊലീസ് അറസ്‌റ്റ് ചെയ്തു. പ്രദേശത്ത് ലഹരിപ്പാർട്ടി നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതനുസരിച്ച് പരിശോധനയ്ക്ക്...

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതില്‍ നിയമോപദേശം തേടി സർക്കാർ.

തിരുവന്തപുരം :സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതില്‍ നിയമോപദേശം തേടി സർക്കാർ. യുപിഎസ്‌സി കൈമാറിയ അന്തിമ പട്ടികയ്ക്ക് പുറത്തുളള ഉദ്യോഗസ്ഥന് ചുമതല നല്‍കാമോയെന്ന കാര്യത്തിലാണ് സർക്കാർ പരിശോധന നടത്തുന്നത്. യുപിഎസ്‌സി കൈമാറിയ അന്തിമ പട്ടികയ്ക്ക്...

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകൻ വി എ അരുണ്‍കുമാർ

തിരുവനന്തപുരം : വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകൻ വി എ അരുണ്‍കുമാർ.മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ എന്നും അരുണ്‍കുമാർ പറഞ്ഞു. ഫേസ്ബുക്കിലൂടെ അരുണ്‍ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം പട്ടം എസ്...

നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു.

മുംബൈ :നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് സൂചന. ആൽബങ്ങളിലൂടെയും ബിഗ്...

കണ്വതീർഥ ബീച്ചിൽ സ്ഥാപിച്ച കണ്ടെയ്നറുകൾ കടലേറ്റത്തിൽ തകർന്നു.

മഞ്ചേശ്വരം: കണ്വതീർഥ ബീച്ചിൽ സ്ഥാപിച്ച കണ്ടെയ്നറുകൾ കടലേറ്റത്തിൽ തകർന്നു. ശുചിമുറിക്ക് വേണ്ടി നിർമിച്ച കെട്ടിടവും ഇരിപ്പിടങ്ങളും കടലേറ്റത്തിൽ പൂർണമായും തകർന്നു. മഞ്ചേശ്വരത്താണ് സംഭവം.രണ്ട് ദിവസങ്ങളിലായുണ്ടായ ശക്തമായ കടലേറ്റത്തിലാണ് വൻ നാശമുണ്ടായത്. നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലെത്തി...

വിമാന ദുരന്തം : തിരിച്ചറിയാനുള്ള അവസാന ഡിഎൻഎ ഫലവും പുറത്ത്

അഹമ്മദാബാദ് : വിമാനാപകടത്തിൽ തിരിച്ചറിയാനുള്ള അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും പുറത്തു വന്നു. ഭുജ് സ്വദേശി അനിൽ ഖിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. രണ്ടാഴ്ച്ചയായിട്ടും മൃതദേഹം കിട്ടാതെ വന്നതോടെ അനിലിൻ്റെ വീട്ടുകാർ മൂന്ന് ദിവസം മുൻപ്...

നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റ് അറസ്റ്റിൽ

കോട്ടയം :213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റിനെ അറസ്റ്റ് ചെയ്തു. നട്ടാശ്ശേരി സ്വദേശി മിനു മാത്യു എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. ഏറ്റുമാനൂരും കോട്ടയത്തും ഫാർമസിസ്റ്റായി നേരത്തെ ജോലി നോക്കിയിരുന്ന ഇയാൾ പിന്നീട് ജോലി ഉപേക്ഷിച്ച്...

വീണ്ടും പുലിയിറങ്ങി ; വനം വകുപ്പ് കര്യകക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ

പെരിന്തൽമണ്ണ : മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി .നാട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. മാസങ്ങളായി പുലി ഇടക്കിടെ ജനവാസമേഖലയിൽ ഇറങ്ങുന്നുണ്ട് .വനം വകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായില്ല. വനം...

ട്വന്റി 20 വീണ്ടും തിയറ്ററുകളിലേക്ക്, തേന്‍മാവിന്‍ കൊമ്പത്തും രാവണപ്രഭുവും ഒരുങ്ങുന്നു

മലയാളത്തിലെ ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ 20 ട്വന്റി വീണ്ടും തിയറ്ററുകളിലേക്ക്. ഛോട്ടാം മുംബൈ നേടിയ വിജയത്തിന് പിന്നാലെ മോഹന്‍ലാലിന്റെ മൂന്നു സിനിമകളാണ് തിയറ്ററില്‍ റി റിലീസിനൊരുങ്ങുന്നത്. ട്വന്റി 20 കൂടാതെ തേന്മാവിന്‍ കൊമ്പത്ത്,...

വിന്‍ഡീസിനെതിരെ ഓസീസിന് 159 റണ്‍സ് വിജയം

ഒന്നാം ക്രിക്കറ്റ് ടെസ്റ്റല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 159 റണ്‍സിന്റെ ആധികാരിക വിജയം. 301 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ്, രണ്ടാം ഇന്നിങ്‌സില്‍ വെറും 141 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേട്ടവുമായി മുന്നില്‍നിന്ന്...

തമിഴ്‌നാട്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

തമിഴ്നാട്ടിലെ റാണിപേട്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി. ആരക്കോണം – കാട്പാടി മെമു പാസഞ്ചര്‍ ട്രെയിന്‍ (നമ്പര്‍ 66057) ആണ് ചിറ്റേരി റെയില്‍വേ സ്റ്റേഷന് സമീപത്ത് പാളംതെറ്റിയത്. ആളപായമില്ല.ചിറ്റേരി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ്...

പുരി ജഗന്നാഥ ക്ഷേത്ര രഥോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 500 ഓളം പേര്‍ക്ക് പരിക്ക്

ഒഡീഷയിലെ പുരിയില്‍ ലോകപ്രശസ്തമായ ജഗന്നാഥ രഥയാത്രയ്ക്കിടെ വലിയ തിക്കിലും തിരക്കിലും പെട്ട് 500 ലധികം ഭക്തര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ‘പഹാഡി’ ആചാരത്തിനിടെ ഗജപതി ദിവ്യ സിംഹദേവ രാജാവിന്റെ കൊട്ടാരത്തിന് സമീപമുള്ള ശ്രീ നഹര്‍...

എതിര്‍പ്പുമായി സമുദായ സംഘടനാ നേതാക്കള്‍, സ്‌കൂളുകളിലെ സുംബ ഡാന്‍സ് വിവാദത്തില്‍

സ്‌കൂളുകളില്‍ സുംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ മുജാഹിദ് വിഭാഗത്തിന്റെ സംഘടനയായ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് ഉയര്‍ത്തിയ എതിര്‍പ്പ് സമസ്തയും മുസ്ലീംലീഗിന്റെ യുവജന സംഘടനയും ഏറ്റെടുത്തതോടെ കേരളത്തില്‍ ഒരു സമുദായ പ്രശ്‌നമായി...

വി.എ. അരുണ്‍കുമാറിന്റെ യോഗ്യത പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പദവി വഹിക്കാന്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനുള്ള യോഗ്യത പരിശോധിക്കണമെന്ന് ജസ്റ്റിസ് ഡി.കെ.സിങ് ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രിയുടെ മകനായതിനാല്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തില്‍ യോഗ്യത മറികടന്ന് നിയമനം...