All News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് :സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം :തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. മംഗളൂരുവിൽ...

കൊച്ചി പോണേക്കരയിൽ ട്യൂഷൻ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട് പോകാൻ ശ്രമം

കൊച്ചി : ഇന്നലെ വൈകിട്ടാണ് സംഭവം. മിഠായി നൽകിയ ശേഷം അഞ്ച് വയസുകാരിയെ കാറിലേക്ക് വലിച്ച് കയറ്റാനായിരുന്നു ശ്രമം. കുട്ടികൾ ഓടി തൊട്ടടുത്ത വീട്ടിലേക്ക് കയറിയതോടെ കാറിലുണ്ടായിരുന്ന സംഘം കടന്നു കളഞ്ഞു. കാറിൽ ഒരു...

പൂർവ്വിക സ്വത്ത് തർക്കത്തിൽ സെയ്ഫിന്റെ ഹർജി കോടതി തള്ളി;പട്ടൗഡി കുടുംബത്തിനു നിയമപരമായ തിരിച്ചടി

ഭോപ്പാൽ : പൂർവ്വിക സ്വത്ത് തർക്കത്തിൽ നടൻ സെയ്ഫിന്റെ ഹർജി കോടതി തള്ളി .കോടതി വിധി നടൻ സെയ്ഫ് അലി ഖാനും പട്ടൗഡി കുടുംബത്തിനും നിയമപരമായ തിരിച്ചടിയായി. ഏകദേശം 15,000 കോടി രൂപ വിലമതിക്കുന്ന...

അമർനാഥ് യാത്രാ റൂട്ടിൽ ബസ് അപകടത്തിൽ 36 തീർത്ഥാടകർക്ക് പരിക്കേറ്റു

അമർനാഥ് : ഇന്ന് പുലർച്ചെ അഞ്ച് ബസുകൾ പരസ്പരം കൂട്ടിയിടിച്ച് 36 അമർനാഥ് തീർത്ഥാടകർക്ക് പരിക്കേറ്റു. റംബാൻ ജില്ലയിലാണ് അപകടം നടന്നത്. ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് യാത്രികരുമായി ദക്ഷിണ കശ്മീരിലെ...

കേരള ക്രിക്കറ്റ് ലീഗ് : സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് സ്വന്തം ; ലേലം ഉറപ്പിച്ചത് 26 .8 ലക്ഷം രൂപയ്ക്കു

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൻ്റെ താരലേലത്തിൽ സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 26 .8 ലക്ഷം രൂപയ്ക്കു സ്വന്തമാക്കി .മൂന്നു ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില .മൂന്നു മടങ്ങിലധികം തുക...

കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കുകയാണ് പിണറായി- ചാണ്ടി ഉമ്മൻ

കോട്ടയം : മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരിക്കാനിടയായതിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ. കേരളത്തെ ഭീതിപ്പെടുത്തി ഭരിക്കുന്ന സർക്കാരായി പിണറായി വിജയൻ...

ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാൽ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടു

പട്‌ന : വെള്ളിയാഴ്ച രാത്രി 11-ന് പട്‌നയിലെ വീടിനു പുറത്തുവെച്ച് തലയ്ക്കാണ് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമി, ഗോപാൽ വരുന്നതുവരെ കാത്തിരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. വെടിവെച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുവെച്ചുതന്നെ ഗോപാൽ മരിച്ചതായി പോലീസ്...

പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പോലീസ് പിടികൂടി.

കൊച്ചി : മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പോലീസ് പിടികൂടി. ബിനീത (49) എന്ന യുവതിയാണ് എറണാകുളത്തു നിന്ന് പിടിയിലായത്. 2006 ൽ ഫെഡറൽ...

കോട്ടയം മെഡിക്കൽ കോളജ് അപകടം : അന്വേഷണം ശരിയായ ദിശയിൽ നടക്കണം : അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ.

കോട്ടയം : മെഡിക്കൽ കോളജ് അപകടത്തിൽ അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ. സർക്കാർ ഉറപ്പുനൽകിയ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും വിശ്രുതൻ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്ന് നല്ലരീതിയിലുള്ള...

മെക്സിക്കൻ ബോക്സർ ജൂലിയോ സീസർ ഷാവേസ് അറസ്റ്റിൽ; നാടുകടത്തൽ നടപടികളിലേക്ക് കടക്കാൻ അമേരിക്ക

അമേരിക്ക : പ്രശസ്ത മെക്‌സിക്കന്‍ ബോക്‌സറായ ജൂലിയോ സീസര്‍ ഷാവേസ് ജൂനിയറിനെ അറസ്റ്റ് ചെയ്ത് അമേരിക്കന്‍ ഇമിഗ്രേഷന്‍ വകുപ്പ്. അനധികൃത കുടിയേറ്റത്തിന്റെ പേരിലാണ് അറസ്റ്റ്. ലോസ് ആഞ്ജലീസിലെ വസതിയില്‍ നിന്നാണ് ഷാവേസിനെ അറസ്റ്റ് ചെയ്തത്....

ഇറാൻ വ്യോമാതിർത്തികൾ തുറന്നു- വിമാന സർവീസുകൾ പുനരാരംഭിച്ചു

ഇറാൻ :ഇസ്രയേൽ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ 13 മുതൽ അടച്ചിട്ടിരുന്ന വ്യോമാതിർത്തികൾ തുറന്ന് ഇറാൻ. ടെഹ്‌റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഇമാം ഖൊമൈനി എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചെന്ന്...

സ്വർണ്ണം കള്ളക്കടത്ത് : കന്നട നടി രന്യ റാവുവിന്റെ സ്വത്തുക്കൾ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

കർണാടക : സ്വർണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കന്നട നടി രന്യ റാവുവിന്റെ 34 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വിക്ടോറിയ ലേഔട്ടിലെ റെസിഡൻഷ്യൽ വീട്, ബംഗളൂരുവിലെ അർക്കാവതി ലേഔട്ടിലെ റെസിഡൻഷ്യൽ...

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

തലവടി : അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് വിദ്യാർഥി മരിച്ചു. എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാൽ ജോയിച്ചൻ്റെ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലാ ടൗൺ കുരിശുപള്ളിയിലെ പരിശുദ്ധ പ്രഭാത കുർബാനയിലും ആരാധനയിലും പങ്കെടുത്തു

പാലാ : എല്ലാ മാസവും ഒന്നാം തീയതി നടത്തപ്പെടുന്ന പാലാ ടൗൺ കുരിശുപള്ളിയിലെ പരിശുദ്ധ പ്രഭാത കുർബാനയിലും ആരാധനയിലും കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തു.സിനിമ ചിത്രീകരണത്തിനായി പാലായിൽ എത്തിയപ്പോഴാണ് സുരേഷ് ഗോപി വെളുപ്പിനെ അഞ്ചര...

മിന്നല്‍ പ്രളയം: അമേരിക്കയിലെ ടെക്‌സസില്‍  24 മരണം, 20 കുട്ടികളെ കാണാതായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയത്തിൽ 24 പേര്‍ മരിച്ചു. 20 കുട്ടികളെ കാണാതായി. ടെക്‌സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ടെക്‌സസില്‍ സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍...

കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

തൃശ്ശൂര്‍ : കേരളത്തിലേക്ക് വലിയതോതിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ അംഗം പൊലീസ് പിടിയിൽ. രാസലഹരിയുമായി പിടികൂടിയ ചാവക്കാട് സ്വദേശികളിലൂടെ നടത്തിയ അന്വേഷണത്തിലാണ് ഹരിയാന സ്വദേശി അറസ്റ്റിലായത്. ഫാസല്‍പൂര്‍ സ്വദേശിയായ സീമ സിന്‍ഹയെയാണ് പിടിയിലായത്. കേരളത്തിലേക്ക്...

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള :ഹൈക്കോടതി ജഡ്ജി ഇന്ന് സിനിമ കാണും.

കൊച്ചി : സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി ഇന്ന് നേരിൽ കാണും. രാവിലെ 10 മണിക്ക് എറണാകുളം ലാൽ മീഡിയയിലാണ്...

മനുഷ്യ- വന്യജീവി സംഘര്‍ഷം; സംസ്ഥാനം നിയമനിര്‍മ്മാ​ണം നടത്തും

തിരുവന്തപുരം : മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം പിമാരുടെ യോഗത്തില്‍ അറിയിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്...

മെഡിക്കൽ കോളേജ് അപകടം : മുൻകരുതലുകൾ ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ...

വെന്റിലേറ്റര്‍ സഹായമില്ലാതെ സ്പന്ദിച്ചു തുടങ്ങി’; വിഎസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് മുന്‍ സെക്രട്ടറിയുടെ കുറിപ്പ്

തിരുവനന്തപുരം :ഹൃദയാഘാതത്തെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി, പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വികെ ശശിധരന്റെ കുറിപ്പ്. വിഎസ് സ്വയം ശ്വസിക്കാന്‍ തുടങ്ങിയെന്ന്...

രാഹുൽ ഗാന്ധിയെ നിർബന്ധിച്ച് സാക്ഷിയാക്കാൻ കഴിയില്ലെന്ന് പൂനെ കോടതി

പൂനെ : 2023-ൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസംഗത്തിൽ ഒരു പുസ്തകത്തിൽ നിന്നും പരാമർശിച്ച വിഷയത്തിൽ പുസ്തകം ഹാജരാക്കാൻ നിർബന്ധിക്കണമെന്ന അപേക്ഷ പൂനെ കോടതി നിരസിച്ചു. കോടതിയുടെ വിധി പ്രകാരം,...