All News

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമവുമായി കേന്ദ്രസർക്കാർ; ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണം

യെമൻ:നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമവുമായി കേന്ദ്രസർക്കാർ. പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മോചനശ്രമങ്ങൾക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്.ദയാധനം കൈമാറുന്നതടക്കമുള്ള...

വിഷൻ 2030 : റിയാദിൽ പുതിയ റോഡ് പദ്ധതികൾ :38 കോടി റിയാലിെൻറ മുടക്കുമുതലിൽ 112 കിലോമീറ്റർ നീളമുള്ള ആറ് റോഡുകൾ

റിയാദ്: വിഷൻ 2030 ന്റെ ഭാഗമായി റിയാദ് മേഖലയിൽ പുതിയ ആറ് റോഡുകൾ നിർമിക്കും . 38 കോടി റിയാലിെൻറ മുടക്കുമുതലിൽ ആകെ 112 കിലോമീറ്റർ നീളമുള്ള ആറ് റോഡുകളാണ് നിർമിക്കുന്നത്.സൗദിയിലെ എല്ലാ പ്രദേശങ്ങളുടെയും...

റഹീമിന് 20 വർഷം തടവ് തന്നെ :അപ്പീൽ കോടതി കീഴ്ക്കോടതി വിധി ശരി വെച്ചു

സൗദി :സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ കീഴ് കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴ്ക്കോടതി വിധിയുണ്ടായത്....

ലൈംഗികചൂഷണക്കേസ്-യുവതിക്കെതിരെ ഗുരുതര ആരോപണവുമായി യാഷ് ദയാൽ

ഉത്തര്‍പ്രദേശ് : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഐപിഎൽ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യാഷ് ദയാല്‍. യുവതി ചികിത്സയുടെ പേരിൽ ലക്ഷക്കണക്കിന് രൂപ...

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ചു; അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്

വയനാട് :ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ വന്നിടിച്ചു അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക് പറ്റി. വയനാട് താളൂരിൽ ആണ് അപകടം നടന്നത്. ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കവെ തമിഴ്നാട് ഭാഗത്തുനിന്ന്...

സിദ്ധാന്തിന്റെയും തൃപ്തിയുടെയും പ്രണയനിമിഷങ്ങള്‍; ധടക് 2-ന്റെ പുതിയ പോസ്റ്റര്‍

സിദ്ധാന്ത് ചതുര്‍വേദിയും തൃപ്തി ദിമ്രിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന, താരങ്ങളുടെ പ്രണയനിമിഷങ്ങള്‍ ഒപ്പിയെടുത്ത ധടക് 2-ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് നിര്‍മാതാവ് കരണ്‍ ജോഹര്‍. സംവിധായകന്‍ ഷാസി ഇക്ബാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലും ചിത്രത്തിന്റെ പോസ്റ്ററും വിശേഷങ്ങളും...

കായംകുളം എക്സ്പ്രസ്സ്‌ മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പിൻ്റെ അനുമതി അവസാന ഘട്ടത്തിലേയ്ക്ക്

ഏറ്റുമാനൂർ : കായംകുളം എക്സ്പ്രസ്സ്‌ മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പിൻ്റെ അനുമതി അവസാന ഘട്ടത്തിലേയ്ക്ക്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ 16309/10 എറണാകുളം – കായംകുളം- എറണാകുളം എക്സ്പ്രസ്സ്‌ മെമുവിന്റെ ഏറ്റുമാനൂരിലെ സ്റ്റോപ്പിന് റെയിൽവേ ബോർഡിലേയ്ക്ക് ശുപാർശ...

ഈജിപ്റ്റില്‍ ഡിജിറ്റല്‍ ഹെല്‍ത്ത്‌ കെയറിന്റെ ഭാവി നിര്‍ണയിക്കാൻ പുതിയ സഖ്യം ;റിലയന്‍സ് ജിയോ പിന്തുണയ്ക്കുന്ന കെയര്‍ എക്‌സ്പര്‍ട്ടുമായി കൈകോർത്തു ടെലികോം ഈജിപ്റ്റ്

കൊച്ചി/കെയ്‌റോ/ഗുരുഗ്രാം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി കമ്പനിയായ കെയര്‍ എക്‌സ്പര്‍ട്ടുമായി ടെലികോം ഈജിപ്റ്റ് പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു. റിലയന്‍സ് ജിയോയ്ക്ക് നിക്ഷേപമുള്ള...

ചുടു ചോറ്‌ വാരാൻ പറയും, വാരാതിരിക്കുന്നതാണ്‌ ബുദ്ധി; മുന്നറിയിപ്പുമായി ഐ എ എസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത് ;വൈറലായി സമൂഹമാധ്യമ കുറിപ്പ്

സമൂഹ മാധ്യമക്കുറിപ്പുമായി സർക്കാറുമായി ഇടഞ്ഞു നിൽക്കുന്ന ഐ എ എസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത് വീണ്ടും രംഗത്ത്. ഐഎഎസ് തലപ്പത്തെ ചേരിപ്പോരിന് പിന്നാലെ പണി മുടക്ക് ദിനത്തിൽ ഇൻഫർമേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരെ ജോലിക്ക് വിളിച്ചു...

വാരണാസിയിൽ ഗംഗ കരകവിഞ്ഞൊഴുകുന്നു, ഘട്ടുകളും റോഡുകളും വെള്ളത്തിനടിയിലായി

വാരണാസി :ഉത്തർപ്രദേശിലെ മൺസൂൺ ശക്തി പ്രാപിച്ചതോടെ പുണ്യനഗരമായ വാരണാസി തീരത്തെ വെള്ളത്തിനടിയിലാക്കി. ഇന്ന് രാവിലെ ഗംഗാ നദി അപകടനില കവിഞ്ഞു. ക്ഷേത്രങ്ങൾ വെള്ളത്തിനടിയിലാവുകയും നഗരത്തിലെ പ്രശസ്തമായ ഘട്ടുകൾ ഒന്നൊന്നായി മുങ്ങുകയും ചെയ്തു നദീതീരത്തെ പടികൾ...

ദേശീയപണിമുടക്ക് രാജ്യതലസ്ഥാനത്ത് ഏശിയില്ല, കൊൽക്കത്തയിലും ബീഹാറിലും അക്രമസംഭവങ്ങൾ; ട്രെയിൻ തടഞ്ഞും വാഹനങ്ങൾ തകർത്തും സമരക്കാർ; കേരളത്തിൽ സ്ഥിതി ശാന്തം

ന്യൂഡൽഹി: ദേശീയ വ്യാപകമായ തൊഴിലാളി സമരത്തിന് രാജ്യതലസ്ഥാനത്ത് തണുപ്പൻ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ “തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ, ദേശവിരുദ്ധ കോർപ്പറേറ്റ് അനുകൂല നയങ്ങൾ”ക്കെതിരെ 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും അസോസിയേറ്റുകളുടെയും കൺസോർഷ്യം ഇന്ന്...

സര്‍വകലാശാലകളില്‍ എസ് എഫ് ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി : സമരം എന്ന പേരില്‍ ഇന്നലെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ എസ് എഫ് ഐ നടത്തിയത് ഗുണ്ടായിസമാണ്. ആ ഗുണ്ടായിസത്തിന് സര്‍ക്കാരും പൊലീസും കൂട്ടു നിന്നും. ആര്‍ക്കെതിരെയാണ് എസ് എഫ് ഐ സമരം നടത്തിയത്?...

സർക്കാറിന് തിരിച്ചടിയായി കീം ഫലം റദ്ദാക്കി ഹൈക്കോടതി;തുടർനടപടി മന്ത്രിസഭായോഗത്തിന് ശേഷമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് വൻ തിരിച്ചടിയായി കീം ഫലം റദ്ദാക്കി ഹൈക്കോടതി.കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന യോഗ്യതാ പരീക്ഷാ യുടെ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് നിർദേശിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേരള സിലബസ് വിദ്യാർഥികളുടെ...

എറണാകുളത്ത് തലയോട്ടിയും, എല്ലുകളും കണ്ടെത്തി

എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിൽ തലയോട്ടിയും എല്ലുകളും കണ്ടെത്തി. എൻ ഐ എ ഓഫീസിനു സമീപമുള്ള ഭൂമിയിലെ നിർമ്മാണ മേഖലയിൽ നിന്നുമാണ് തലയോട്ടിയടക്കം ലഭിച്ചത്. അടിക്കാടുകൾ വെട്ടുമ്പോൾ ജോലിക്കാരാണ് അസ്ഥികൾ കണ്ടത്....

പണിമുടക്കിനായി ക്യാമ്പയിൻ നടത്തുന്ന തൊഴിലാളികളെ വെല്ലുവിളിക്കുന്നത് ശരിയല്ല; ഇന്ന് ആരും പണിയെടുക്കണ്ട; ആജ്ഞാപന സ്വരവുമായി ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: അഞ്ച് മാസമായി പണിമുടക്കിനായി ക്യാമ്പയിൻ നടത്തുന്ന തൊഴിലാളികളെ വെല്ലുവിളിക്കുന്നത് സമീപനമാണ് ചിലർ നടത്തുന്നതെന്ന് മുൻ മന്ത്രി. ടിപി രാമകൃഷ്ണൻ. ആശുപത്രിയിൽ പോകുന്നവരെ ആരും തടഞ്ഞിട്ടില്ല. സമരവുമായി സഹകരിക്കേണ്ടിടത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ശരിയായ രീതിയല്ലെന്നും...

ട്രംപ് – പവൽ അഭിപ്രായ ഭിന്നത രൂക്ഷം; രാജിയാവശ്യം ആവർത്തിച്ച് ട്രംപ്;ചുമതലയിൽ തുടരുമെന്ന് പവൽ

യു എസ് എ :യു എസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ രാജി ആവശ്യം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എത്രയും വേഗം രാജിവയ്‌ക്കണമെന്നാണ് നിലപാട്. ജെറോം പവൽ രാജിവയ്‌ക്കണമെന്ന് കഴി‍ഞ്ഞ...

വിചിത്ര വാദങ്ങളുമായി സെൻസർബോർഡ് ; കോടതി വിസ്താര രംഗം ഒഴിവാക്കണമെന്നു സത്യവാങ് മൂലം

കൊച്ചി : പ്രതി ഭാഗം അഭിഭാഷകൻ ഇതര മതസ്ഥനാണെന്നും കോടതി വിസ്താര രംഗം ഒഴിവാക്കണമെന്നു സത്യവാങ് മൂലം. ജാനകി എന്ന നായികയെ ക്രോസ്സ് വിസ്താരം ചെയ്യുന്ന അഭിഭാഷകൻ ഇതര മതസ്ഥൻ ആയതിനാൽ മതവികാരം വൃണപ്പെടും...

പണിമുടക്കുകൾക്ക് ഞാൻ എതിരല്ല … വിമർശിക്കാനും പണിമുടക്കാനും സമരങ്ങൾ ചെയ്യാനും മൗലികമായ അവകാശമുണ്ട്; പക്ഷെ പണിയെടുക്കാനും അവകാശമുണ്ടല്ലോ; വൈറലായി കുറിപ്പ്

രാജ്യവ്യാപകമായി പണിമുടക്കുമുമായി വിവിധ തൊഴിലാളി സംഘടനകൾ മുന്നോട്ട് പോകുകയാണ്. രാജ്യമാകെ സ്തംഭിക്കുമെന്ന് പ്രഖ്യാപിച്ച പണിമുടക്കിന് കേരളമൊഴികെ ഒരു സംസ്ഥാനത്തും വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. പണിമുടക്ക് ഉത്സവമായി ആഘോഷിക്കുന്ന മലയാളികൾ കോഴിയെ വാങ്ങിയും കള്ള് വാങ്ങിയും...

തട്ടിപ്പിന്റെ കാൽനൂറ്റാണ്ടിന് വിരാമം; മോണിക്ക കപൂറിനെ ഇന്ത്യയ്ക്ക് കൈമാറി യു എസ്

യു എസ് എ : സാമ്പത്തിക തട്ടിപ്പ് നടത്തി അമേരിക്കയിലേക്ക് കടന്ന മോണിക്ക കപൂറിനെ യുഎസിൽ കസ്റ്റഡിയിലെടുത്ത് സിബിഐ. കേസ് രജിസ്റ്റർ ചെയ്ത് 25 വർഷങ്ങൾക്കു ശേഷമാണ് മോണിക്ക പിടിയിലാവുന്നത്. ഇന്ന് രാത്രിയോടെ ഇവരെ...

സൂയിസൈഡ് പോയിന്റ് തകർന്നു വീണു; മൂന്ന് പേർക്ക് ജീവൻ നഷ്ടമായി.നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി

മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം തകർന്നുവീണ് മൂന്ന് പേർ മരിച്ചു.അഞ്ചുപേരെ രക്ഷപ്പെടുത്തി. നിരവധി വാഹനങ്ങൾ മഹിസാഗർ നദിയിലേക്കു വീണു. പദ്ര താലൂക്കിലെ മുജ്പുറിനു സമീപമാണ് നാലുദശകം പഴക്കമുള്ള ഗംഭിറ പാലം. ഈ...

ക്ലബ് ലോകകപ്പിൽ ചെൽസി ഫൈനലിൽ: ഫ്ലൂമിനെൻസിനെ തോൽപ്പിച്ചത് രണ്ട് ഗോളിന്

ഫിഫ ക്ലബ് ലോകകപ്പില്‍ ഇം​ഗ്ലീഷ് ടീം ചെല്‍സി ഫൈനലിലെത്തി.സെമി ഫൈനൽ പോരാട്ടത്തിൽ ബ്രസീലിയന്‍ ക്ലബ് ഫ്ലൂമിനെന്‍സിനെ തകര്‍ത്താണ് ചെല്‍സിയുടെ ഫൈനല്‍ പ്രവേശം. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ചെൽസിയുടെ ജയം.ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ജാവോ പെഡ്രോയുടെ മിന്നും പ്രകടനമാണ്...