All News

വിമാന ദുരന്തം :ആ നമ്പർ ഇനിയില്ല: എയർ ഇന്ത്യ 171 നമ്പർ ഉപേക്ഷിക്കുന്നു

ഡൽഹി :ദുരന്തത്തിൻ്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പർ നൽകാനാണ് എയർ ലൈനിന്റെ തീരുമാനം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്‌വിക്ക്) വിമാനത്തിൻ്റെ നമ്പർ AI 159 എന്നാകും....

വിമാന ദുരന്തം :മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ എയർ ഇന്ത്യ ജീവനക്കാർക്ക് വിലക്ക്.

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ എയർ ഇന്ത്യ ജീവനക്കാർക്ക് വിലക്ക്. അപകടത്തെ സംബന്ധിച്ചു യാതൊന്നും മീഡിയയോട് സംസാരിക്കരുതെന്ന് എയർ ഇന്ത്യ മാനേജ്മെന്റ് ജീവനക്കാർക്കായി കർശന നിർദ്ദേശവും ഓർഡറും പുറപ്പെടുവിച്ചു. മാധ്യമങ്ങളോട്...

വ്യാജ ലഹരിക്കേസ്: പിടിയിലായ ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കും

ചാലക്കുടി : ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി ജയിലിലാക്കിയ കേസിൽ ഗൂഢാലോചന നടത്തിയ ബന്ധു ലിവിയ ജോസിനെ ഇന്ന് കേരളത്തിൽ എത്തിക്കാൻ നീക്കം. ദുബായില്‍ നിന്ന്...

കെനിയ ബസ് അപകടം :ഖത്തര്‍ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും

കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഖത്തര്‍ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജനപ്രതിനിധികള്‍ അറിയിച്ചു .നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പിന്നീട് സ്വന്തം...

കോവിഡ് : കേരളത്തിൽ മൂന്നു മരണം ;രാജ്യത്തു 7400 കേസുകൾ

തിരുവനന്തപുരം : രാജ്യത്തു കോവിഡ് കേസുകൾ വർധിച്ചു . 7400 കേസുകൾ റിപ്പോർട്ട് ചെയ്തു .കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ കോവിഡ് ബാധിച്ചു മൂന്നു പേര് മരിച്ചു. മഹാരാഷ്ട്രയിൽ...

പശ്ചിമേഷ്യയിലെ യുദ്ധ ഭീഷണി :സ്വർണ്ണ വില കുതിച്ചുയരുന്നു;പവന് 74560 രൂപ

തിരുവനന്തപുരം : പശ്ചിമേഷ്യയിൽ ഇസ്രായേൽ -ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന പച്ഛാത്തലത്തിൽ ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. ഈ മാസത്തെ ഉയർന്ന വിലയിലാണ് എത്തി നില്കുന്നത്. സംസ്ഥാനത്ത് ഇന്ന് സ്വർണവില പവന് 200 രൂപയാണ്...

ശക്തിമാൻ ആവാൻ അല്ലു എത്തുമോ ;ബേസിലിന്റെ പുതിയ ചിത്രം സൂപ്പർ മാൻ ചിത്രമെന്ന് റിപ്പോർട്ട്

കൊച്ചി : ബേസിൽ ജോസഫിന്റെ പുതിയ ചിത്രം സൂപ്പർ മാൻ ചിത്രമെന്ന് റിപ്പോർട്ട് . ബേസിൽ കുറെ നാളുകളായി പറയുന്ന ശക്തിമാൻ റീബൂട്ട് ആയിരിക്കും സിനിമ എന്നും പറയുന്നു. തെലുങ്ക് താരം അല്ലു അർജുനുമായി...

ഷിബില കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു;കൊലയ്ക്ക് കാരണം ഭാര്യ തന്നെ വിട്ടുപോകുമോ എന്ന പേടി

താമരശ്ശേരി : പുതുപ്പാടി കക്കാട് സ്വദേശി ഷിബില യെ ഭര്‍ത്താവ് വീട്ടില്‍ക്കയറി കുത്തിക്കൊന്ന കേസില്‍ താമരശ്ശേരി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിലാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ. സായൂജ് കുമാറിന്റെ...

യുവ താരം അർഷ് അൻവർ ഷെയ്ഖ് ബ്ലാസ്റ്റേഴ്‌സിലേക്ക്

കൊച്ചി :യുവ ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖിനെ ടീമിലെത്തിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്. 2028 വരെയുള്ള മൂന്ന് വർഷത്തെ കരാറാണ് അർഷ് ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ലീഗ് ജേതാക്കളായ മോഹൻ ബഗാൻ...

വൈദികനെ കുത്തി പരിക്കേൽപിച്ചു; പ്രതി അറസ്റ്റിൽ

കണ്ണൂർ :കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തി പരിക്കേൽപിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു.ധനസഹായം ചോദിച്ചെത്തിയ ആളാണ് അഡ്മിനിട്രേറ്റർ ഫാ. ജോർജ് പൈനാടത്തിനെ കുത്തിപ്പരുക്കേൽപ്പിച്ചത്.കാസർകോട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത് .നൽകിയ ധനസഹായം കുറഞ്ഞു...

മലാപ്പറമ്പിലെ സെക്സ് റാക്കറ്റ്;നടത്തിപ്പുകാർ പൊലീസുകാർ തന്നെയെന്ന് സംശയം

കോഴിക്കോട് : മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിന്റെ യഥാർഥ ഉടമസ്ഥർ കേസിൽ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത് തന്നെയാണ് എന്ന് കണ്ടെത്തല്‍. സംഭവത്തിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ ഡ്രൈവറായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്,...

ബോയിങ് 787-8 ഡ്രീംലൈനർ വിമാനംസർവീസ് താത്കാലികമായി നിർത്തുന്നു;സുരക്ഷാ പരിശോധന കർശനമാക്കും

അഹമ്മദാബാദ് : ദുരന്തത്തിന് കാരണമായ ബോയിങ് 787-8 ഡ്രീംലൈനർ വിമാനങ്ങളുടെ ശ്രേണി താത്കാലികമായി സർവീസ് നിർത്തിവെച്ചേക്കുമെന്ന്‌ റിപ്പോർട്ടുകൾ. 787 ഡ്രീംലൈനർ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തണമെന്ന്‌ ഡയറക്ടറേറ്റ്‌ ജനറൽ ഓഫ്‌ സിവിൽ ഏവിയേഷൻ എയർഇന്ത്യക്ക്‌ നിർദേശം...

ഒരുകോടിയുടെ ഭാഗ്യവാനെ ഇന്ന് മൂന്നുമണിക്ക് അറിയാം

തിരുവനന്തപുരം : കേരള ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറി ഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുപ്പ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് .തുക 5000 രൂപയിൽ...

രഞ്ജിതയുടെ ഡിഎന്‍എ പരിശോധന: സഹോദരന്‍ സാംപിള്‍ നല്‍കി

അഹമ്മദാബാദ് : വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ സഹോദരൻ രതീഷ് ഡിഎൻഎ പരിശോധനയ്ക്ക് സാംപിള്‍ നൽകി . ഇന്നലെ രാത്രി 9 30 ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനത്തിലാണ് രതീഷ് അഹമ്മദാബാദിൽ എത്തിയത്...

ഇനി കൈനിറയെ പാരിതോഷികം, മാലിന്യം വലിച്ചെറിയല്‍ കണ്ടാലറിയിക്കാം

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി തെളിവുസഹിതം വിവരം നല്‍കുന്നവര്‍ക്കുള്ള സമ്മാനത്തുക ഉയര്‍ത്തി. ചുമത്തുന്ന പിഴയുടെ നാലിലൊന്ന് പാരിതോഷികമായി നല്‍കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് ബന്ധപ്പെട്ടവരെ അറിയിക്കുന്നതില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കാനാണ് തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.മാലിന്യം...

മുങ്ങിയ കപ്പലിലെ ഇന്ധന ചോര്‍ച്ച അടച്ചു, ഡാറ്റാ റെക്കോര്‍ഡര്‍ കാണാമറയത്ത്

കൊച്ചി തീരത്ത് ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയ എംഎസ്‌സി എല്‍സ 3യിലെ ഇന്ധന ചോര്‍ച്ച അടയ്ക്കുന്നത് പൂര്‍ത്തിയായതായി മറൈന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കപ്പല്‍ മുങ്ങുന്നതിന് കാരണം എന്ത്...

അസമില്‍ വര്‍ഗീയ സംഘര്‍ഷം; ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ട് മുഖ്യമന്ത്രി

പടിഞ്ഞാറന്‍ അസമിലെ ധുബ്രി ജില്ലയില്‍ വര്‍ഗീയസംഘര്‍ഷം ശക്തമാവുകയാണ്. ആക്രമികളെ ഏത് തരത്തിലും അടിച്ചമര്‍ത്താന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. പ്രതിസന്ധിയുണ്ടാക്കുന്ന തരത്തില്‍ പ്രതിഷേധിക്കുകയോ അക്രമ സ്വഭാവം കാണിക്കുകയോ ചെയ്താന്‍ അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍...

വാഹനം തടഞ്ഞ് പെട്ടി പരിശോധന, പൊട്ടിത്തെറിച്ച് രാഹുലും ഷാഫിയും

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസ് പരിശോധന. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എം പിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനമാണ് പരിശോധിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ പെട്ടി...

ഇസ്രായേലിനെ തിരിച്ചടിച്ച് ഇറാന്‍, യുദ്ധമുനയില്‍ പശ്ചിമേഷ്യ

പശ്ചിമേഷ്യ വീണ്ടും യുദ്ധസമാന സാഹചര്യത്തിലേക്ക് കടക്കുകയാണ്. ഇറാനില്‍ വീണ്ടും ഇസ്രയേലിന്റെ കനത്ത മിസൈല്‍ ആക്രമണം. തെക്കന്‍ ടെഹ്‌റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു പുലര്‍ച്ചെയുണ്ടായ ആക്രമണം.ഇറാന് നേരെ ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. എന്നാല്‍ ഭൂഗര്‍ഭ...

കാലവര്‍ഷം ശക്തമാകുന്നു, രണ്ട് ദിവസം കൂടി കനത്ത മഴ

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ഇന്നും ശക്തമായ മഴയ്ക്കാണ് സാധ്യത. വടക്കന്‍ ജില്ലകളിലാണ് മഴ കൂടുതല്‍ രൂക്ഷമാവുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ന് കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്....

മുഖ്യമന്ത്രിയുടെ പിആര്‍ ടീമിന്ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലെ പിആര്‍ ടീമിന്റെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ച് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയാ ടീമിന്റെ ശമ്പളത്തിലാണ് വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്.വര്‍ധനവിന് രണ്ട് മാസത്തെ മുന്‍കാല...