All News

വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു

ആലപ്പുഴ : തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. പല്ലന സ്വദേശി സുഖ്ദേവ്(70) ൻ്റെ മൃതദേഹം ആണ് കണ്ടെടുത്തത്. ഫയർ ഫോഴ്സും കോസ്റ്റൽ പോലീസും ചേർന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്...

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം ; കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് സംസ്ഥാന വനം വകുപ്പ്

തിരുവനന്തപുരം :കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നു കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് സംസ്ഥാന വനം വകുപ്പ് കത്ത് നൽകി. കാട്ടുപന്നി ആക്രമണം കൂടുതൽ കണ്ടെത്തിയ വില്ലേജുകളിൽ എങ്കിലും കുറഞ്ഞതു ആര് മാസത്തേക്കെങ്കിലും പ്രഖ്യാപനം നടത്തണം എന്നാണ് സംസ്ഥാനം...

തീരസംരക്ഷണ നിയമ ലംഘനം :ഷാരൂഖ് ഖാന്റെ വീട്ടിൽ മുംബൈ കോർപ്പറേഷന്റെ പരിശോധന

മുംബൈ : തീരസംരക്ഷണ നിയമ ലംഘനം നടത്തി എന്നാരോപിച്ചു ഷാരൂഖ് ഖാന്റെ വീട്ടിൽ മുംബൈ കോർപ്പറേഷൻ പരിശോധന നടത്തി. വനംവകുപ്പും മുംബൈ കോർപ്പറേഷനും ചേർന്നാണ് നടൻ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ പരിശോധന നടത്തിയത്....

ബിഹാറിന് മുകളിൽ ന്യൂനമർദ്ദം: കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; നാളെ 7 ജില്ലകളിൽ മുന്നറിയിപ്പ്

ബിഹാറിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു . നാളെ 7 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി .കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യത. തിരുവന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിൻ്റെയും ഫലമായി സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും...

ഓപ്പറേഷൻ സിന്ധു: നേപ്പാൾ, ശ്രീലങ്ക പൗരന്മാരെയും തിരികെ എത്തിക്കും

ഇറാൻ : ഇറാൻ -ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി നേപ്പാൾ ,ശ്രീലങ്ക പൗരന്മാരെയും ഇന്ത്യ തിരികെ കൊണ്ട് വരും. ഇരു രാജ്യങ്ങളുടെയും അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ ദൗത്യത്തിൽ പൗരൻമാരെ കൊണ്ടുവരുന്നത്....

രാജ്ഭവനിൽ കാവിയ്ക്കായി ​ഗവർണർ പോരടിക്കുമ്പോൾ ത്രിവർണ പതാകയേന്തിയ ഭാരതാംബയുമായി ബി.ജെ.പി കേരളം; വിവാദത്തിൽ ഒറ്റയ്ക്കായി ​ അലേക്കർ

കൊച്ചി: ആർഎസ്എസ് കൊടി മാറ്റി കൈയിൽ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് ബിജെപി. പോസ്റ്ററിൽ നിന്നും ആർഎസ്എസ് ഉപയോഗിക്കുന്ന ‘അഖണ്ഡഭാരത ഭൂപട’വും അപ്രത്യക്ഷമായിട്ടുണ്ട്. ‘ഭാരതമാതാവിന് പുഷ്പാർച്ചന’ എന്ന പേരിൽ...

ചമ്പക്കുളത്ത് തെരുവ് നായ ആക്രമണം; 45 കാരന് കടിയേറ്റു

ചമ്പക്കുളം :സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെയാണ് തെരുവ് നായ ആക്രമിച്ചത്. ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിച്ചുണ്ട്. തെരുവ് നായയുടെ...

വിമർശനങ്ങളിൽ അഖിലിന് പിന്തുണയുമായി എ എ റഹിം എം. പി

തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജന് പിന്തുണയുമായി എ എ റഹീം എം പി.ഫേസ്ബുക്കിലൂടെയായിരുന്നു എംപിയുടെ പ്രതികരണം. വിവാദങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും ‘റാം...

ഭാരതാംബ വിവാദം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളത്; ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാൻ; രാജ് ഭവൻ വിവാദത്തിൽ കെ സുരേന്ദ്രൻ

കൊച്ചി: ഭാരതാംബ വിവാദം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളതെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.തെരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിൽ ആക്കമെന്നുള്ള വ്യാമോഹമാണ്. കാവിയോട് ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആയിരക്കണക്കിന്...

തരൂരിൻ്റെ വിദേശയാത്ര; ഓപ്പറേഷൻ സിന്ദൂറിൻ്റെ തുടർച്ചയെന്ന് വിവരം;തിരിച്ചെത്തിയതിനു ശേഷം തരൂർ-കോൺഗ്രസ് കൂടിക്കാഴ്ചക്ക് സാധ്യത

ഡൽഹി :തരൂരിൻ്റെ വിദേശയാത്ര ഓപ്പറേഷൻ സിന്ദൂറിൻ്റെ തുടർച്ചയെന്ന് വിവരം. തുടർയാത്രയും പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്കൊപ്പം അതാത് സർക്കാരുകളുമായി ചർച്ച നടത്താനാണ് യാത്ര.അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ...

പാരീസ് ഡയമണ്ട് ലീഗ് : ജാവലിൻ ത്രോയില്‍ നീരജ് ചോപ്ര ചാമ്ബ്യനായി

പാരീസ് :ജാവലിൻ ത്രോയില്‍ മികച്ച പ്രകടനവുമായി ഇന്ത്യൻ താരം നീരജ് ചോപ്ര. 88.16 മീറ്റർ എറിഞ്ഞ് പാരീസ് ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര ചാമ്ബ്യനായി.ആദ്യ ത്രോയിലാണ് നീരജ് ഈ ദൂരം കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ...

തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി ;തൊഴിലാളിയെ കാണാതായി

തോട്ടപ്പള്ളി :തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി തൊഴിലാളിയെ കാണാതായി. പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്.തോട്ടപ്പള്ളി പൊഴിയിൽ നിന്നും രാവിലെ പോയ “പമ്പാ ഗണപതി” എന്ന വള്ളം മറിഞ്ഞാണ് അപകടം. രണ്ടുപേർക്ക് പരിക്ക്.ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ജൂണ്‍ 23ന്;14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

നിലമ്പൂര്‍ :നിലമ്പൂർ നിയമസഭാമണ്ഡലത്തിലെ വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേല്‍ക്കർ അറിയിച്ചു. രാവിലെ 7.30ന് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്ന് 8...

മകന്‍റെ പ്രതിശ്രുത വധുവിനൊപ്പം അച്ഛൻ ഒളിച്ചോടി

ലഖ്‌നൗ : മകന്‍റെ പ്രതിശ്രുത വധുവിനൊപ്പം അച്ഛൻ ഒളിച്ചോടിയതായി പരാതി.ലഖ്‌നൗ സ്വദേശി നാല്പത്തഞ്ചുകാരനായ ഷക്കീലിനെതിരേ ഭാര്യ ഷബാനയാണു പോലീസില്‍ പരാതി നല്‍കിയത്. പ്രായപൂർത്തിയാകാത്ത മകനുമൊത്ത് പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചതും പിതാവ് ആണ്. ഇതിനുശേഷം പെൺകുട്ടിയുമായി...

തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 6930 കോടി; 6268 കോടിയും നേടി ബിജെപി, കോണ്‍ഗ്രസിന് 592 കോടി

ലോക്‌സഭയിലേക്കും നാല് സംസ്ഥാന നിയമസഭകളിലേക്കും കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവന്നു. ബിജെപി 6,268 കോടി രൂപയാണ് ഇലക്ഷന്‍ ഫണ്ടിലേക്ക് സമാഹരിച്ചത്. തൊട്ടുപിന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് ലഭിച്ചത്...

ലോക യോഗ ദിന പരിപാടിയിൽ പങ്കെടുത്ത് സുരേഷ് ഗോപി

കൊച്ചി :കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചിയിൽ സംഘടിപ്പിച്ച യോഗദിന പരിപാടിയിൽകേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കെടുത്തു. യോഗ ആചാരമല്ല, നിഷ്ഠയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു. ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച പരിപാടിയിൽ...

പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം; ജൂ​ലൈ 21ന് ​ആ​രം​ഭി​ക്കും

ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ 21ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ഭ​ര​ണ-​പ്ര​തി​പ​ക്ഷ ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ത്തി​ൽ പ്ര​ക്ഷു​ബ്‌​ധ​മാ​കും. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തു​ന്പോ​ൾ, അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ അ​ന്പ​താം വാ​ർ​ഷി​കം പ്ര​തി​പ​ക്ഷ​ത്തി​നു നേ​രേ ഉ​ന്ന​യി​ക്കാ​നാ​ണ് എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. ...

ഇംഗ്ലണ്ടിനെതിരേ ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യ, ആദ്യദിനം മൂന്നു വിക്കറ്റിന് 359 റണ്‍സ്

ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സെഞ്ച്വറിയടിച്ചതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം 85 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്.144...

ബസില്‍ സ്വയംഭോഗം: വടകരക്കാരന്‍ സവാദ് ലൈംഗികാതിക്രമത്തിന് വീണ്ടും അറസ്റ്റില്‍

പിടിയിലായത് മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചയാള്‍ നെടുമ്പാശേരിയില്‍ വച്ച് രണ്ടു വര്‍ഷം മുമ്പ് ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തയതിന് അറസ്റ്റിലായ വടകര സ്വദേശി സവാദ് ഇന്നലെ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി വീണ്ടും...

വാല്‍പാറയില്‍ വീട്ടുമുറ്റത്ത് നിന്ന നാലര വയസ്സുകാരിയെ പുലിപിടിച്ചു

വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുള്ള പെണ്‍കുട്ടിയെ പുലി പിടിച്ചു. വാല്‍പാറ നഗരത്തോട് ചേര്‍ന്ന പച്ചമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റൂസ്നിയെയാണ് പുലി പിടിച്ചുകൊണ്ടുപോയത്. തൊട്ടടുത്ത തേയിലത്തോട്ടത്തില്‍നിന്നും...

ഓപ്പറേഷന്‍ സിന്ധുവിനായി വ്യോമ ഇടനാഴി തുറന്നു നല്‍കി ഇറാന്‍, ആദ്യവിമാനം ഇന്ന് രാത്രി ഇന്ത്യയിലെത്തും

ഇന്ത്യന്‍ ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ക്കായി ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നുകൊടുത്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുന്നതിനാല്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി മിക്ക അന്താരാഷ്ട്ര വിമാനങ്ങളെയും കടത്തിവിടാതെ അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് പ്രത്യേക ഇടനാഴിയാണ് അനുവദിച്ചിട്ടുള്ളത്.സംഘര്‍ഷബാധിത ഇറാനിയന്‍ നഗരങ്ങളില്‍...