All News

യുദ്ധം അവസാനിച്ചു; ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ

ഖത്തർ നിർണായക ഘടകം ടെല്‍ അവീവ്: നീണ്ട 12 ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ താൽക്കാലിക വെടിനിർത്തൽ അംഗീകരിച്ചു. ഇന്ത്യൻ സമയം രാവിലെ ഒന്പതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നെന്ന് ഇറാൻ പ്രസ്...

വി എസിനെ കാണാൻ മുഖ്യമന്ത്രി എത്തി ; ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്നു മെഡിക്കല്‍ ബോര്‍ഡ് യോഗം

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി എസ് അച്യുതാനന്ദന്‍തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയില്‍ എത്തി. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍...

കെഎസ്ആർടിസി സ്കൂൾ ബസിൽ ഇടിച്ചു ;അപകടത്തിൽ സ്കൂൾ ബസ്സിന്റെ പിൻഭാഗം പൂർണമായും തകർന്നു

തിരുവനന്തപുരം : ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് സ്കൂൾ ബസിൽ ഇടിച്ച് അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിന് പുറകിൽ കെഎസ്ആർടിസി ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് വിദ്യാർഥികളെ പരിക്കോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെ...

ഇസ്രയേൽ-ഇറാൻ ആക്രമണം: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഇറാനിയന്‍ ടി വി റിപ്പോര്‍ട്ട്;ഔദ്യോഗിക സ്ഥിരീകരണമായില്ല

തെഹ്റാൻ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാനിയന്‍ ടിവിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക സ്ഥീരീകരണം രണ്ടു രാജ്യങ്ങളും നടത്തിയിട്ടില്ല . ഇസ്രയേല്‍ മാധ്യമങ്ങള്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന്...

ഖത്തറിലെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.

തിരുവനന്തപുരം : ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ പ്രവാസികളായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ്...

രഞ്ജിതയ്ക്ക് നാടിന്നു വിട നൽകും; മൃതദേഹം കേരളത്തിലെത്തിച്ചു; സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിൽ

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആ‍ർ അനിൽ, സിപിഐഎം ജനറൽ...

ഇറാൻ മിസൈൽ ആക്രമണം : ഖത്തര്‍ വ്യോമ പാത തുറന്നു;തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകൾ പുനഃസ്ഥാപിച്ചു

ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുമുണ്ട് ഖത്തര്‍ : ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ അടച്ചിട്ടിരുന്ന ഖത്തറിന്റെ വ്യോമപാത തുറന്നു.ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് ഖത്തര്‍ വ്യോമപാത തുറന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പൗരന്മാരുടെയും...

വെടിനിർത്തലിന് ഇതുവരെ ധാരണയായിട്ടില്ല : ഇറാൻ.

ഇറാൻ : ഇസ്രായേൽ നിയമവിരുദ്ധമായ ആക്രമണം നിർത്തിയാൽ മാത്രം വെടിനിർത്തൽ പരിഗണിക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പ്രസ്‌താവനക്കു പിന്നാലെയാണ് ഇറാൻ്റെ...

ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

യുഎസ്എ :ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാവർക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങൾ...

ഇറാനിൽ നിന്ന് 14 മലയാളികൾ കൂടി തിരിച്ചെത്തി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇന്ന് പുലർച്ചെ 3.30 ന് ഡൽഹി എയർപോർട്ടിലെത്തിയ വിമാനത്തിൽ 14 മലയാളികൾ . യാത്ര സംഘത്തിലെ 12 പേർ വിദ്യാർത്ഥികളാണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ആശിഫ മുഹമ്മദ് അഷറഫ്...

ഖത്തറിലെയും ഇറാഖിലെയും യുഎസ് വ്യോമതാവളങ്ങളില്‍ ഇറാന്റെ മിസൈല്‍ പ്രഹരം

ഖത്തറിലെ അല്‍ ഉദൈദിലെയും ഇറാഖിലെയും അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ ഇറാന്‍ വ്യോമാക്രമണം നടത്തി. ഖത്തറിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ കുറഞ്ഞത് 10 മിസൈലുകളെങ്കിലും ഇറാന്‍ തൊടുത്തുവിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിന് നേരെ...

നിലമ്പൂരില്‍ വിജയിച്ചത് വി.ഡി. സതീശന്റെ തന്ത്രങ്ങള്‍, കോണ്‍ഗ്രസില്‍ ഇനി സതീശനിസത്തിന്റെ കാലം

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തന്ത്രങ്ങളുടെ വിജയമാണ് നിലമ്പൂരില്‍ കണ്ടത്. അന്‍വറിനെ പിണക്കി മുന്നോട്ടു പോകുന്നത് അപകടകരമാകുമെന്ന പ്രധാന നേതാക്കളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് അപകടം പിടിച്ച വെല്ലുവിളി വി.ഡി. സതീശന്‍ നിലമ്പൂരില്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്....

ലഹരി ഉപയോഗം : തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍

ചെന്നൈ : ലഹരി ഉപയോഗത്തെ തുടർന്ന് തമിഴ് നടൻ ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. നടനെ ഇപ്പോൾ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്.മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന്...

ജാതി പറഞ്ഞു അധിക്ഷേപം: ഇൻഡിഗോ എയർലൈൻസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

ബെംഗളൂരു: ജാതി പറഞ്ഞു അധിക്ഷേപം നടത്തിയ ഇൻഡിഗോ എയർലൈൻസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു.ഇൻഡിഗോ എയർലൈൻസ് കമ്പനിയിലെ ട്രെയ്നി പൈലറ്റിന് നേരെ ജാത്യാധിക്ഷേപം നടത്തിയ ഇൻഡിഗോ ഉദ്യോഗസ്ഥരായ തപസ് ദേയ്, മനീഷ് സാഹ്നി, ക്യാപ്റ്റൻ രാഹുൽ...

നിലമ്പൂരില്‍ എൽഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് കുറവില്ല, അത് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട് : എം.വി. ഗോവിന്ദന്‍

നിലമ്പൂർ : നിലമ്പൂരില്‍ എൽഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് കുറവില്ല, അത് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റർ. യുഡിഎഫ് ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണകൊണ്ടാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍...

രാജ്യത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്നത് അഞ്ചിടങ്ങളിൽ; ഫലങ്ങൾ പുറത്ത്

ഡൽഹി :രാജ്യത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിലെ ഫലങ്ങൾ പുറത്ത്. നിലമ്പൂർ, ഗുജറാത്തിലെ കഡി, വിസാവദർ, പഞ്ചാബിൽ ലുധിയാന വെസ്റ്റ്, പശ്ചിമബം​ഗാളിലെ കാലിഗഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിലെ വിസവദർ മണ്ഡത്തിലും പഞ്ചാബിലെ ലുധിയാന...

അഹമ്മദാബാദ് വിമാന ദുരന്തം :രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് : വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ പത്തനംതിട്ടയിൽ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എന്‍ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ...

ഇടഞ്ഞ ഒറ്റയാന്റെ കരുത്തുമായി നിലമ്പൂര്‍ സുല്‍ത്താനായി അന്‍വര്‍

നിലമ്പൂരില്‍ വിജയിച്ചത് യുഡിഎഫും ആര്യാടന്‍ ഷൗക്കത്തുമാണെങ്കിലും ഒറ്റക്ക് മത്സരിച്ച് ഇരുപതിനായിരത്തോളം വോട്ടുകള്‍ നേടിയ പി.വി. അന്‍വര്‍ തന്നെയാണ് നിലമ്പൂരില്‍ ഷോ സ്റ്റീലറായത്.പിണറായിസത്തിനെതിരെ കലഹിച്ച് എല്‍ഡിഎഫ് വിട്ട് എംഎല്‍എ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിന് നിലമ്പൂരില്‍ കളമൊരുക്കിയ...

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത;ജൂൺ 23 -27 വരെ കാറ്റ് ശക്തമാകും

തിരുവനന്തപുരം : കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂൺ 23 മുതൽ 27 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 23 -27...

ഓപ്പറേഷൻ സിന്ധു : ഒരു മലയാളി കൂടി തിരിച്ചെത്തി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഒരു മലയാളി കൂടി തിരിച്ചെത്തി. ഇന്ന് (22/06/2025) 4.30 ന് ഡൽഹിയിലെത്തിയ യാത്ര സംഘത്തിലെ ഏക മലയാളി കണ്ണൂർ സ്വദേശിയായ ദിനേശ് കുർജനാണ്. ദീർഘകാലമായി അഹമ്മദാബാദ്...

കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്ന് എ.കെ. ആന്റണി

നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ഇനിയുള്ള പിണറായി സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നും ആരു വിചാരിച്ചാലും എല്‍ഡിഎഫ് കേരളത്തില്‍ തിരിച്ചുവരില്ലെന്നും എല്‍ഡിഎഫിന്റെ...