മോഹന്‍ലാലിന്റെ കണ്ണില്‍ ചാനല്‍ പ്രവര്‍ത്തകന്റെ മൈക്ക് തട്ടിയതായിരുന്നു ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം. കണ്ണില്‍ മൈക്ക് തട്ടിയിട്ടും കൂളായി അതിനെ മോഹന്‍ലാല്‍ കൈകാര്യം ചെയ്തതും നിന്നെ ഞാന്‍ നോക്കിവച്ചിട്ടുണ്ടെന്ന് ചാനല്‍ പ്രവര്‍ത്തകനോട് തഗ്ഗ് അടിച്ചതും പ്രിയപ്പെട്ട കാഴ്ചയായി.
ഇന്ന് ഇതേ മാധ്യമ പ്രവര്‍ത്തകന്‍ ഖേദപ്രടനവുമായി മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയെ കുറ്റബോധം. കുഴപ്പമില്ല മോനെ എന്ന് പറഞ്ഞ് സ്വതസിദ്ധമായ ശൈലിയില്‍ മാധ്യമ പ്രവര്‍ത്തകനെ ആശ്വസിപ്പിക്കുകയാണ് മോഹന്‍ലാല്‍ ചെയ്തത്. എന്തുകൊണ്ടാണ് താന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നതെന്ന് മോഹന്‍ലാല്‍ വിശദീകരിച്ചു. നിന്നെ നോക്കിവച്ചിട്ടുണ്ടെന്ന തമാശ ആവര്‍ത്തിച്ചാണ് മോഹന്‍ലാല്‍ സംഭാഷണം അവസാനിപ്പിച്ചത്.