തിരുവന്തപുരം :’അമ്മ ഗൗരി ലക്ഷ്മി ബായിയെപ്പോലെ ഞാൻ അത്ര വലിയ വായനക്കാരൻ ആയിരുന്നില്ല .നിരന്തരം യാത്രകൾ ചെയ്യാൻ ഇഷ്ട്ടപ്പെടുന്നു. അത്തരം യാത്രകളിലൂടെ ലഭിക്കുന്ന അറിവുകളാണ് എന്നെ ഞാനാക്കുന്നത് -തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗം ആദിത്യ വർമ്മയുടെ വാക്കുകൾ . ന്യൂസ് യെസ് 27 ചാനലിൽ വി ആർ രജനീഷിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
അമേരിക്ക ,റഷ്യ പോലുള്ള ചില രാജ്യങ്ങൾ ഒഴിച്ചാൽ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ട്. ഈയടുത്തു ഇറ്റലിയിൽ പോയി. വത്തിക്കാൻ സന്ദർശിച്ചു. പോപ്പിനെ തിരഞ്ഞെടുക്കുന്ന നടപടികൾ നടന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നു. കറുത്ത പുകയും വെളുത്ത പുകയും കാണുംമ്പോൾ ഞാനവിടുണ്ടായിരുന്നു.
ഫോക്കൽസ് വാഗൺ ബീറ്റിലിലാണ് ഞാൻ ഡ്രൈവിംഗ് പഠിച്ചത്.അതിപ്പോഴും ഇവിടെ ഉണ്ട്. ആഡംബര കാറുകൾ വാങ്ങിയാലും ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. സ്വന്തമായി ഒരു പജേരോ ഉണ്ട്. പിന്നൊരു ഇലട്രോണിക് വാഹനം സെലേറിയോ ഉണ്ട്. ഡ്രൈവിംഗ് ഭയങ്കര ക്രെസ് ആണ്. സ്പീഡ് ഇഷ്ടവുമാണ്. കേരളം ഒഴിച്ച് മറ്റു നാടുകളിൽ പോകുമ്പോൾ സ്പീഡ് പരീക്ഷിക്കാറുണ്ട്.പോയതിൽ നമീബിയ ഓഫ് റോഡിനു പറ്റിയ സ്ഥലമായി തോന്നിയിരുന്നു. ഉത്തരാഖണ്ഡ്, കേദാർനാഥ് ഒക്കെ തന്നെ ഡ്രൈവ് ചെയ്തു പോകാൻ പ്ലാനുണ്ട്. നേപ്പാളിലെ മുക്തനാഥ് എന്ന സ്ഥലത്തു പോയ അനുഭവം വെച്ച് ഒരു ബുക്ക് ചെയ്യുന്നുണ്ട്. ശ്രീ പദ്മനാഭ ക്ഷേത്രത്തിലേക്ക് സാളഗ്രാം കൊണ്ടുവന്നത് അവിടെ നിന്നാണത്രെ. 300 വര്ഷം മുൻപ് ആനപ്പുറത്തു , ആറോ ഏഴോ മാസം കൊണ്ടാണ് അതിവിടെ എത്തിച്ചത്. ജി പി എസ് ഒന്നുമില്ലാത്ത കാലത്തിലാണെന്നു ഓർക്കണം – ആദിത്യ വർമ്മ പറയുന്നു.
ക്ഷേത്ര പ്രവേശന വിളംബരം എന്ന ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് സ്കൂളിൽ പഠിക്കുമ്പോഴാണ് അതെ കുറിച്ച് അറിയുന്നത് തന്നെ എന്ന ലളിതമായ ഉത്തരമാണ് കിട്ടിയത്. പുസ്തകത്തിൽ പറയുന്നത് വല്യമ്മാവനെ പറ്റി അല്ലെ എന്നാണ് ആദ്യം തോന്നിയത്. പിന്നെ അദ്ധ്യാപകർ വിശദീകരിച്ചു തന്നു. ഹിന്ദു മത വിശ്വാസികൾക്ക് പ്രവേശനം എന്ന ബോർഡ് ആണ് അമ്പലത്തിനു വെളിയിൽ ഉണ്ടായിരുന്നെതെന്നാണ് ഞാൻ മനസിലാക്കുന്നത്. ഹിന്ദു മതത്തിൽ വിശ്വാസമുള്ള ആർക്കും പ്രവേശനം എന്ന വിശാല ചിന്താഗതി ആയിരുന്നിരിക്കണം .ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് അംഗം എന്ന നിലയിൽ നിരവധി പദ്ധതികൾ പ്ലാൻ ചെയ്യുന്നുണ്ട്. ഒരു ത്രീ ഡി മ്യൂസിയം പ്ലാനിങ് നടക്കുന്നു.ബി നിലവറ കാഴ്ചകൾ എന്നും ആളുകൾക്ക് ആവേശം നൽകുന്ന ഒന്നാണെന്ന് മനസിലാകുന്നു.
യുദ്ധഭീതിയെപ്പറ്റി സംസാരിച്ചാണ് അഭിമുഖം പൂർത്തിയാക്കിയത്. അതിർത്തി കടന്നു വന്നാൽ നമുക്ക് നോക്കി നില്ക്കാൻ പറ്റില്ല. കഴിയുന്നതും യുദ്ധത്തെ ഒഴിവാക്കണം ,എന്നിരുന്നാലും ആത്യന്തികമായി രാജ്യം സുരക്ഷിതമായിരിക്കണം -ആദിത്യ വർമ്മ പറഞ്ഞു നിർത്തി.
അഭിമുഖത്തിന്റെ കൂടുതൽ വിശദീകരണത്തിനായി വീഡിയോ കാണാം .









