മസ്കറ്റ് :മസ്കറ്റിലുണ്ടായ ബസ് അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർ മരിച്ചു.ബസ് ഡ്രൈവറും മരിച്ചു എന്നാണ് റിപ്പോർട്ട്.പരിക്കേറ്റ 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇസ്കി വിലായത്തിലെ അൽ റുസൈസ് പ്രദേശത്ത് ബസ് അപകടം നടന്നത്. റോഡിൽ ഉണ്ടായിരുന്ന വസ്തുവിൽ തട്ടി ബസ് മറിയുകയായിരുന്നു.ഒമാൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.









