നിലവാരമില്ലാത്ത സിനിമകൾക്ക് പണം മുടക്കരുത്; ദളിത് വിരുദ്ധ-സ്ത്രീവിരുദ്ധ പ്രസം​ഗവുമായി അടൂർ

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനം നൽകണമെന്ന് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവിലായിരുന്നു ദളിത് വിരുദ്ധ- സ്ത്രീവിരുദ്ധവുമായ അധിക്ഷേപം അഴിച്ചുവിട്ടത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുതെന്നും ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണും അടൂർ വേദിയിൽ പരസ്യമായി തുറന്നടിച്ചുയ. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ വേദിയിൽ കുറ്റപ്പെടുത്തി.

അടൂർ പ്രസം​ഗം തുടർന്നതോടെ സദസിൽ നിന്നും പ്രതിഷേധവും ബഹളവും ഉയർന്നു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സിനിമാ വികസനവുമായി ബന്ധപ്പെട്ട കോൺക്ലേവിൽ അടൂർ നടത്തിയ പ്രസ്താവന വീണ്ടും വിവാദത്തിൽ നിറയുകയാണ്. സംസ്ഥാന സര്‌ക്കാരിന് കീഴിലുള്ള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ധനസഹായത്താൽ പണം നൽകി സിനിമ നിർമ്മിക്കുമ്പോൾ സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു വിമർശനം. പലരും ചെയ്ത സിനിമകൾ അത്തരത്തിൽ തന്നെ നിലവാരമില്ലാത്തതാണെന്നും അടൂർ പ്രതികരിച്ചു.

പ്രസം​ഗം തുടർന്നതോടെ വേദിയിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തക പ്രതിഷേധമുയര്‍ത്തി. സംവിധായകനായ ഡോ. ബിജുവിനെ ഉള്‍പ്പെടെ ചൂണ്ടിക്കൊണ്ടാണ് അവര്‍ അടൂരിന് മറുപടി പറയാന്‍ ശ്രമിച്ചത്. സംഭവത്തിൽ അടൂരിനെ വിമർശിച്ച് സണ്ണി.എം കപ്പിക്കാട് അടക്കമുള്ള ദളിത് ആക്ടിവിസ്റ്റുകൾ രം​ഗത്തെത്തി. അടൂരിന്റെ മനസിൽ നിന്ന് തമ്പുരാൻ മനോഭാവം ഇപ്പോഴും മാറിയിട്ടില്ലെന്ന് സണ്ണി എം.കപ്പിക്കാട് കുറ്റപ്പെടുത്തുന്നു. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നത് അനാവശ്യ സമരമായിരുന്നെന്നും അടൂര്‌ വേദിയിൽ തുറന്നടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *