14 രാ​ജ്യ​ങ്ങ​ൾ​ക്ക് ചു​ങ്കം ചു​മ​ത്തി അമേരിക്ക; ഇ​ന്ത്യ​യു​മാ​യി ക​രാ​റി​ലേ​ക്ക് അ​ടു​ക്കു​ന്നുവെന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര​ക​രാ​റി​ലേ​ക്ക് അമേരിക്ക അ​ടു​ക്കു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ പു​തി​യ തീ​രു​വ​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ഴും ഇ​ന്ത്യ​യു​മാ​യുള്ള വ്യാ​പാ​ര​ക​രാ​ർ വൈ​കാ​തെ സാ​ധ്യ​മാ​കു​മെ​ന്നാണു പ്രതീക്ഷയെന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യു​ള്ള സ്വ​കാ​ര്യ അ​ത്താ​ഴ​വി​രു​ന്നി​നി​ടെ മാ​ധ്യ​മങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു ട്രംപ്. യു​കെ​യു​മാ​യും ചൈ​ന​യു​മാ​യി യുഎസ് ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടു. യു​എ​സ് നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ൻ ത​യാ​റാ​കാ​ത്ത മ​റ്റു രാ​ജ്യ​ങ്ങ​ൾ പു​തി​യ താ​രി​ഫ് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ട്രം​പ് മുന്നറിയിപ്പു നൽകി. ഇ​ന്ത്യ​യു​മാ​യി സാ​ധ്യ​ത​യു​ള്ള ക​രാ​റി​ന്‍റെ ​വി​വ​ര​ങ്ങ​ൾ വെളിപ്പെടുത്തിയില്ലെങ്കിലും ചി​ല വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ദ​ക്ഷിണ കൊ​റി​യ, ജ​പ്പാ​ൻ ഉ​ൾ​പ്പെ​ട പ​തി​നാ​ലു രാ​ജ‍്യ​ങ്ങ​ൾ​ക്ക് ട്രം​പ് തീ​രു​വ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​എ​സ് ക​ത്ത​യ​ച്ചു. കത്ത് സോഷ്യൽ മീഡിയയിലൂടെ ട്രംപ് പുറത്തുവിട്ടിട്ടുണ്ട്. തി​രി​ച്ചു തീ​രു​വ ചു​മ​ത്തി​യാ​ൽ 25 ശ​ത​മാ​നം ഇ​നി​യും കൂ​ട്ടു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ പു​തി​യ തീ​രു​വ​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ട്രം​പ് ത​ന്‍റെ ട്രൂ​ത്ത് സോ​ഷ്യ​ൽ പ്ലാ​റ്റ്ഫോ​മി​ൽ കു​റി​ച്ചു. ദ​ക്ഷി​ണ കൊ​റി​യ-ജപ്പാൻ 25, മ്യാ​ൻ​മ​ർ-ലാ​വോ​സ് 40, ദ​ക്ഷി​ണാ​ഫ്രി​ക്ക 30, ക​സാ​ക്കി​സ്ഥാ​നി​ൽ- മ​ലേ​ഷ്യ-ടു​ണീ​ഷ്യ 25, ഇ​ന്തോ​നേ​ഷ്യ​ 32 , ബോ​സ്നി​യ​-ഹെ​ർ​സ​ഗോ​വി​ന 30, ബം​ഗ്ലാ​ദേ​ശ്- സെ​ർ​ബി​യ 35, കം​ബോ​ഡി​യ-താ​യ്‌​ല​ൻ​ഡ് 36 ശതമാനം എന്നിങ്ങനെയാണ് വർധിപ്പിച്ച ചുങ്കനിരക്ക്.

അതേസമയം, ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ വി​ള​ക​ൾ​ക്കു വി​പ​ണി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന വാ​ഷിം​ഗ്ട​ണിന്‍റെ ആ​വ​ശ്യം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ഇന്ത്യയുമായി തർക്കം നിലനിൽക്കുന്നു. ക്ഷീ​ര മേ​ഖ​ല​ക​ളി​ലേക്കു കൂ​ടു​ത​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​നും യുഎസ് സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​യുംകു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ കാ​ര​ണം ഈ ​ര​ണ്ട് മേ​ഖ​ല​ക​ളെ​യും നി​ർ​ദ്ദി​ഷ്ട ക​രാ​റിന്‍റെ പ​രി​ധി​യി​ൽനിന്നു മാ​റ്റി നി​ർ​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.

ഇ​ന്ത്യ​യു​ടെ 3.9 ട്രി​ല്യ​ൺ ഡോ​ള​ർ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ കൃ​ഷി​യും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളും വെ​റും 16 ശ​ത​മാ​നം മാ​ത്ര​മേ സം​ഭാ​വ​ന ചെ​യ്യു​ന്നു​ള്ളൂ. അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള വി​ല​കു​റ​ഞ്ഞ ഇ​റ​ക്കു​മ​തി കാർഷിമമേഖല തകർക്കും. എന്നാൽ, നിരവധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന പാ​ദ​ര​ക്ഷ​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, തു​ക​ൽ തു​ട​ങ്ങി​യ ക​യ​റ്റു​മ​തി​ക​ളി​ൽ താ​രി​ഫ് ഇ​ള​വു​ക​ൾ​ക്കാ​യി ഇന്ത്യ ശ്ര​മം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *