അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന സംശയം അന്തരീക്ഷത്തില്‍ നില്‍ക്കെ എയര്‍ ഇന്ത്യയോടും ടാറ്റാ ഗ്രൂപ്പിനോടും ചോദ്യങ്ങളുമായി റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ബോയിംഗ് 777, 787 വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ടര്‍ക്കി ആസ്ഥാനമായ ടര്‍ക്കിഷ് ടെക്‌നിക് എന്ന കമ്പനിക്ക ് നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യയുടെ ഫോറിന്‍ സിഇഒ കാംപ്‌ബെല്‍ വില്‍സന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഏതെല്ലാം വിമാനങ്ങളാണ് ടര്‍ക്കി കമ്പനി അറ്റകുറ്റപ്പണി നടത്തിയതെന്നും അപകടത്തില്‍ പെട്ട ബോയിംഗ് 878-8 ഡ്രീംലെയ്‌നര്‍ വിമാനത്തിന്റെ അറ്റകുറ്റപ്പണി ഏത് കമ്പനിയാണ് നടത്തിയതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കണമെന്ന് അര്‍ണബ് ആവശ്യപ്പെട്ടു. ടര്‍ക്കി കമ്പനിയുമായുള്ള എയര്‍ഇന്ത്യയുടെ മെയ്ന്റനന്‍സ് കരാര്‍ 2025 ആഗസ്റ്റ് 31 വരെയുണ്ടെന്നാണ് ലഭ്യമായ വിവരം. ഇക്കാര്യത്തില്‍ എയര്‍ഇന്ത്യ വ്യക്തത വരുത്തണം. ടര്‍ക്കി കമ്പനിയുമായി എയര്‍ഇന്ത്യ എഗ്രിമെന്റ് ഒപ്പുവച്ചത് എന്നാണെന്നും എത്ര തവണ കരാര്‍ പുതുക്കിയെന്നും വ്യക്തമാക്കണം.
അറ്റകുറ്റപ്പണി നടത്തുന്ന ടര്‍ക്കി കമ്പനിയുടെ 49 ശതമാനം ഉടമസ്ഥാവകാശം ടര്‍ക്കി ഗവണ്‍മെന്റിനാണെന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. ടര്‍ക്കി പാക്കിസ്ഥാന്റെ സഖ്യരാഷ്ട്രവും ഇന്ത്യയുടെ ശത്രുരാജ്യവുമാണ്. ചൈന കഴിഞ്ഞാല്‍ പാക്കിസ്ഥാന് ഏറ്റവുമധികം ആയുധങ്ങള്‍ വില്‍ക്കുന്നത് ടര്‍ക്കിയാണ്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ചത് ടര്‍ക്കിയില്‍ നിന്നുള്ള 400 ഓളം ഡ്രോണുകളാണ്. കാശ്മീര്‍ പ്രശ്‌നത്തിലടക്കം ടര്‍ക്കി ഇന്ത്യാ വിരുദ്ധ നിലപാട് എടുത്തിരിക്കെ പ്രതിരോധ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യ ടര്‍ക്കി കമ്പനിയുമായി സഹകരിക്കുന്നതില്‍ അനൗചിത്യമില്ലേ എന്നും അര്‍ണബ് ചോദിക്കുന്നു.
എയര്‍ ഇന്ത്യ ഇപ്പോള്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതിനാല്‍ ആരും അതിനെ ചോദ്യം ചെയ്യുന്നില്ല. അത് സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്നെങ്കില്‍, ആളുകള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുമായിരുന്നു.- അര്‍ണാബ് ഗോസ്വാമി എക്‌സില്‍ കുറിച്ചു.