ന്യൂഡൽഹി: ടെന്നീസ് താരത്തെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്. മുൻ ടെന്നീസ് താരം രാധിക യാദവ് വ്യാഴാഴ്ച പിതാവിന്റെ വെടിയേറ്റ് മരിച്ചത്. ഗുഡ്ഗാവിലെ സെക്ടർ 57 ലെ വീട്ടിലാണ് ക്രൂരകൊലപാതകം അരങ്ങേറിയത്. പോലീസിന്റെ പ്രഥമ റിപ്പോർട്ടിൽ പിതാവാണ് കൊലചെയ്തതെന്ന് കണ്ടെത്തിയത്. വെടിവയ്പ്പ് നടന്ന സമയത്ത് രാധികയുടെ അമ്മ മഞ്ജു യാദവ് വീട്ടിലുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
പ്രഷർ കുക്കർ പൊട്ടിത്തെറിച്ചതാണെന്ന തെറ്റിദ്ധരിച്ച് വലിയ ശബ്ദം കേട്ടെന്ന് മാതാവ് പറയുന്നത്. എന്നാൽ പിന്നാലെ മുകളിലേക്ക് എത്തിയപ്പോൾ രക്തത്തിൽ മുങ്ങിയ മകളെ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്. പിതാവ് ദീപക് യാദവിനെ കസ്റ്റഡിയിലെടുത്തു.