സൂപ്പര്‍മാന്‍’ ഫസ്റ്റ് റിവ്യൂ: ‘ഭയാനകം’; പ്രസിദ്ധീകരിച്ച റിവ്യു ഡിലീറ്റ് ചെയ്തു

ജൂലൈ 11ന് ലോകമെമ്പാടും റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രമാണ് സൂപ്പര്‍മാന്‍. ഇപ്പോള്‍, പ്രിവ്യൂ ഷോ കണ്ടവര്‍ ചിത്രത്തെക്കുറിച്ചെഴുതിയ റിവ്യൂ ആണ് ചര്‍ച്ച. ‘ഭയാനകം’ എന്നാണ് പ്രിവ്യൂ ഷോ കണ്ടവര്‍ പറഞ്ഞത്. ഡിസി യൂണിവേഴ്സിലെ ആദ്യ ചിത്രവും സൂപ്പര്‍മാന്‍ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ റീബൂട്ടുമായ ജെയിംസ് ഗണ്ണിന്റെ പുതിയ സൂപ്പര്‍മാന്‍ സിനിമ റിലീസ് ആകുന്നതിനുമുമ്പേ നെഗറ്റീവ് റിവ്യൂവില്‍ തട്ടി കാലിടറി എന്നുവേണം പറയാന്‍. എന്നാല്‍, റിവ്യൂ പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍നിന്ന് സിനിമയെക്കുറിച്ചുള്ള നിരൂപണലേഖനം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട.

ഡേവിഡ് കോറന്‍സ്വെറ്റ് സൂപ്പര്‍മാന്‍ ആയി അഭിനയിച്ച ചിത്രം, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിച്ചപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചില്ല. പക്ഷേ, ആരും അതേക്കുറിച്ച് തുറന്നെഴുതിയില്ല. ചിത്രത്തെക്കുറിച്ചുള്ള അവലോകനങ്ങള്‍ വിലക്കിയിട്ടുണ്ടെങ്കിലും ‘ഡെയ്ലി ബീസ്റ്റ്’ ചിത്രത്തിനെതിരേ നെഗറ്റീവ് റിവ്യൂ ആണ് എഴുതിയത്. ചിത്രത്തിനെതിരേ വന്‍വിമര്‍ശനം ഉന്നയിച്ചു. അവര്‍ ഇതിനെ ‘സൂപ്പര്‍ഹീറോ ശവപ്പെട്ടിയിലെ അവസാനത്തെ ആണി’ എന്നാണു വിശേഷിപ്പിച്ചത്.

തിങ്കളാഴ്ചയാണ് റിവ്യൂ പ്രസിദ്ധീകരിച്ചതെങ്കിലും 24 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, നെറ്റിസണ്‍സ് സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സിനിമയെക്കുറിച്ച് മോശം അഭിപ്രായം പരന്നു. സാങ്കേതികത്തകരാര്‍ ഉള്‍പ്പെടെയുള്ള വീഴ്ചകളാണ് ഡെയ്‌ലി ബീസ്റ്റ് നല്‍കിയത്.

ഡേവിഡ് കോറന്‍സ്വെറ്റിന് പുറമെ, റേച്ചല്‍ ബ്രോസ്നഹാന്‍, നിക്കോളാസ് ഹോള്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. നെഗറ്റീവ് റിവ്യൂ ലോകമെമ്പാടും പരന്ന സ്ഥിക്ക് ഇനി എന്താണ് സംഭവിക്കുകയെന്നു കണ്ടറിയണം.

Leave a Reply

Your email address will not be published. Required fields are marked *