“എന്റെ തലച്ചോറ് പഠിക്കൂ”; ന്യൂയോർക്കിൽ വെടിയുതിർത്ത യുവാവിന്റെ ആത്മഹത്യാ കുറിപ്പ്

ന്യൂയോർക്ക് നഗരത്തിലെ എൻ.എഫ്.എൽ  ആസ്ഥാന കെട്ടിടത്തിനുള്ളിൽ തിങ്കളാഴ്ച നടന്ന വെടിവയ്പ്പിന് പിന്നാലെ യുവാവ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ലാസ് വെഗാസിൽ നിന്നുള്ള 27 കാരനായ ഷെയ്ൻ ഡെവോൺ തമുറയാണ് നാല് പൊലീസുകാരെ വെടിവെച്ച് കൊന്നതിന് ശേഷം സ്വയം വെടിയുതിർത്തത്.  

ഇയാൾക്ക് ക്രോണിക് ട്രോമാറ്റിക് എൻസെഫലോപ്പതി (സിടിഇ)  എന്ന ജനിതക രോ​ഗം ബാധിച്ചതായി അവകാശപ്പെടുന്ന ആത്മഹത്യാക്കുറിപ്പാണ് ഇപ്പോൾ പുറത്തുവരുന്നു. അന്താരാഷ്ട്രാ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിടുന്നത്.   തന്റെ തലച്ചോറ് പരിശോധിക്കണമെന്ന് അപേക്ഷിച്ചതായും റിപ്പോർട്ടുണ്ട്. 

 “ടെറി ലോംഗും   ഫുട്ബോളും എനിക്ക്   ക്രോണിക് ട്രോമാറ്റിക് എൻസെഫലോപ്പതി  (സി‌ടി‌ഇ) സമ്മാനിച്ചു., അത് എന്നെ ഗാലൺ ആന്റിഫ്രീസ് കുടിക്കാൻ പ്രേരണ നൽകി.  . ദയവായി എന്റെ തലച്ചോറ് പഠിക്കൂ. ക്ഷമിക്കണം. എല്ലാത്തിനും ഞാൻ ഖേദിക്കുന്നുവെന്ന് റിക്കിനോട് പറയൂ.”- യുവാവിന്റെ ആത്മഹത്യ കുറിപ്പ് ഇങ്ങനെയായിരുന്നു. 

മൂന്ന് പേജുകളിലായി എഴുതിയ  കുറിപ്പ് പിന്നീട് അന്വേഷകർ കണ്ടെത്തി. പിറ്റ്സ്ബർഗ് സ്റ്റീലേഴ്സിനായി കളിച്ച ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു ടെറി ലോംഗ്. സി‌ടി‌ഇ രോഗനിർണയം നടത്തി 2005 ൽ ആന്റിഫ്രീസ് കുടിച്ച ശേഷം അദ്ദേഹം ആത്മഹത്യ ചെയ്തു. സമാനമായ രോ​ഗമാണ് തനിക്കും സംഭവിച്ചിരിക്കുന്നതെന്നാണ് പ്രതി ആത്മഹത്യ കുറിപ്പില്‌‍ വ്യക്തമാക്കുന്നത്. 345 പാര്‍ക്ക് അവന്യുവിലെ കെട്ടിടത്തിലാണ് വെടിവെയ്പ്പു നടന്നത്. ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ബ്ലാക്സ്റ്റോണ്‍, നാഷണല്‍ ഫുട്‌ബോള്‍ ലീഗ്, കെപിഎംജി എന്നീ കമ്പനികളുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണിതെന്ന് പൊലീസ് വൃത്തങ്ങളും റിപ്പോർട്ട് പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *