‘മുലപ്പാല്‍ സോപ്പ്’… കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍, മുലപ്പാല്‍ ഉപയോഗിച്ച് സോപ്പ് നിര്‍മിക്കാമെന്ന് അമേരിക്ക ഒഹിയോ സ്വദേശിനിയായ ടെയ്ലര്‍ റോബിന്‍സണ്‍ പറഞ്ഞു. ബാത്ത് ആന്‍ഡ് ബ്യൂട്ടി വ്യവസായ രംഗത്തു യവതിയുടെ ആശയം എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നതായി. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് മുലപ്പാല്‍ സോപ്പിനെക്കുറിച്ച് ടെയ്ലര്‍ പറഞ്ഞത്. ലിയോ ജൂഡ് സോപ്പ് കമ്പനിയുടെ ഉടമയാണ് ടെയ്ലര്‍.
വട്ടച്ചൊറി, സോറിയാസിസ് തുടങ്ങിയ ചര്‍മരോഗങ്ങളെ ചെറുക്കുന്നതിനു സഹായിക്കുന്ന മുലപ്പാലിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് സോപ്പ് അടക്കമുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. മുലപ്പാല്‍ ഉപയോഗിച്ച് സോപ്പ് പോലുള്ള വിവിധ ഉത്പന്നങ്ങള്‍ എങ്ങനെ നിര്‍മിക്കാമെന്ന് റോബിന്‍സണ്‍ വൈറല്‍ വീഡിയോയില്‍ വിശദീകരിക്കുന്നു.
ഉപഭോക്താക്കളുടെ ചര്‍മ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്റെ ഉത്പന്നങ്ങള്‍ എങ്ങനെയാണ് സഹായിച്ചതെന്നും അവര്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.