വിസിക്കെതിരെ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധം അറസ്റ്റിലേക്ക്; സർവകലാശാല ആസ്ഥാനം കയ്യടക്കി വിദ്യാർത്ഥി സംഘടന; ​ഗവർണർക്കും വിസിക്കുമെതിരെ സമരം കടുപ്പിക്കുമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: സർവകലാശാല വിസിക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ നടത്തുന്ന സമരം ബല പ്രയോ​ഗത്തിലും അറസ്റ്റിലേക്കും. കേരള സർവകലാശാല ആസ്ഥാനം എസ്എഫ്ഐ പ്രവർത്തകർ കയ്യടക്കി. സമരം ചെയ്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ​ഗവർണറുടെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെ സന്ധിയില്ലാത്ത സമരം തുടരുമെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നൽകി. ​ഗവർണർക്കെതിരായ സമരം തുടരുമെന്ന് മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിൽ മുഴുവൻ മനുഷ്യരും സമരത്തിന് െഎക്യദാർഡ്യം പ്രഖ്യാപിക്കുമെന്ന് എസ്എഫ്ഐ നടത്തി. വി.സി രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന് എസ്എഫ്ഐ അറിയിച്ചു. സമരത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദവും രം​ഗത്തെത്തി. വരും ദിവസങ്ങളിൽ രാജ് ഭവൻ മാർച്ച് ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് സൂചന നൽകി.

. തിരുവനന്തപുരത്തും , കോഴിക്കോടും എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കാലിക്കറ്റ് ,കണ്ണൂർ സർവ്വകലാശാലകളിലേക്കു എസ് എഫ് ഐ നടത്തിയ മാർച്ചാണ് സംഘർഷത്തില്‌‍ കാലാശിച്ചത്. കാലിക്കറ്റ്,കണ്ണൂർ സർവകലാശാലകളിൽ വിസിക്കെതിരെ എസ് എഫ് ഐ പ്രതിഷേധ മാർച്ച് . എസ്എഫ്ഐ പ്രവർത്തകർ പോലീസുമായി ഉന്തും തള്ളുമായി. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി . വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം അരങ്ങേറിയത്.കയർ വെച്ച് കെട്ടിയ ഗേറ്റ് സമരക്കാർ അറുത്തുമുറിച്ചു അകത്തേക്ക് കയറാനുള്ള ശ്രമംപൊലീസ് തടഞ്ഞു.

ഭാരാതാംബ വിവാദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ ചടങ്ങുമൊക്കെയായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. പിന്നാലെ യൂണിവേഴ്സിറ്റി രജിസ്ട്രാറെ നീക്കിയ വി.സി നീക്കവും ​ഗവർണറുടെ തീരുമാനപ്രകരാമാണ് എന്നാണ് എസ്.എഫ്.െഎ ആരോപണം. സർവകലാശാല കാവിവല്‌ക്കരിക്കാനുള്ള ​ഗവർണറുടെ നീക്കത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് എസ്എഫ്ഐ ആരോപിച്ചു. മുൻപ് ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ ​ഗവർണർ അലേക്കർ എത്തിയപ്പോൾ ആർ.എസ്.എസ് അജണ്ട ക്യാമ്പസുകളിലേക്ക് കുത്തിക്കയറ്റുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. കാവിക്കൊടിയേന്തിയ ഭാരാതംബയെ ക്യാമ്പസിൽ പ്രതി

Leave a Reply

Your email address will not be published. Required fields are marked *