തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാരുമായി സമസ്ത ഇടഞ്ഞതോടെ ഒടുവിൽ അനുരഞ്ജനത്തിന് സർക്കാർ ശ്രമം. സമസ്തയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സമസ്ത സമയം അറിയിച്ചാൽ മതിയെന്നും മന്ത്രി പ്രതികരിച്ചു.
ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ല. സമരം ചെയ്യാൻ ഏത് സംഘടനക്കും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.ഇക്കാര്യത്തിൽ താൻ പറഞ്ഞത് കോടതിയുടെ നിലപാട് മാത്രമാണെന്നാണ് മന്ത്രിയുടെ നിലപാട്.
സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരേ രംഗത്തുവന്നിരുന്നു. സമയമാറ്റം അംഗീകരിക്കില്ല. ഇക്കാര്യത്തിൽ സർക്കാരിന് വാശി പാടില്ലെന്ന് അദ്ദേഹം പ്രതികരിച്ചത്. വരാനിരിക്കുന്ന തിരിഞ്ഞടുപ്പ് അടുത്തിരിക്കെ സമസ്തയെ പിണക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ അകലാൻ കാരണമാകുമെന്ന വിലയിരുത്തലുമുണ്ട്.സർക്കാർ ചർച്ചക്ക് തയാറായത് മാന്യതയാണ്. സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് സർക്കാർ അധികാരത്തിൽ എത്തിയതെന്ന് ഓർക്കണെന്നും ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രതികരണം.