മുഖ്യമന്ത്രിയുടെ പിആര്‍ ടീമിന്ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലെ പിആര്‍ ടീമിന്റെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ച് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയാ ടീമിന്റെ ശമ്പളത്തിലാണ് വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്.
വര്‍ധനവിന് രണ്ട് മാസത്തെ മുന്‍കാല പ്രാബല്യമുണ്ട്. 1.83 കോടി രൂപയാണ് മീഡിയ ടീമിന്റെ നിലവിലെ വാര്‍ഷിക ശമ്പളം. വര്‍ധന പ്രകാരം ഇവരുടെ വാര്‍ഷിക ശമ്പളം രണ്ടേകാല്‍ കോടി കടക്കുമെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീം ലീഡറുടെ മാസ ശമ്പളം 75000 രൂപ ആയിരുന്നു ഇത് 78750 രൂപ ആയി ഉയര്‍ത്തി. കണ്ടന്റ് മാനേജറുടെ ശമ്പളം 70000 രൂപയായിരുന്നത് 73500 രൂപ ആയി ഉയര്‍ത്തി. സീനിയര്‍ വെബ് അഡ്മിനിസ്‌ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ , കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവര്‍ക്ക് 65,000 രൂപ വീതം ആയിരുന്നു ശമ്പളം. ഇത് 68,250 രൂപ വീതമായാണ് ഉയര്‍ത്തിയത്.
ആശമാര്‍ വേതന വര്‍ധനവിനായി നടത്തുന്ന സമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍, സമരത്തിനെതിരേ ക്യാമ്പെയ്ന്‍ നടത്തിയ പിആര്‍ ടീമിന് വന്‍ ശമ്പള വര്‍ധന നല്‍കിയതിലെ വൈരുദ്ധ്യം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *