കൊച്ചി : ബേസിൽ ജോസഫിന്റെ പുതിയ ചിത്രം സൂപ്പർ മാൻ ചിത്രമെന്ന് റിപ്പോർട്ട് . ബേസിൽ കുറെ നാളുകളായി പറയുന്ന ശക്തിമാൻ റീബൂട്ട് ആയിരിക്കും സിനിമ എന്നും പറയുന്നു. തെലുങ്ക് താരം അല്ലു അർജുനുമായി കഥ ചർച്ച ചെയ്തു എന്നാണ് പുതിയ വിവരം .
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംക്ഷയിലാണ് സിനിമ പ്രേമികൾ . ബോളിവുഡ് താരം രൺവീർ സിങ്ങുമായി മുൻപ് ശക്തിമാന്റെ കഥ ബേസിൽ ചർച്ച ചെയ്തിരുന്നെങ്കിലും പ്രൊജക്റ്റ് നടന്നില്ല.
അല്ലുവിനു കഥ വളരെ ഇഷ്ടപ്പെട്ടു എന്നും സിനിമ ഉടൻ തുടങ്ങും എന്ന് അറിയുന്നു. ഗീത ആർട്സ് ബാനറിൽ അല്ലു അർജുൻ പിതാവ് അല്ലു അരവിന്ദ് ആയിരിക്കും സിനിമ നിർമ്മിക്കുക .ജേക്സ് ബിജോയ് ആയിരിക്കും സിനിമയുടെ മ്യൂസിക് ചെയ്യുക .