റഷ്യയിലെ കുരില്‍ ദ്വീപുകള്‍ക്കു സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം; സുനാമി ഭീതി വേണ്ടെന്ന് ഭരണകൂടം

മോസ്‌കോ:റഷ്യയിലെ കുരില്‍ ദ്വീപുകള്‍ക്കു സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം. കംചട്കയിലെ മൂന്ന് തീരപ്രദേശങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി. പിന്നാലെ സുമാനി സാധ്യതയില്ലെന്ന് കണ്ടെത്തി മുന്നറിയിപ്പ് പൻവലിക്കുകയും ചെയ്തു. കിഴക്കന്‍ ഉപദ്വീപായ കംചട്കയ്ക്ക് സമീപമാണ് കുരിൽ ദ്വീപുകൾ സ്ഥിതിചെയ്യുന്നത്.

സുനാമി സാധ്യതയില്ലെന്നും തിരമാലകളുടെ ഉയരം കുറവാണെന്നും, ദ്വീപവാസികൾ കരയിൽ നിന്ന് മാറണമെന്നും ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടിവിച്ചു. ഭൂകമ്പം 7 തീവ്രതയിൽ ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേയും അറിയിച്ചു. 600 വർഷത്തിനിടെ ആദ്യമായി കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതായി റഷ്യയുടെ വാർത്താ ഏജൻസിയും ശാസ്ത്രജ്ഞരും ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

കാംചത്ക ഉപദ്വീപിന്റെ തെക്കേ അറ്റത്ത് നിന്നാണ് കുറിൽ ദ്വീപുകൾ വ്യാപിച്ചുകിടക്കുന്നത്. അടുത്ത ഏതാനും ആഴ്ചകളിൽ ഈ മേഖലയിൽ ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് റഷ്യൻ ശാസ്ത്രജ്ഞർ ബുധനാഴ്ച മുന്നറിയിപ്പ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *