കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഡ്രോണുകൾക്ക് വിലക്ക്. പാരാഗ്ലൈഡര്‍, ഹോട്ട് എയര്‍ ബലൂണുകള്‍, ആളില്ലാത്ത വ്യോമ വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.വിമാനത്താവളത്തിന്റെ അതിര്‍ത്തി മുതല്‍ അഞ്ച് കിലോമീറ്റര്‍ എന്ന നിലക്കാണ് ചുറ്റളവ് കണക്കാക്കിയത്. വിമാനങ്ങള്‍ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസ്സമാവുന്ന രീതിയില്‍ ഇത്തരത്തില്‍ ഏതെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് അറയിച്ചു.
Previous Postഅടിമുടി മാറാനൊരുങ്ങി സംസ്ഥാന ബി.ജെ.പി; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; എം.ടി രമേശും , ശോഭയും, അനൂപ് ആന്റണിയും ജനറൽ സെക്രട്ടറിമാർNext Postഅഞ്ച് റൗണ്ട് വെടിയുതിർത്തു; ഓടിയെത്തിയ മാതാവ് കണ്ടത് രക്തത്തിൽ മുങ്ങിയ മകളെ യുവ ടെന്നീസ് താരത്തെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്