അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ എയർ ഇന്ത്യ ജീവനക്കാർക്ക് വിലക്ക്.
അപകടത്തെ സംബന്ധിച്ചു യാതൊന്നും മീഡിയയോട് സംസാരിക്കരുതെന്ന് എയർ ഇന്ത്യ മാനേജ്മെന്റ് ജീവനക്കാർക്കായി കർശന നിർദ്ദേശവും ഓർഡറും പുറപ്പെടുവിച്ചു. മാധ്യമങ്ങളോട് സംസാരിക്കാനോ അഭിപ്രായം രേഖപ്പെടുത്താനോ പാടില്ല എന്നാണ് നിർദ്ദേശം. വീഡിയോ റെക്കോഡ് ചെയ്യാനോ ഔദ്യോഗിക ഡാറ്റകളുടെ ഫോട്ടോ എടുക്കാനോ പാടില്ല എന്ന സൈബർസെക്യൂരിറ്റി പോളിസിയെക്കുറിച്ച് ജീവനക്കാർക്ക് കമ്പനി വീണ്ടും താക്കീത് നൽകി. മാധ്യമങ്ങളുടെ അന്വേഷണങ്ങൾക്ക് ജീവനക്കാർ മറുപടി നൽകേണ്ടതില്ല, കമ്പനിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദാംശങ്ങളെക്കുറിച്ചുള്ള മറുപടി ഉത്തരവാദിത്വപ്പെട്ടവർ നൽകും എന്നാണ് എയർ ഇന്ത്യ ജീവനക്കാർക്കായി നൽകിയ മുന്നറിയിപ്പ്.