സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഡൽഹി. ഇവിടെയെത്തിയാൽ ഇന്ത്യാ ഗേറ്റ് സന്ദർശിക്കാത്തവരായി ആരും ഉണ്ടാകില്ല. സഞ്ചാരികളുടെ പ്രിയപ്പെട്ട ലാൻഡ്‌മാർക്കായ ഇന്ത്യ ഗേറ്റിലേക്ക് സഞ്ചാരികൾക്ക് വിലക്കെന്ന വാർത്തയാണ് പുറത്തുവരുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ചാണ് ഡൽഹി സർക്കാർ പുതിയ നിയമം മുന്നോട്ട് കൊണ്ടുവരുന്നത്. പുതിയ സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നതിന്റെ ഭാഗമായി ഇവിടേക്ക് സന്ദർശകർക്ക് നിയന്ത്രണം ഇപ്രകാരമാണ്.
ബാഗുകൾ, ലഗേജുകൾ, ഭക്ഷണം, വളർത്തുമൃഗങ്ങൾ എന്നിവ കൊണ്ടുവരുന്നത് സന്ദർശകർക്ക് ഇപ്പോൾ വിലക്ക്. ഇതോടെ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവും നേരിടുകയാണ്. ഇതോടെ ഡൽഹിയിലെ മറ്റ് പിക്നിക് സ്ഥലങ്ങൾക്കായി ആവശ്യക്കാർ ഏറുകയും ചെയ്യുന്നു. സുഹൃത്തുക്കളുമായും കുടുംബവുമായും ആ പിക്നിക് ഔട്ടിംഗിനായി നിങ്ങൾക്ക് ഇപ്പോഴും സന്ദർശിക്കാൻ കഴിയുന്ന 5 മനോഹരമായ സ്ഥലങ്ങൾ ഇതാ.
- സുന്ദർ നഴ്സറി
എവിടെ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മാർഗ്, ഹുമയൂണിന്റെ ശവകുടീരത്തിന് എതിർവശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടു മുതൽ ചരിത്രത്തിന്റെ ഭാഗമായ ശാന്തമായ ഒരു പച്ചപ്പ് നിറഞ്ഞ പ്രദേശമാണ് സുന്ദർ നഴ്സറി, പ്രകൃതി ഭംഗി ആസ്വദിക്കുന്നവർക്ക് ഡൽഹിയിലെ ഏറ്റവും അനുയോജ്യമായ പിക്നിക് സ്ഥലമാണ്.
- ലോധി ഗാർഡൻ
ലോധി റോഡ്, ലോധി എസ്റ്റേറ്റിലാണ് ഈ സുന്ദരമായ പിക്നിക്ക് സ്പോട്ട് സ്ഥിതി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ അതിശയിപ്പിക്കുന്ന ശവകുടീരങ്ങളും സ്മൃതി കൂടീരങ്ങളാൽ സമ്പന്നമാണ്. മനോഹരമായ നടപ്പാതകൾ, പിക്നിക്കിന് അനുയോജ്യമായ തുറസ്സായ സ്ഥലങ്ങൾ എന്നിവയാൽ സമ്പന്നമാണ്. ഡൽഹി രാജവംശമായ സയ്യിദ് രാജവംശത്തിലെ മുഹമ്മദ് ലോദിയുടെ പേരിലാണ് ഈ മനോഹരമായ ശവകൂടീരം നിലകൊള്ളുന്നത്. പച്ചപ്പും പ്രകൃതി ഭംഗികൊണ്ടും സുന്ദരമാണ് ഈ പിക്നിക്ക് സ്പോട്ട്. പ്രഭാത നടത്തക്കാർ, ഫിറ്റ്നസ് ആരാധകർ, ശാന്തമായ ഒരു വിനോദയാത്ര തേടുന്ന കുടുംബങ്ങൾ എന്നിവർക്ക് പ്രിയപ്പെട്ട ഇടമായി ഇത് മാറിയിട്ടുണ്ട്.
ഡീർ പാർക്ക്
ദക്ഷിണ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഡീർ പാർക്ക്, പ്രകൃതിയോടിണങ്ങിയ ആവസവ്യസ്ഥയാൽ സുന്ദരമാണ്. വിശ്രമിക്കാൻ അനുയോജ്യമായ ഒരു ശാന്തമായ സ്ഥലമാണ്. പുള്ളിമാൻ, കലമാൻ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രമാണിത്, നിങ്ങളുടെ പിക്നിക് അനുഭവത്തിൽ മറക്കാനാകാത്ത സ്പോട്ടായി മാറും. നന്നായി പരിപാലിക്കുന്ന പുൽത്തകിടികളും ശാന്തമായ പൂന്തോട്ടങ്ങളും ഉള്ളതിനാൽ, ഉച്ചകഴിഞ്ഞുള്ള വിനോദയാത്രയ്ക്ക് നല്ലൊരു ബദലാണ് ഇത്.
നെഹ്‌റു പാർക്ക്
വിനയ്പുരിയിയിലാണ് നെഹ്റു പാർക്ക് സ്ഥിതി ചെയ്യുന്നത്. 85 ഏക്കർ വിസ്തൃതിയിൽ മനോഹരമായി രൂപകൽപ്പന ചെയ്ത ഈ പാർക്ക്, അശോക ഹോട്ടലിന് സമീപമുള്ള ചാണക്യപുരിയിലെ നയതന്ത്ര കേന്ദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിദൃശ്യങ്ങളിൽ വിശ്രമിക്കാനും പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനും ധാരാളം സ്ഥലം പ്രദാനം ചെയ്യുന്നതിനാൽ ഈ ശാന്തമായ വിശ്രമകേന്ദ്രം ഒരു ജനപ്രിയ പിക്നിക് സ്ഥലമാണ്.
അഞ്ച് ഇന്ദ്രിയങ്ങളുടെ ഉദ്യാനം ( ഫൈവ് സെൻസ് ഉദ്യാനം)
ഒരു സാധാരണ പാർക്കിൽ നിന്ന് വ്യത്യസ്തമായി, കലാപരമായ ഇൻസ്റ്റാളേഷനുകൾ, തീം ഗാർഡനുകൾ, ശോഭയുള്ള പ്രകൃതിദൃശ്യങ്ങൾ എന്നിവയാൽ നിങ്ങളുടെ എല്ലാ ഇന്ദ്രിയങ്ങളെയും ആകർഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്. മനോഹരമായി ആസൂത്രണം ചെയ്ത കൽ പാതകൾ മുതൽ ജലാശയങ്ങളും തുറന്ന ശില്പങ്ങളും വരെ കാണാം.