സ​ഹോ​ദ​ര​ൻ ന​ട​ത്തി​യ കു​റ്റ​കൃ​ത്യ​ത്തി​ന് പഴിചാരുന്നു, കുറ്റം ചെയ്തെങ്കിൽ ശി​ക്ഷ അനുഭവിക്കണം: പി.കെ ഫിറോസ്

കോ​ഴി​ക്കോ​ട്: ലഹരിക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരെ അക്രമിച്ച സഹോദരനെ തള്ളി പി.കെ ഫിറോസ്. സ​ഹോ​ദ​ര​ൻ പി.​കെ ബു​ജൈ​റി​ന്‍റെ അ​റ​സ്റ്റിലായ സംഭവത്തിൽ താൻ ഒരുതരത്തിലും ഇടപെടില്ലെന്നും പി.കെ ഫിറോസ് പ്രതികരിച്ചു. തെ​റ്റ് ചെ​യ്തെ​ങ്കി​ൽ അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നും ഫിറോസ് പ്രതികരിച്ചു. സ​ഹോ​ദ​ര​ൻ ന​ട​ത്തി​യ കു​റ്റ​കൃ​ത്യ​ത്തി​ന് ത​ന്നെ പ​ഴി​ചാ​രുകയാണെന്നും എന്റെ രാഷ്ട്രീയവും സഹോദരന്റെ രാഷ്ട്രീയവും വേറെയാണെന്ന് പി.കെ ഫിറോസ് പ്രതികരിച്ചു.

പോ​ലീ​സ് പി​ടി​കൂ​ടി​യ റി​യാ​സ് സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും ഇ​യാ​ളെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ഇ​റ​ക്കി കൊ​ണ്ടു​പോ​യെ​ന്നും പി.​കെ ഫി​റോ​സ് ആ​രോ​പി​ക്കുന്നത്. പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി, ആ​ക്ര​മി​ച്ചു​വെ​ന്ന​താ​ണ് ചു​മ​ത്തി​യ കു​റ്റം.ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ആ​രും ത​ന്‍റെ സ​ഹോ​ദ​ര​നെ കാ​ണാ​ൻ പോ​യി​ട്ടി​ല്ല. കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ശി​ക്ഷ ല​ഭി​ക്ക​ണം. കു​ടും​ബ​ത്തി​ലെ ആ​രെ​ങ്കി​ലും ചെ​യ്ത തെ​റ്റു കൊ​ണ്ട് വാ​യ അ​ട​പ്പി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്നും പി.​കെ. ഫി​റോ​സ് പ്രതികരിച്ചത്.

പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് നിലവിൽ ബുജൈറിനെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന റിയാസ് തൊടുകയിൽ എന്നയാളുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് ആണ് ലഹരി ഇടപാടിന് തെളിവായി പോലീസ് പറയുന്നത്. എന്നാൽ റിയാസിനെ പോലീസ് ഇന്നലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. റിയാസിനെ ജാമ്യത്തിലിറക്കാൻ സി പി എം നേതാക്കൾ തന്നെ സ്റ്റേഷനിലെത്തിയിരുന്നുവെന്ന് ഫിറോസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *