“ബ​ഹി​രാ​കാ​ശസത്കാരം’; ശുഭാംശുവിന്‍റെയും സംഘത്തിന്‍റെയും ചിത്രങ്ങൾ കാണാം

  • ആക്സിയം 4 ദൗത്യസംഘം 14ന് മടങ്ങും

ഫ്ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്നുള്ള ആക്സിയം 4 ദൗത്യസംഘാംഗങ്ങളുടെ “വിരുന്ന്’-ന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഘത്തിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല സംഘാംഗങ്ങളോടൊപ്പം വിരുന്നുകഴിക്കുന്നതിന്‍റെ ദൃശ്യങ്ങളാണു പുറത്തുവിട്ടത്. 14 ദിവസത്തെ ദൗത്യത്തിനായി എത്തിയ സംഘം 14ന് മടങ്ങും. കഴിഞ്ഞദിവസം മടക്കയാത്ര മാറ്റിവച്ചിരുന്നു. ‌

ശുക്ലയും മ​റ്റ് ​അം​ഗ​ങ്ങ​ളും വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കുന്ന ചിത്രങ്ങളാണു പുറത്തുവിട്ടത്. പു​തു​താ​യി പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ, ശു​ക്ല​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും പൂ​ജ്യം ഗു​രു​ത്വാ​ക​ർ​ഷ​ണ​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​തും ഭ​ക്ഷ​ണം ആ​സ്വ​ദി​ക്കു​ന്ന​തി​നി​ട​യി​ൽ പു​ഞ്ചി​രി​ക്കു​ന്ന​തും കാ​ണാം.
ശു​ക്ല​യും മ​റ്റു മൂ​ന്നുപേരും 14ന് മടക്കയാത്ര ആരംഭിക്കുമെന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രമാണു നാസ പ്ര​ഖ്യാ​പി​ച്ചത്.

ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ശു​ക്ല ഐ‌​എ​സ്‌​എ​സ് സ​ന്ദ​ർ​ശി​ച്ച ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​ര​നും 1984ൽ ​ബ​ഹി​രാ​കാ​ശ​ത്തുപോ​യ വിം​ഗ് ക​മാ​ൻ​ഡ​ർ രാ​കേ​ഷ് ശ​ർമ​യ്ക്കു ശേ​ഷം ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​നു​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *