ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്ശന്, രേവതി പിള്ള എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഓഗസ്റ്റ് 29ന് പ്രദര്‍ശനത്തിനെത്തും. ധ്യാന്‍ ശ്രീനിവാസന്, വിനയ് ഫോര്‍ട്ട്, ലാല്‍, രണ്‍ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ് നിര്‍വഹിക്കുന്നു. സംഗീതം ജെസ്റ്റിന് വര്‍ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദര്‍, കലാ സംവിധാനം ഔസേഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ അശ്വനി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, വിതരണം സെന്‍ട്രല്‍ പിക്ചേഴ്സ്.