തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി സംസ്ഥാന ബി.ജെ.പി. പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറൽ സെക്രട്ടറിമാരെയാണ് പ്രഖ്യാപിച്ചത്. എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ. പത്ത് വൈസ് പ്രസിഡന്റ്മാരുടെ പട്ടികയും പ്രഖ്യാപിച്ചു. ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ മാസ്റ്റർ, പി. സുധീർ, സി. കൃഷ്ണകുമാർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൾ സലാം, മുൻ എ.ഡി. ജി.പി ആർ. ശ്രീലേഖ ഐപിഎസ്( റിട്ടയേഡ്), കെ. സോമൻ, അഡ്വ. കെ. കെ. അനീഷ്കുമാർ, അഡ്വ. ഷോൺ ജോർജ് എന്നിവരാണ് സംസ്ഥാന വൈസ് പ്രയിഡന്റുമാർ. നാല് ജനറൽ സെക്രട്ടറിമാർ എത്തിയത് മുരളീധര പക്ഷത്തെ വെട്ടിയെന്നതും പ്രത്യേകതയാണ്. പാർട്ടി തന്നെ അംഗീകരാമാണ് സംസ്ഥാന അധ്യക്ഷ പദവിയെന്ന് എം.ടി രമേശിന്റെ പ്രതികരണം. നേതൃത്വത്തോട് പല തവണ ഇടഞ്ഞ് നിന്ന ശോഭാ സുരേന്ദ്രനും സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയതും ചർച്ചയായി. പത്ത് വൈസ് പ്രസിഡന്റുമാരേയും പ്രത്യേകിച്ചു.