കേന്ദ്ര വൈറോളജി ലാബ് ആലപ്പുഴയിലെത്തിയിട്ടും നിപ്പ പരിശോധനയിൽ പിന്നോട്ടോ: സമ്പർക്കം പെരുകുമ്പോൾ ആശങ്കയ്ക്ക് വഴിയൊരുങ്ങുന്നു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പ​നി ബാ​ധി​ച്ച് മ​രി​ച്ച മ​ണ്ണാ​ര്‍​ക്കാ​ട് കു​മ​രം​പു​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ 58-കാ​ര​ന് നി​പ്പ സ്ഥി​രീ​ക​രി​ച്ചതോടെ കേരളത്തിന്റെ ആരോ​ഗ്യ രം​ഗത്തിന് വീണ്ടും ഒരു എമർജൻസി സാഹചര്യം ഒരുങ്ങുകയാണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ 58-കാ​ര​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യതോടെ സമ്പർക്ക മേഖല വ്യാപിക്കുകയാണ്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ നി​പ്പ സ്ഥി​രീ​ക​രി​ച്ചതോടെയാണ് ആരോ​ഗ്യ രം​ഗം കടുത്ത ആശങ്കയിലാണ്. രോ​ഗ സ്മ്പർക്കമുള്ളവരുടെ കൂ​ടു​ത​ൽ സാ​മ്പി​ളു​ക​ൾ പൂ​നെ​യി​ലെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്കും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

നി​പ്പ സ്ഥി​രീ​ക​രി​ച്ച മേഖലയിലെ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ക​ണ്ടൈ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കുന്നാണ് അറിയിച്ചത്. ഇതോടെ ചികിത്സാ സംവിധാനങ്ങളിൽ ആരോ​ഗ്യരം​ഗം ആശങ്കപ്പെടുകയാണ്. നിപ്പ സാമ്പിളുകൾ പരിശോധിക്കാനായി പൂനൈ വൈറോളജി ലാബിനെയാണ് കേരളം ഇന്നും ആശ്രയിക്കുന്നത്. സംസ്ഥാനത്തിന് വൈറോളജി ലാബ് സംവിധാനങ്ങൾ ഇല്ലാത്തതിന്റെ അപര്യാപ്തതയും രൂക്ഷമായ പ്രതിസന്ധി തന്നെയാണ്. ആലപ്പുഴയ്ക്ക് അൻുവദിച്ച ദേശീയ ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചു കഴിഞ്ഞു. സ്രവ പരിശോധനയും രോഗസ്ഥിരീകരണവും ഇവിടെ നടത്താനാകും. ഘട്ടംഘട്ടമായി പക്ഷികളുടെയും മൃഗങ്ങളുടെയും സ്രവ സാമ്പിൾ പരിശോധനയും നടത്താവുന്ന സൗകര്യവും ഏർപ്പെടുത്താനാണ് ഒരുങ്ങുന്നത്.

ഇൻസ്‌റ്റിറ്റ്യൂട്ടിലെ ബയോസേഫ്‌റ്റി ലെവൽ 3 (ബിഎസ്‌എൽ 3) ലാബിലാണ്‌ പരിശോധനസൗകര്യം. ലാബിന്റെ നിർമാണം പൂർത്തിയാക്കി തുടർപ്രവർത്തനങ്ങൾ നടത്തുകയാണ്‌ കേന്ദ്ര നീക്കം,. സാമ്പിൾ പരിശോധിക്കാനാകും. നിലവിൽ പുണെ ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലാണ്‌ കേരളത്തിൽനിന്നുള്ള സാമ്പിൾ പരിശോധിക്കുന്നത്‌. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‌ കീഴിലാണ്‌ ആലപ്പുഴ ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം തുടങ്ങുന്നത്. നിപ്പ കേരളത്തിൽ സ്ഥിരീകരിച്ച് ഏകദേശം അഞ്ച് വർഷങ്ങൾ വേണ്ടി വന്നു ഇത്തരത്തിലൊരു സംവിധാനം ഒരുക്കാൻ . 2018ലാണ്‌ ഇത്‌ ബിഎസ്‌എൽ 3 നിലവാരത്തിലേക്ക്‌ ഉയർത്തുമെന്ന്‌ പ്രഖ്യാപിച്ചത്‌. എന്നാൽ കേന്ദ്രഫണ്ട്‌ ലഭിക്കാത്തതിനാൽ തുടർപ്രവർത്തനം തടസപ്പെട്ടു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ് പത്ത് കോടിയുടെ പ്രവർത്തനാനുമതിയുമായി ദേശീയ വൈറോളജി ലാബ് ആലപ്പുഴയിലെത്തിച്ചത്. നിലവിൽ മൊബൈൽ വേറോളജി ലാബ് സംവധാനമടക്കം കേരള സർക്കാരിന്റെ ഇടപെടലിൽ സംവിധാനമൊരുങ്ങിയിട്ടുണ്ട്. നിപ്പ വൈറസിനെ പിടിച്ചു കെട്ടാൻ സർക്കാരിന്റെ കൈവശമുള്ള ഈ കേവല യൂണിറ്റുകൾ കൊണ്ട് പര്യാപ്തമാകുമോ എന്നതാണ് സാഹചര്യം.

Leave a Reply

Your email address will not be published. Required fields are marked *