കോഴിക്കോട്: യെമൻ തൂക്കുകയർ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സനയിലെ കോടതിയിൽ ഇന്ന് ഹർജി നൽകും. ഇന്ത്യൻ എംബസി, വിദേശകാര്യമന്ത്രാലയം തുടങ്ങി വിവിധ ഘട്ടങ്ങളിലായി തർച്ചകൾ പരോഗമിക്കുകയാണ്. പാണക്കാട് തങ്ങൾ ഉൾപ്പടെ വിഷയത്തിൽ ഇടപെട്ടതോടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. കൊല്ലപ്പെട്ട യമനി പൗരനായ തലാലിന്റെ കുടുംബവുമായി ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ദയാദനം സ്വീകരിക്കുമോ ൺഎന്നതാണ് ആശങ്ക. ദയാധനം സ്വീകരിച്ച് മാപ്പ് നൽകുന്നതിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിൽ അഭിപ്രായ ഐക്യം ആകാത്തതാണ് ചർച്ചകൾക്ക് പ്രതിസന്ധിയാകുന്നത്. ദയാധനം സ്വീകരിക്കുന്നതിലും മാപ്പ് നൽകുന്നതിലും കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായം തേടണമെന്നാണ് തിങ്കളാഴ്ച നടന്ന ചർച്ചയിൽ തലാലിന്റെ സഹോദരൻ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ കുടുംബം പ്രതികരിച്ചിട്ടില്ല.
വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. നിമിഷപ്രിയയുടെ ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണ്ണായക സമാന്തര സമവായ ചര്‍ച്ചകളും സജീവമാണ്. വധശിക്ഷ ഒഴിവാക്കാന്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നും നിര്‍ഭാഗ്യകരമായ സാഹചര്യമാണ്. വധശിക്ഷ ഒഴിവാക്കാനുള്ള ബ്ലഡ് മണി സ്വകാര്യമായ ഇടപാടെന്നും നയതന്ത്രത്തിന്റെ ഭാഗമല്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
ബ്ലഡ് മണി നല്‍കുന്നതിന് തയ്യാറെന്നും സാധ്യമായ എല്ലാ ബന്ധങ്ങളും ഉപയോഗിച്ച് ചര്‍ച്ച നടത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഇതിനിടെ കാന്തപുരം എ പി അബൂബക്കർ മുസല്യാർ ഇടപെട്ടത് വലിയ പ്രതീക്ഷയാണ് കുടുംബത്തിന് നൽകുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കറുടെ നിര്‍ദ്ദേശപ്രകാരം നിര്‍ണ്ണായക ഇടപെടലുകള്‍ തുടരുകയാണ്. യെമനിലെ സൂഫി പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. കൊലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ഈ ചർച്ചകളിലെ തീരുമാനം വന്ന ശേഷമേ ശിക്ഷാ വിധിയുടെ കാര്യത്തിൽ വ്യക്തത വരുത്താനാവുകയുള്ളൂ.
യെമനൽ ചേരുന്ന അടിയന്തര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, നിയമപാലകർ, നീതിന്യായ പ്രതിനിധികൾ മരിച്ച തലാലിന്റെ കുടുബം എന്നിവർ പങ്കെടുക്കുന്നു. ഈ യോഗം നിമിഷപ്രിയക്കും സമവായ ചർച്ചകൾ നടത്തുന്നവർക്കും ഏറെ നിർണായകമാണ്.
കാന്തപുരം കൊല്ലപ്പെട്ട യമൻ പൌരൻ തലാൽ അബ്ദുമഹദിയുടെ സഹോദരനുമായി സംസാരിച്ചു. ദയാധനം നൽകാൻ നിമിഷപ്രിയയുടെ കുടുംബം തയ്യാറാണെന്നും അവർക്ക് മാപ്പ് നൽകണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മരിച്ചയാളുടെ കുടുംബം അനുകൂലമായ പ്രതികരിച്ചാൽ അത് വലിയ നേട്ടമാണ്. മോചനത്തിനായി ഇടപെടണമെന്ന് നേരത്തെ ചാണ്ടി ഉമ്മൻ എം എൽ എ യാണ് കാന്തപുരത്തിനോട് ആവശ്യപ്പെട്ടത്.