കോട്ടയം: മെഡിക്കൽ കോളജിലെ കെട്ടിടം വീണ് മരിച്ച ബിന്ദുവിന്റെ മകൾ നവമി തുടർ ചികിത്സയിക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടു. നവമിയെ മെഡിക്കൽ കോളജിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നവമി ആശുപത്രിയിൽ പ്രവേശച്ചത്.
തുടർന്നുള്ള വ്യാഴായ്ച കെട്ടിടം വീണ് അമ്മ ബിന്ദു മരിക്കുന്നത്.നവമിയുടെ ചികിത്സ പൂർണമായി ഏറ്റെടുക്കുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ ദിവസം ബിന്ദുവിന്റെ വീട്ടിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ് നവമിയുടെ ചികിത്സ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉറപ്പ് നൽകിയിരുന്നു. നമവമിയുടെ സർജറി വേഗത്തിലാക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിക്കുന്നത്. ഇൻഫെക്ഷൻ വ്യാപിക്കുന്നതിന് മുൻപ് തന്നെ സർജറി നടത്താനാണ് നീക്കം. എല്ലാ ചികിത്സാ സൗകര്യവും സർക്കാർ ഉറപ്പ് നൽകിയതായി നവമിയുടെ മുത്തശ്ശി പ്രതികരിച്ചു.