അർദ്ധനഗ്ന ഡാൻസ് ചിത്രീകരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ സ്റ്റാർ ആയ മനീഷയെ റീൽ ചിത്രീകരണത്തിനിടെ നാട്ടുകാർ ഓടിച്ചിട്ടുതല്ലി. ദിവസങ്ങൾക്കുമുന്പ് ഉത്തർപ്രദേശിലെ നോയിഡയിലാണു സംഭവം. എന്നാൽ, സംഭവത്തിന്റെ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ തരംഗമായിത്തന്നെ തുടരുകയാണ്.
മായാവതി പാർക്കിൽ “ചൂടൻ’ റീൽ ചിത്രീകരിക്കാനെത്തിയ മനീഷ ഡാൻസറിനെയും കൂട്ടാളികളെയുമാണ് പ്രദേശവാസികൾ പൊതിരേ തല്ലിയത്. പൊതുസ്ഥലങ്ങളിൽ ശല്യമായി മാറിയ ഇക്കളി ഡാൻസുകാരിക്ക് തങ്ങൾ “ബെൽറ്റ് ചികിത്സ’ നൽകിയെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. മനീഷയുടെ കൂട്ടാളിയും റീൽ സ്റ്റാറുമായ ഖുഷി ഡാൻസറിനും മർദനമേറ്റു.
ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ ആൾക്കൂട്ടം ഇവരെ ചോദ്യം ചെയ്യുന്നതും മർദിക്കുന്നതും കാണാം. പാർക്കിൽ അശ്ലീല ഡാൻസ് ചിത്രീകരിക്കാനെത്തിയ ഇവരെ പുറത്താക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ഒടുവിൽ പോലീസ് എത്തി ഇവരെ നാട്ടുകാരിൽനിന്നു രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്പോൾ മനീഷും ഖുഷിയും നാട്ടുകാരെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പാർക്കിൽ വൻജനക്കൂട്ടമാണ് തടിച്ചുകൂടിയത്. പൊതുവിടങ്ങളിൽ ഇത്തരത്തിലുള്ള ചൂടൻ റീൽ ചിത്രീകരണം വിലക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.